ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതെങ്ങനെ

Posted By:

ഭൂരിഭാഗം ആളുകളും ഇന്ന് ഇ മെയിലിനായി ഗൂഗിളിന്റെ ജി മെയിൽ ആണ് ഉപയോഗിക്കുന്നത്. ജി മെയിൽ അക്കൗണ്ട് തുടങ്ങുക എന്നത് വലിയ കാര്യമല്ലതാനും. ജ മെയിൽ തുറന്ന ശേഷം സൈൻ അപ് ഓപ്ഷനിൽ പോയാൽ മതി.

അതേസമയം ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യണമെങ്കിലോ?? അത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല, ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്താൽ ജി പ്ളസ്, യൂട്യൂബ് തുടങ്ങി ആ അക്കൗണ്ട് ഉപയോഗി‌ച്ച് രജിസ്റ്റർ ചെയ്ത എല്ലാ ഗൂഗിൾ സർവീസുകളും ലഭിക്കാതാവുകയും ചെയ്യും.

എന്നാൽ മറ്റ് സർവീസുകളെ ബാധിക്കാതെ തന്നെ ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യാം. അത് എങ്ങനെ എന്ന് ചുവടെ വിവരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിലിറ്റ് ചെയ്യേണ്ട ജി മെയിൽ അക്കൗണ്ട് തുറന്ന് അക്കൗണ്ട് സെറ്റിംഗ്സിൽ പോവുക.

ഇപ്പോൾ തുറക്കുന്ന പേജിൽ മുകളിൽ കാണുന്ന അക്കൗണ്ട്സ് ആൻഡ് ഇംപോർട്ടിൽ ക്ളിക് ചെയ്യുക.

 

പുതിയ പേജിൽ മുകളിൽ കാണുന്ന ചേഞ്ച് അക്കൗണ്ട് സെറ്റിംഗ്സിൽ അദർ ഗൂഗിൾ അക്കൗണ്ട്സ് എന്നതിൽ ക്ളിക് ചെയ്യുക.

 

ഇനി തുറക്കുന്ന പേജിൽ ഡാറ്റ ടൂൾസ് എന്നു കാണാം. അതിൽ ക്ളിക് ചെയ്യുക.

ഡാറ്റാ ടൂൾസ് ഓപ്ഷനിൽ മൂന്നാമതായി അക്കൗണ്ട് മാനേജ്മെന്റ് ഉണ്ടാകും. ജി മെയിൽ അക്കൗണ്ട് മാത്രം ഡിലിറ്റ് ചെയ്യുകയും മറ്റ് ഗൂഗിൾ സർവീസുകൾ ലഭ്യമാവുകയും വേണമെങ്കിൽ അക്കൗണ്ട് മാനേജ്മെന്റിൽ `ഡിലിറ്റ് ​െപ്രാഡക്റ്റ്സ്' എന്ന ഓപ്ഷൻ ക്ളിക് ചെയ്യുക.

 

ഇപ്പോൾ തുറക്കുന്ന പേജിൽ ആദ്യം ഡിലിറ്റ് എ ​െപ്രാഡക്റ്റ് എന്നതിനു താഴെയായി റിമൂവ് ജി മെയിൽ പെർമനൻഡ്ലി എന്നു കാണാം. അതിൽ ക്ളിക് ചെയ്യുക.

 

ഇപ്പോൾ കുറെ നിർദേശങ്ങളും അതിനു താഴെ ഡിലിറ്റ് ചെയ്യുന്നത് ഉറപ്പുവരുത്താൻ ഉള്ള ഓപ്ഷൻ കാണാം. അതിൽ ടിക് ചെയ്യുക.

 

അതിനു താഴെയായി നിങ്ങളുടെ പുതിയ ​െ​െപ്രമറി മെയിൽ ഐ.ഡി (പുതിയതോ അല്ലെങ്കിൽ രണ്ടാമതൊരു ജി മെയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അതോ) നൽകുക. താഴെ ഡിലിറ്റ് ചെയ്യേണ്ട ഇ മെയിൽ ഐഡിയുടെ പാസ്വേഡും രേഖപ്പെടുത്തണം(ഈ മെയിൽ ഐ.ഡിയായിരിക്കും തുടർന്നു മറ്റു ഗൂഗിൾ സർവീസുകൾക്ക് ഉപയോഗിക്കുക). തുടർന്ന് അടിയിൽ കാണുന്ന റിമൂവ് ജി മെയിൽ എന്നതിൽ ക്ളിക് ചെയ്യുക.

 

ഇനി നിങ്ങൾ നൽകിയ പുതിയ ഇ മെയിൽ ഓപ്പൺ ചെയ്യണം. അതിൽ ജി മെയിൽ റിമൂവൽ കൺഫർമേഷൻ മെയിൽ വരും. ഈ മെയിലിൽ ഡിലിറ്റ് ചെയ്യാനുള്ള ലിങ്ക് കാണാം. അത് ക്ളിക് ചെയ്യുക.

 

ഇപ്പോൾ തുറക്കുന്ന പേജിൽ പാസ്വേഡ് എന്ന കോളത്തിൽ ഡിലിറ്റ് ചെയ്യേണ്ട അക്കൗണ്ടിന്റെ പാസ്വേഡ് രേഖപ്പെടുത്തുക. തുടർന്ന് വെരിഫൈ എന്നത് ക്ളിക് ചെയ്യുക.ഇതോടെ ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യപ്പെട്ടു.

 

ഇനി എന്തുകൊണ്ടാണ് ജി മെയിൽ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നത് എന്നു ചോദിക്കും ആവശ്യമെങ്കിൽ അവിടെ കാരണം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാം. എന്നാൽ ഇത് നിർബന്ധമില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot