Just In
- 4 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 7 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 13 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 15 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
സ്മാര്‍ട്ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ് നിലനിര്‍ത്താന്‍ 10 മാര്‍ഗങ്ങള്‍
സ്മാര്‍ട്ഫോണുകള്‍ നമ്മുടെ ജീവിതത്തെ ഏറെ ലളിതമാക്കി എന്നത് വസ്തുതയാണ്. ഇന്റര്‍നെറ്റും ഇ-മെയിലും ഉള്‍പ്പെടെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചെയ്തിരുന്ന ഒട്ടുമുക്കാല്‍ കാര്യങ്ങളും ഇപ്പോള്‍ സ്മാര്‍ട്ഫോണിലൂടെ സാധ്യമാണ്.
എന്നാല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്മാര്ട്ഫോുകളില് കുറഞ്ഞുവരുന്ന ഒന്നുണ്ട്. ബാറ്ററി ചാര്‍ജ്. ഏതു മുന്തിയ സ്മാര്‍ട്ഫോണിലും ഒരു ദിവസത്തില്‍ കൂടുതല്‍ ബാറ്ററി നില്ക്കുന്നില്ല എന്നത് ഏറെ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.
സ്മാര്‍ട്ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
വിവിധ ആപ്ലിക്കേഷനുകളുടെ ഉപയോഗം, ക്യാമറ, ഇന്റര്‍നെറ്റ്, മ്യൂസിക് പ്ലെയര്‍ തുടങ്ങിയവയെല്ലാം ബാറ്ററി അതിവേഗം നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത്.
സ്മാര്‍ട്ഫോണിലെ ബാറ്ററി ചാര്‍ജ് പരമാവധി നിലനിര്‍ത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അതെന്തെല്ലാമെന്നറിയാന് ചുവടെ കൊടുത്തിരിക്കുന്ന സചിത്ര വിവരണം ശ്രദ്ധിക്കുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

#1
ഏറെ ഉപകാരപ്രദമായ സംവിധാനമാണ് ജി.പി.എസ്. എന്നാല്‍ അതുപോലെ തന്നെ ബാറ്ററി വലിച്ചെടുക്കുകയും ചെയ്യും. അതുകൊണ്ട് ആവശ്യമില്ലാത്ത സമയങ്ങളില്‍ ജി.പി.എസ്. ഓഫ് ചെയ്തിടുക.

#2
ഇന്നിറങ്ങുന്ന പല സ്മാര്‍ട്ഫോണിലും AMOLED ഡിസ്പ്ലെയാണുള്ളത്. അതുകൊണ്ടുതന്നെ സ്ക്രീന്‍ ഓണാവുമ്പോള് ഓരോ പിക്സലും നിശ്ചിത അളവില്‍ ബാറ്ററി ഉപമയാഗിക്കും. അല്പം ഇരുണ്ട വാള്‍പേപ്പറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പ്രശ്നം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

#3
റെഞ്ച് കുറവുള്ള സ്ഥലങ്ങളിലും ബാറ്ററി കഴിയാറായ അവസരങ്ങളിലും എയര്‍ പ്ലേന്‍ മോഡ് ഏറ്റവും ഉചിതമാണ്. കാരണം ഉള്ള ബാറ്ററി അതേപടി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. മാത്രമല്ല, സാധാരണയായി റേഞ്ച് കുറവുള്ള സ്ഥലങ്ങളില്‍ സിഗ്നല്‍ ലഭിക്കാനായി ഫോണ്‍ ശ്രമിക്കുകയും ഇത് കൂടുതല്‍ ബാറ്ററി നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. എയറ പ്ലേന്‍ മോഡില്‍ ഇത്തരത്തില്‍ സിഗ്നലുകള്‍ കണ്ടെത്താന്‍ ശ്രമിക്കില്ല.

#4
കൂടുതല്‍ ബാറ്ററി ചാര്‍ജ് ലഭിക്കുന്നതിന് സഹായിക്കുന്ന ആപ്ലിക്കേഷനുകളും ധാരാളമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള മികച്ച ആപ്ലിക്കേഷനാണ് ജ്യൂസ് ഡിഫന്‍ഡര്‍. നമ്മള് സെറ്റ് ചെയ്യുന്ന സമയത്തിനനുസരിച്ച്, നിശ്ചിത ഇടവേളകളില്‍ കണക്റ്റിവിറ്റി പൂര്‍ണമായും ഡിസേബിള്‍ ചെയ്യുന്ന ആപ്ലിക്കേഷനാണ് ഇത്. അതുപോലെ ഐ ഫോണിലാണെങ്കില് ബാറ്ററി ലൈഫ് പ്രൊ ഉപയോഗിക്കാം.

#5
പല ആപ്ലിക്കേഷനുകളും നമ്മള് ഉപയോഗിക്കുന്നില്ലെങ്കിലും ബാക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇത് വന്‍ തോതില്‍ ബാറ്ററി നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും. ടാസ്ക് മാനേജറില്‍ പോയി അനാവശ്യമായ ഏതെല്ലാം ആപ്ലിക്കേഷനുകളാണ് പ്രവര്‍ത്തിക്കുന്നത് എന്നു നോക്കി അവ പ്രവര്‍ത്തന രഹിതമാക്കണം.

#6
ഫോണിന്റെ ബ്രൈറ്റ്നസ് കൂടുന്നതിനനുസരിച്ച് ബാറ്ററി ഉപയോഗവും വര്‍ദ്ധിക്കും. സ്ക്രീന്‍ കാണാന്‍ സാധിക്കുന്ന വിധത്തില്‍ ബ്രൈറ്റ്നസ് ക്രമീകരിക്കുകയാണ് ഏറ്റവും ഉചിതം.

#7
സിഗ്നല്‍ കുറവുള്ള സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാറ്ററി നഷ്ടപ്പെടുത്തുന്ന മറ്റൊരു സംവിധാനമാണ് വൈ-ഫൈ. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത സമയത്ത് വൈ-ഫൈ ഓഫ് ചെയ്യുകയാണ് നല്ലത്.

#8
ചൂട് കൂടിയ സാഹചര്യങ്ങള്‍ ബാറ്ററിയുടെ ആയുസ് കുറയാന്‍ കാരണമാകും. നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലത്തോ ഇറുകിയ പോക്കറ്റിലോ ഫോണ്‍ വയ്ക്കരുത്.

#9
പുഷ് നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്യുന്നതും ബാറ്ററി ലാഭിക്കാന്‍ സഹായകമാണ്. ഓരോ തവണ നോട്ടിഫിക്കേഷനുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും സ്ക്രീന്‍ ഓണാവുകയും അത് ബാറ്ററി നഷ്ടത്തിന് കാരണമാവുകയും ചെയ്യും.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470