Home
How to

എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്

ഗൂഗിൾ ക്രോം ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബ്രൗസർ മാത്രമല്ല, ഏറ്റവും പവർഫുള്ളായ ബ്രൗസർ കൂടിയാണ്. ഓരോ പുതിയ വേർഷനിലും ജോലി എളുപ്പമാക്കും വിധം കിടിലൻ ഫീച്ചറുകൾ ഗൂഗിൾ കൊണ്ടുവരാറുണ്ട്. ചിലപ്പോൾ അത്തരം അപ്‌ഡേഷനുകൾ ശ്രദ്ധയിൽപ്പെടാതെ പഴയ രീതികളിൽ ഒതുങ്ങുന്നവരും ഏറെയാണ്.

നിങ്ങൾ എന്തിനൊക്കെയാണ് ക്രോം ബ്രൗസർ ഉപയോഗിക്കുന്നത്? ജോലി സംബന്ധമായി ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ അതിലുപരി പഠനത്തിനും, വാർത്തകൾക്കും, ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾക്കും, ഗവണ്മെന്റ് അപ്ഡേറ്റുകളെ കുറിച്ചും എന്ന് വേണ്ട ലോകത്തുള്ള എന്തിനെ കുറിച്ചും അറിയാനും അറിയിക്കാനും ക്രോമിലൂടെ സാധിക്കും.

ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്

എന്നാൽ ഫീച്ചറുകൾ അറിയാതെ ഇതെല്ലാം ബ്രൗസ് ചെയ്യുന്നത് വലിയ മണ്ടത്തരം ആണ്. ജോലി എളുപ്പമാക്കുന്നതിന് ക്രോം നൽകുന്ന ഫീച്ചറുകൾ അറിയാതിരുന്നാൽ അത് നിങ്ങളുടെ ജോലിഭാരം കൂട്ടുകയേ ഉള്ളൂ. ജോലിയും വിനോദവും എല്ലാം എളുപ്പമാക്കി മാറ്റാൻ ക്രോമിൽ നിരവധി സവിശേഷതകളുണ്ട്. അത്തരം മികച്ച ഫീച്ചറുകളെ കുറിച്ചാണ് താഴെ പറയുന്നത്.

ഒരു ദിവസം തന്നെ ഒരുപാട് കാര്യങ്ങൾക്കായി ക്രോം ഉപയോഗിക്കേണ്ടി വന്നേക്കാം. ഓരോ ആവശ്യങ്ങൾക്കായി ഓരോ ടാബ് ഓപ്പൺ ആക്കാറുമുണ്ട്. എന്നാൽ ഒരു കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന നിരവധി ടാഗുകൾ ഗ്രൂപ്പ് ആക്കി മാറ്റാൻ സാധിക്കും. ഉദാഹരണത്തിന് പല ആപ്പുകളുടെ റിവ്യൂവിനെ കുറിച്ച് അറിയാൻ ഓരോ ടാബ് ഓപ്പൺ ആക്കി ബ്രൗസ് ചെയ്യാറുണ്ട്. അവയെല്ലാം ഒറ്റ ക്ലിക്കിൽ ഓപ്പൺ ആകും വിധം ഗ്രൂപ്പ് ടാബ് ആക്കി മാറ്റുവാൻ സാധിക്കും.

ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്

ഗ്രൂപ്പ് ടാബ് ആക്കുവാൻ : ഏതെങ്കിലും ടാബിൽ റൈറ്റ് ക്ലിക്ക് ചെയ്തശേഷം "add tab to new group" തിരഞ്ഞെടുത്ത് ഗ്രൂപ്പിന് പേര് നൽകുക. പേരിനോടൊപ്പം ഇഷ്ടമുള്ള നിറവും കൊടുക്കാവുന്നതാണ്. ശേഷം ഗ്രൂപ്പിൽ ആഡാക്കേണ്ട മറ്റ് ടാബിൽ റൈറ്റ് ക്ലിക്ക് ചെയ്ത് "add tab to group" സെലക്ട് ചെയ്ത് നൽകിയ ഗ്രൂപ്പിന്റെ പേരിൽ ക്ലിക്ക് ചെയുക.

ആഡ് ചെയ്ത ടാബുകളെല്ലാം ഇപ്പോൾ ഒരു ഗ്രൂപ്പിലുള്ളത് കാണാം. ഗ്രൂപ്പുകൾ ആക്കിയ ഒന്നിൽ കൂടുതൽ ടാബുകൾ ഒരു നിറത്തിൽ മാത്രമായാണ് കാണുക. ആ നിറത്തിൽ ക്ലിക്ക് ചെയുമ്പോൾ ഗ്രൂപ്പ് ആക്കിയ ടാബുകൾ എല്ലാം കാണുവാൻ സാധിക്കും. കുത്തി നിറഞ്ഞ് കിടക്കുന്ന ടാബുകളേക്കാൾ എത്രയോ ഭംഗിയാണ് ഗ്രൂപ്പുകളിൽ ഒതുങ്ങുന്ന ടാബുകൾ കാണാൻ.

നിരവധി ടാബുകൾ ഓപ്പൺ ആയി കിടക്കുന്നത് കമ്പ്യൂട്ടറിൻറെ വേഗതയും ബാറ്ററി ലൈഫും കുറയ്ക്കാൻ ഇടയാക്കും. അതിനാൽ, നിരന്തരം ഉപയോഗിക്കാത്ത ടാബുകൾ താൽക്കാലികമായി പോസ് ചെയ്യുവാൻ കഴിയും. പോസ് ചെയുന്ന ടാബുകൾ പിന്നീട് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഡിലീറ്റ് ആക്കാതെ തന്നെ വേഗതയും ബാറ്ററി ലൈഫും കൂട്ടാൻ ഈ ഫീച്ചർ സഹായിക്കും.

സൈറ്റുകൾ താൽക്കാലികമായി പോസ് ചെയ്യുവാൻ: - മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകൾ ക്ലിക്ക് ചെയ്യുക, ശേഷം സെറ്റിങ്സിലുള്ള പെർഫോമൻസ് സെലക്ട് ചെയുക. അതിൽ കാണുന്ന memory saver mode ഓൺ ചെയ്യുക. Always keep these sites active എന്ന ഓപ്‌ഷനിൽ ആഡ് ക്ലിക്ക് ചെയ്ത് പോസ് ചെയ്യേണ്ടാത്ത സൈറ്റുകളുടെ വെബ് അഡ്രസ്സ് നൽകാവുന്നതാണ്.

ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്

അറിഞ്ഞിരിക്കേണ്ട മറ്റൊരു ഫീച്ചർ കൂടി ക്രോമിനുണ്ട്. വെബ്‌സൈറ്റ് അഡ്രസ്സ് നൽകുന്ന മുകളിലത്തെ ബോക്‌സാണ് ഓമ്‌നിബോക്‌സ്. ഇത് വെബ്‌സൈറ്റ് വിലാസങ്ങൾ നൽകുന്നത് കൂടാതെ ഒരു കാൽക്കുലേറ്ററും കറൻസി കൺവെർട്ടറുമായി ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കറൻസി കൺവേർട്ട് ചെയ്യാനും കണക്ക് കൂട്ടാനും മറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല.

ഇനി ക്രോമിലെ ചില കുറുക്ക് വഴികളിലേക്ക്. പുതിയ വിൻഡോ ഓപ്പൺ ആക്കുവാൻ Ctrl + n, ഹോംപേജ് തുറക്കാൻ Alt + ഹോം എന്നിവയും ക്ലിക്ക് ചെയ്യൂ. നേരത്തെ ഉപയോഗിച്ച പേജ് തുറക്കാൻ Alt +

More from GizBot

Best Mobiles in India

English summary
Do you think Google Chrome consumes too much battery and works too slowly? Here are tips to make your browser faster and better.Pause the sites, tab grouping, tab pausing are the major features which helps us for time saving and save you from battery issues.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X