ഇതിന് ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ടായിരുന്നോ! പലർക്കും അറിയാവുന്ന ഈ കമ്പ്യൂട്ടർ ടിപ്സ് നിങ്ങൾക്ക് അറിയാമോ?
സാക്ഷരതയുടെ കാര്യത്തിൽ മാത്രമല്ല, കമ്പ്യൂട്ടർ സാക്ഷരതയിലും ഡിജിറ്റൽ സാക്ഷരതയിലും നമ്മൾ കേരളീയർ മോശമല്ലാത്ത നേട്ടം കൈവരിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ ആളുകൾക്ക് ടെക്നോളജിയുമായി അടുപ്പം വളരെ കൂടും, അതിന് പ്രത്യേകമായി അവർ അധികം പഠിക്കേണ്ടതില്ല. അവർ വളർന്നുവന്ന ചുറ്റുപാടിൽ ടെക്നോളജി അത്രയേറെ വികസിച്ചിട്ടുണ്ട്. അത് കണ്ടും കേട്ടും അനുഭവിച്ചും വളർന്നതിനാൽ പുതിയ തലമുറയ്ക്ക് പുതിയ ടെക്നോളജികളെ വേഗത്തിൽ മനസിലാക്കാനാകും. എന്നാൽ പഴയ തലമുറയിലുള്ള പലരെ സംബന്ധിച്ചും അതായത് ഒരു നാൽപ്പത് വയസിന് മുകളിലുള്ള പലരെ സംബന്ധിച്ചും അവർ അൽപ്പം ക്ഷമയോടെ പഠിച്ചെടുത്തതാണ്. കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങൾ തന്നെ ഒരുകാലത്ത് നമ്മുടെ നാട്ടിൽ സജീവമായിരുന്നു.
ഇന്ന് അത്യാവശ്യം കമ്പ്യൂട്ടർ ഉപയോഗിക്കാനൊക്കെ അറിയാമെങ്കിലും അതിലെ പല ഷോട്ട്കട്ടുകളെക്കുറിച്ചും പഴയ തലമുറയിലുള്ള ആളുകൾക്ക് അത്ര അറിവ് ഇല്ല. ഒരു കാര്യം തന്നെ കമ്പ്യൂട്ടറിൽ പല വഴിയിൽ ചെയ്യാം. പുതുതലമുറയിലെ പലർക്കും കമ്പ്യൂട്ടർ ഒരു കളിപ്പാട്ടം പോലെയാണ്. എന്നാൽ കമ്പ്യൂട്ടർ ഷോട്ട്കട്ടുകൾ പലതും സാധാരണക്കാർക്ക് പരിചിതമല്ല. ഇന്ന് ലോകം മുന്നേറുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്. കമ്പ്യൂട്ടർ ഉപയോഗം ഈസിയാക്കാൻ ചില ടിപ്സ് പരിചയപ്പെടാം.

ആദ്യം സുരക്ഷ! അതിന് പാസ്‌വേഡ് മാനേജർ ഉപയോഗിക്കുക
പാസ്വേഡ് എപ്പോഴും ഓർത്തുവയ്ക്കാനായി എന്ന് വരില്ല. മറന്ന്പോയാൽ റീസെറ്റ് ചെയ്യാനും മറ്റും ഏറെ സമയം ചെലവഴിക്കുകയും വേണം. മറവികൊണ്ട് പാസ്വേഡ് നഷ്ടമാകുന്നത് ഒഴിവാക്കാൻ സുരക്ഷിതമായ ഓൺലൈൻ പാസ്‌വേഡ് മാനേജർ ഓപ്ഷനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ഏറെ സമയം ലാഭിച്ചു നൽകും. ഇത് സുരക്ഷിതമായ പാസ്‌വേഡുകൾ സൃഷ്ടിക്കുകയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
സ്ക്രീൻഷോട്ട് എങ്ങനെയൊക്കെ എടുക്കാം
പുതിയ ലാപ്ടോപ്പുകളിലും കീബോഡുകളിലും മറ്റും സ്ക്രീൻഷോട്ടിന് പ്രത്യേക കീകൾ (prt sc) ലഭ്യമാണ്. ഇത് ഏറെ ഉപകാരപ്രദവുമാണ്. എന്നാൽ കീബോർഡിൽ കീ കാണാൻ കഴിയാത്ത സാഹചര്യങ്ങളിൽ സ്ക്രീൻഷോട്ട് എടുക്കണമെങ്കിൽ സെർച്ചിൽ ''സ്നിപ്പിംഗ് ടൂൾ'' എന്ന് ടൈപ്പ് ചെയ്യുക. അവിടെ സ്ക്രീൻഷോട്ട് എടുക്കാനുള്ള ഓപ്ഷൻ ലഭ്യമാകും.
കീബോർഡ് ഷോട്ട്കട്ടുകൾ
ഷോട്ട്കട്ടുകൾ അറിയാമെങ്കിൽ അത് കമ്പ്യൂട്ടർ ഉപയോഗം ഏറെ എളുപ്പമാക്കും. കീബോർഡിൽ തന്നെ നിരവധി ഷോട്ട്കട്ടുകൾ ഉണ്ട്. അതിൽ ചിലത് മാത്രം ഇവിടെ പരിചയപ്പെടാം. Windows Key + D: ഡെസ്‌ക്‌ടോപ്പിൽ എത്ര ടാബുകളും വിൻഡോകളും തുറന്നിട്ടുണ്ടെങ്കിലും അവയെല്ലാം ഒരേസമയം മറയ്‌ക്കാനോ ദൃശ്യമാക്കാനോ ഈ ഓപ്ഷൻ ഉപയോഗിക്കാം.
പേജ് സ്ക്രോൾ ചെയ്യാൻ
Shift + Spacebar: പേജ് മുകളിലേക്ക് സ്ക്രോൾ ചെയ്യാൻ ഈ ഷോട്ട്കട്ട് ഉപയോഗിക്കാം. Spacebar: പേജ് താഴേക്ക് സ്ക്രോൾ ചെയ്യാൻ സ്പേസ്ബാർ ഉപയോഗിക്കാം. Windows Key + Left/Right Arrow: സ്ക്രീനിൽ രണ്ട് വിൻഡോകൾ ഒരേപോലെ കാണാനും പ്രവർത്തിപ്പിക്കാനും ഈ ഷോട്ട്കട്ട് ഉപയോഗിക്കാം.
Windows Key + L: വളരെപ്പെട്ടെന്ന് സ്ക്രീൻ ലോക്ക് ചെയ്യാൻ ഈ ഷോട്ട്കട്ട് സഹായിക്കുന്നു. ഉദാഹരണത്തിന് കമ്പ്യൂട്ടറിൽ നിങ്ങൾ എന്തെങ്കിലും രഹസ്യമായി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും കടന്നുവന്നാൽ സ്ക്രീൻ ലോക്ക് ചെയ്യാൻ അടിയന്തരമായി ഈ ഷോട്ട്കട്ട് ഉപയോഗിക്കാം. Alt + Tab: മൾട്ടിപ്പിൾ വിൻഡോകൾക്കിടയിൽ പെട്ടെന്ന് മാറാൻ ഈ ഷോട്ട്കട്ട് സഹായിക്കുന്നു.
യൂട്യൂബ് കീബോർഡ് കമാൻഡുകൾ
യൂട്യൂബിൽ വീഡിയോകൾ കാണുന്നതിനിടെ ഉപയോഗിക്കാൻ പറ്റിയ ചില ഷോട്ട്കട്ടുകൾ ഉണ്ട്. 0, 9 എന്നീ കീകൾ വീഡിയോയിലൂടെ പെട്ടെന്ന് കടന്നുപോകാൻ ഉപയോഗിക്കാം. 0 കീയിൽ പ്രസ് ചെയ്താൽ വീഡിയോ തുടക്കത്തിലേക്ക് പോകും. 9 പ്രസ് ചെയ്താൽ ഏറ്റവും അവസാന ഘട്ടത്തിലേക്ക് എത്തും.
J, K, L തുടങ്ങിയ കീകളും വീഡിയോ കാണുമ്പോൾ ഉപയോഗിക്കാം. J ക്ലിക്ക് ചെയ്താൽ വീഡിയോ റിവൈൻഡ് ചെയ്യാം.
വീഡിയോ താൽക്കാലികമായി നിർത്തണം (pause) എന്നുണ്ടെങ്കിൽ K ക്ലിക്ക് ചെയ്താൽ മതി. അതേപോലെ വീഡിയോ മുന്നോട്ട് ഓടിച്ചുവിടണമെങ്കിൽ L ക്ലിക്ക് ചെയ്താൽ മതി.
5 ക്ലിക്ക് ചെയ്താൽ വീഡിയോ 50 ശതമാനം മുന്നോട്ട് പോകും. 7 അമർത്തിയാൽ അത് 70 ശതമാനം മുന്നോട്ട് പോകും. ഇത്തരത്തിൽ കമ്പ്യൂട്ടർ ഉപയോഗത്തിനിടെ പ്രയോജനപ്പെടുത്താവുന്ന നിരവധി കീബോഡ് ഷോട്ട്കട്ടുകളുണ്ട്. അതിൽ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ചില ഷോട്ട്കട്ടുകൾ മാത്രമാണ് ഇവ. ഇതേപ്പറ്റി അറിയാത്തവരെ അവ മനസിലാക്കാൻ സഹായിക്കുക എന്നതാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.


Click it and Unblock the Notifications








