ഫയര്‍വര്‍ക്ക്‌സ് ഫോട്ടോകള്‍ എങ്ങനെ നിങ്ങളുടെ മൊബൈലില്‍ എടുക്കാം?

By GizBot Bureau

  ലൈറ്റുകള്‍ നിറഞ്ഞ ഒരു ആകാശം കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുടുംബാഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ ആഘോഷിക്കാന്‍ പറ്റിയ സമയമാണിത്. ഫര്‍വര്‍ക്‌സുകള്‍ എപ്പോഴും അത്ഭുതം സൃഷ്ടിക്കുന്നവയാണ്. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗഹിച്ച് എടുക്കാനും വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനി അതിനെക്കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല. എങ്ങനെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ആകര്‍ഷകമയ ഫയര്‍വര്‍ക്ക്‌സ് ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും എന്നുളളതിനെക്കുറിച്ച് ഏതാനും ടിപ്‌സുകള്‍ ഇവിടെ പറയാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  എങ്ങനെ

  ഇന്നത്തെ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും വിപുലമായ മാനുവല്‍ കോണ്‍ഫിഗറേഷന്‍ നല്‍കുകയും ഫോക്കസ് ക്രമീകരിക്കാന്‍ സഹായിക്കുകയും കൂടാതെ ISO സെന്‍സിറ്റിവിറ്റിയും ഉണ്ട്. എന്നിരുന്നാലും ഒരു ആക്‌സസറി ഞങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്നു അതാണ് 'ട്രൈപോഡ്'. കാരണം ആവശ്യമുളള മള്‍ട്ടി-സെക്കന്‍ഡ് ഷട്ടര്‍ സ്പീഡ് മേലില്‍ വ്യക്തമായ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കില്ല. ഇമേജിനെ കുറിച്ചു പറയുകയാണെങ്കില്‍ ഫയര്‍വര്‍ക്ക്‌സ് ഇമേജുകള്‍ക്ക് കുറച്ച് കൂടുതല്‍ സ്ഥലം വേണ്ടിവരും. അതിനാല്‍ ഇമേജുകള്‍ എടുത്തതിനു ശേഷം നിങ്ങള്‍ക്കതു ക്രോപ്പ് ചെയ്യാം.

  ശരിയായ ചിത്രങ്ങള്‍ എടുക്കാന്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുക

  ചില സ്മാര്‍ട്ട്‌ഫോണുകളും മൂന്നാം കക്ഷി ക്യാമറ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഫയര്‍വര്‍ക്‌സിനായി മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് സെറ്റിംഗ്‌സിനെ ആക്ടിവേറ്റ് ചെയ്യുന്നു. എന്നിരുന്നാലും ക്യാമറകള്‍ സാധാരണയായി JPEG ഇമേജുകളാണ് നല്‍കുന്നത്. ഇതില്‍ പരിമിതമായ എഡിറ്റിംഗ് ഓപഷനുകള്‍ മാത്രമേയുളളൂ. ഇതില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഇല്ലെങ്കില്‍ എടുത്ത ഇമേജുകള്‍ ശരിയാക്കാന്‍ നിങ്ങള്‍ക്കു കഴിയില്ല.

  റോ ഫയൽ

  അതിനാല്‍ നിങ്ങള്‍ ഇമേജുകള്‍ എടുക്കുന്നത് പ്രോമോ അല്ലെങ്കില്‍ മാനുവല്‍ മോഡിലായാല്‍ അതില്‍ പല ക്രമീകരണ ഓപ്ഷനുകളും ഉണ്ട്. എച്ച്ഡിആര്‍ മോഡ് ചിലപ്പോള്‍ ചലിക്കുന്ന സബ്ജക്റ്റുകളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ റോ ഷൂട്ടുകള്‍ ആഴത്തിലുളള നിറവും മികച്ച ചലനാത്മകതയും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ഒരു റോ കണ്‍വേര്‍ട്ടര്‍ എന്ന പ്രത്യേക ആപ്ലിക്കേഷനോ സോഫ്റ്റ്‌വയറോ ഉപയോഗിച്ച് റോ ഫയല്‍ എഡിറ്റ് ചെയ്തിരിക്കണം.

  ഫയര്‍വര്‍ക്കിന്റെ ക്യാമറ ക്രമീകരണങ്ങള്‍

  നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ പ്രോ മോഡില്‍ നിങ്ങള്‍ക്ക് നിരവധി പരാമീറ്ററുകള്‍ നേരിടേണ്ടി വരും. കൂടാതെ ഇവിടെ ഷട്ടര്‍ സ്പീഡ് വളരെ നിര്‍ണ്ണായകമാണ്. കാരണം നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ അത്യന്തികമായി എത്രത്തോളം ഫലങ്ങള്‍ കാണാന്‍ കഴിയുമെന്ന് ഇത് നിര്‍ണ്ണയിക്കുന്നു. ഷട്ടര്‍ സ്പീഡ് വളരെ ചുരുങ്ങിയതാണെങ്കില്‍ ഫ്രയിംവര്‍ക്ക്‌സ് ചിത്രത്തില്‍ ഒറ്റ ഡോട്ടുകള്‍ മാത്രമേ കാണാനാകൂ. എന്നാല്‍ എക്‌സ്‌പോഷന്‍ സമയം ഒരു സെക്കന്‍ഡു മുതല്‍ കുറച്ച് സെക്കന്‍ഡുകള്‍ വരെയാണെങ്കില്‍ പ്രകാശത്തിന്റെ പാടുകള്‍ വളരെ മനോഹരമാകും. ഷട്ടര്‍ സ്പീഡ് ഒരു സെക്കന്‍ഡ് മുതല്‍ എട്ടു സെക്കന്‍ഡു വരെയാണെങ്കില്‍ സാധാരണയായി മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്.

  ISO സെന്‍സിറ്റിവിറ്റി

  എന്നാല്‍ ഈ സമയത്ത് സ്മാര്‍ട്ട്‌ഫോണിനുണ്ടാകുന്ന ഏറ്റവും കുറഞ്ഞ ക്രമീകരണത്തിലേക്ക് ISO സെന്‍സിറ്റിവിറ്റി സജ്ജമാക്കേണ്ടത് പ്രധാനമാണ്. സാധരാണയായി ISO 50 അല്ലെങ്കില്‍ ISO 100 ആണ്. എന്നാല്‍ ഇത് കുറയ്‌ക്കേണ്ടതുമാണ്. സാധാരണയായി ലൈറ്റ്‌നിംഗ് ഇഫക്ടുകള്‍ വളരെ തെളിച്ചമുളളവയാണ്. ഒരു യഥാര്‍ത്ഥ ഐറിസ് ഡയഫ്രം ക്യാമറകളില്‍ ഉളളതു പോലെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് സാധ്യമല്ല. എന്നാല്‍ ഇവിടെയുളള ഏക മാര്‍ഗ്ഗം എന്തെന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രത്യേക എന്‍ട്രി ഫില്‍റ്റല്‍ ഉപയോഗിച്ച് ലെന്‍സിലേക്ക് പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ് പരിമിതപ്പെടുത്തുക എന്നതാണ്.

  ഫോക്കസ്

  അടുത്തത് ഫോക്കസിനെ കുറിച്ചാണ്. ഈ ക്രമീകരണം നിങ്ങള്‍ 'Infinity' എന്ന് സജ്ജമാക്കുക. ഇത് പലപ്പോഴും പര്‍വ്വതം ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കും. ഇപ്പോള്‍ ക്യാമറ ആപ്ലിക്കേഷന്‍ ഓരോ ചിത്രത്തിലും ദൂരെയുളള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഫയര്‍വര്‍ക്ക്‌സ് ചിത്രങ്ങള്‍ എടുത്തതിനു ശേഷം ഈ ക്രമീകരണം മാറ്റാന്‍ മറക്കരുത്. കാരണം എല്ലാ പോര്‍ട്രേറ്റുകളും മങ്ങിയതായി തോന്നും. ഇവിടെ വൈറ്റ് ബാലന്‍സിന് മാനുവല്‍ സെറ്റിംഗ്‌സ് ശുപാര്‍ശ ചെയ്യുന്നു. പ്രത്യേകിച്ചും പകല്‍ സമയത്തിനു വേണ്ടി നിങ്ങളുടെ ക്യാമറ ആപ്ലിക്കേഷന്റെ നിറത്തിന്റെ താപനില 5000K- 5500K വരെ സജ്ജമാക്കാന്‍ അനുവദിക്കുന്നു.

  സമയമാണ് ഏറ്റവും പ്രധാനം

  ഫയര്‍വര്‍ക്ക്‌സ് ഫോട്ടോകള്‍ എടുക്കാന്‍, സമയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. സാധാരണ എല്ലായിപ്പോഴും ഗോളാകൃതിയിലുളള ബോംബുകളാണ് കാണുന്നത്, ഒപ്പം ആകാശത്ത് ഉയര്‍ന്നു വരുന്ന നീളമുളള വാലുളള തിളക്കമാര്‍ന്ന ഫയര്‍വര്‍ക്കുകളും കാണും. ഇനി ഈ പ്രഭാവം പൊട്ടി വരുന്നതിന് വീണ്ടും പകുതി സെക്കന്‍ഡ് കൂടി എടുക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ വയര്‍ലെസ് ഹെഡ്‌സെറ്റ് ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ ഇവിടെ ഇന്‍സ്റ്റോള്‍ ചെയ്ത ബട്ടണുകള്‍ ഉപയോഗിച്ച് സാധാരണയായി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാം. ഇത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ചിത്രങ്ങള്‍ എടുക്കുന്നതിന് വോളിയം ബട്ടണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന നിങ്ങളുടെ ക്യാമറ ആപ്ലിക്കേഷനിലെ ക്രമീകരണം പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്.

  മാനുവല്‍ മോഡ് ഇല്ലെങ്കില്‍ എന്തു ചെയ്യും?

  ക്യാമറ ആപ്പില്‍ മാനുവല്‍ മോഡ് ഇല്ലെങ്കിലോ, അല്ലെങ്കില്‍ മാനുവല്‍ മോഡ് വളരെ വേഗത കുറഞ്ഞ ഷട്ടര്‍ സ്പീഡാണ് ഉപയോഗിക്കുന്നതെങ്കിലോ ലൈറ്റ് ട്രേസുകള്‍, ടൈം എക്‌സപോഷര്‍ എന്നിവ സഹായകരമാണ്. ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറ ആപ്പില്‍ പോയി അവിടെ ഏതൊക്കെ ഓപ്ഷനുകള്‍ ലഭ്യമാണെന്നു നോക്കുക. കൂടാതെ മൂന്നാം കക്ഷി ആപ്ലിക്കേഷനായ FV-5 മാനുവല്‍ മോഡ് വാഗ്ദാനം ചെയ്യുന്നു. ഈ ടിപ്‌സുലൂടെ നിങ്ങള്‍ക്ക് ഫയര്‍വര്‍ക്കിന്റെ ഫോട്ടോകള്‍ മാത്രമല്ല എടുക്കാന്‍ കഴിയുന്നത്, ലൈറ്റ് പെയിന്റിങ്ങുകള്‍ പോലുളള പല ഫോട്ടോകളും എടുക്കാം. കൂടാതെ ഈ ടിപ്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കു മാത്രമല്ല, പൊതുവേ എല്ലാ ക്യാമറകള്‍ക്കും ഉപയോഗിക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Tips to take photos of fireworks with your smartphone
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more