ആന്‍ഡ്രോയിഡ് ലോല്‌പോപ്പിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

Written By:

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പുതിയ പതിപ്പായ ലോലിപോപ്പ് ഉപയോക്താക്കളുടെ അടുത്ത് എത്തിയിട്ട് കുറച്ച് നാളുകളേ ആയിട്ടുളളൂ. കിറ്റ്കാറ്റില്‍ ഇല്ലാത്ത പല പുതിയ സവിശേഷതകളുമായാണ് ലോലിപോപ്പ് എത്തിയിരിക്കുന്നത്.

വര്‍ദ്ധിത സുരക്ഷാ ക്രമീകരണങ്ങള്‍, മുഖം ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യുക തുടങ്ങിയ ഒരു പിടി സവിശേഷതകളുമായാണ് ലോലിപോപ്പ് അവതരിച്ചിരിക്കുന്നത്. ലോലിപോപ്പിന്റെ എടുത്തു പറയത്തക്ക സവിശേഷതകള്‍ പരിശോധിക്കാനുളള ശ്രമമാണ് ചുവടെ.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

സെറ്റിങ്‌സിന് ലോലിപോപ്പില്‍ സ്വന്തമായി തിരയല്‍ ബാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി നെറ്റ്‌വര്‍ക്ക് സെറ്റിങ്‌സ് നിങ്ങള്‍ക്ക് കണ്ടുപിടിക്കണമെന്നുണ്ടെങ്കില്‍, സെറ്റിങ്‌സില്‍ പോയി നെറ്റ്‌വര്‍ക്ക് എന്ന് ടൈപ് ചെയ്താല്‍ മതിയാകും.

 

2

നോട്ടിഫിക്കേഷനുകള്‍ കാണുന്നതിനായി സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് ഒരു പ്രാവശ്യം സൈ്വപ് ചെയ്യുക, നിങ്ങളുടെ ക്വിക്ക് സെറ്റിങ്‌സ് ആക്‌സസ് ചെയ്യുന്നതിന് ഒരിക്കല്‍ കൂടി താഴേക്ക് സൈ്വപ് ചെയ്താല്‍ മതി.

3

ലോലിപോപ്പിലെ നിങ്ങളുടെ നോട്ടിഫിക്കേഷന്‍ സ്‌ക്രീനില്‍ ബില്‍ട്ട് ഇന്‍ ഫ്ളാഷ്‌ ലൈറ്റ് ബട്ടണ്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4

നിങ്ങളുടെ ഫോണിന്റെ സിഗ്നല്‍ അടയാളത്തില്‍ ടാപ് ചെയ്യുന്നതിന് മുന്‍പായി ക്വിക്ക് സെറ്റിങ്‌സ് ആക്‌സസ് ചെയ്യുന്നതിന് രണ്ട് വിരലുകള്‍ ഉപയോഗിച്ച് താഴേക്ക് സൈ്വപ് ചെയ്യുക. നിങ്ങള്‍ ഉപയോഗിച്ച മൊബൈല്‍ ഡാറ്റാ എത്രയാണെന്ന് കാണിക്കുന്ന ഒരു പുതിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുന്നതാണ്.

5

Settings > Sound and Notifications എന്നതില്‍ പോയാല്‍ When device is locked' എന്നത് കാണാവുന്നതാണ്, ഇതിലെ 'Hide sensitive notification content' എന്നത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ലോലമായ ഉളളടക്കമുളള നോട്ടിഫിക്കേഷനുകള്‍ മറയ്ക്കാവുന്നതാണ്.

6

നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു നോട്ടിഫിക്കേഷന്‍ വരികയാണെങ്കില്‍, വലത് വശത്ത് ഒരു ചെറിയ ‘i' വരുന്നത് വരെ അതില്‍ ടാപ് ചെയ്ത് അമര്‍ത്തി പിടിക്കുക. ഈ ‘i' ബട്ടണില്‍ ടാപ് ചെയ്ത് ഭാവിയില്‍ നോട്ടിഫിക്കേഷനുകള്‍ വരുന്നത് തടയാവുന്നതാണ്.

7

നിങ്ങളുടെ ഡിവൈസിന്റെ വശത്തായുളള റോക്കര്‍ സ്വിച്ച് ഉപയോഗിച്ച് വോളിയം മുകളിലേക്കോ താഴേക്കോ ആക്കിയാല്‍ നണ്‍, പ്രയോരിറ്റി, ആള്‍ തുടങ്ങിയ ഓപ്ഷനുകളുളള ഒരു ചെറിയ വിന്‍ഡോ പോപ്പ് ആകുന്നതാണ്. ഇതിലെ നണ്‍ ടാപ് ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ ഒരു നോട്ടിഫിക്കേഷനുകളും വരുന്നതല്ല.

 

8

നിങ്ങളുടെ ഒരു സുഹൃത്തിനോ, കൂടെ ജോലി ചെയ്യുന്ന ആള്‍ക്കോ ഫോണ്‍ കുറച്ച് സമയത്തേക്ക് കൊടുക്കുകയാണെങ്കില്‍ അതിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്താവുന്നതാണ്. നിങ്ങളുടെ നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് താഴേക്ക് സൈ്വപ് ചെയ്ത് മുകളില്‍ വലത് ഭാഗത്തായുളള പ്രൊഫൈല്‍ ഐക്കണില്‍ ടാപ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ യൂസര്‍ പ്രൊഫൈലുകള്‍ കാണാവുന്നതാണ്. ഇതില്‍ ഗസ്റ്റ് എന്നത് തിരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഫോണിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്താവുന്നതാണ്.

9

നിങ്ങള്‍ മറ്റൊരാള്‍ക്ക് ഫോണ്‍ കൊടുക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ പരിമിതപ്പെടുത്തണമെങ്കില്‍ ഈ സവിശേഷത ഉപയോഗിക്കുക. Settings > Security എന്നതില്‍ പോയി Screen Pinning എന്നത് ഓണ്‍ ആക്കുക. ഇനി മള്‍ട്ടി ടാസ്‌ക് കാഴ്ചയിലേക്ക് സ്വിച്ച് ചെയ്ത് നിങ്ങള്‍ തിരഞ്ഞെടുത്ത ആപിന്റെ താഴെ വലതു ഭാഗത്തുളള ഗ്രീന്‍ പിന്‍ ബട്ടണ്‍ ടാപ് ചെയ്താല്‍ നിങ്ങള്‍ക്ക് ആ ആപ്ലിക്കേഷന്‍ മാത്രമായി സ്‌ക്രീനില്‍ പിന്‍ ചെയ്യാവുന്നതാണ്.

10

ഈ സവിശേഷതയ്ക്കായി System sub-heading എന്നതിന് താഴെയുളള Settings > Accessibility എന്നതിലേക്ക് പോകുക. നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ ടെക്‌സ്റ്റുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ ഈ സവിശേഷത ഉപകരിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Tips, tricks and shortcuts for Android Lollipop.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot