നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടായോ? പകരം ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിക്കാം..!

|

ആന്‍ഡ്രോയിഡ് ഉപകരണത്തെ കുറിച്ച് പല ടിപ്‌സുകളും ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് ഇവിടെ പറയാന്‍ പോകുന്നത് എങ്ങനെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണം മൈക്രോഫോണായി പിസിയില്‍ ഉപയോഗിക്കാം എന്നാണ്.

നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടായോ? പകരം ആന്‍ഡ്രോയിഡ് ഉപകരണ

ഇത് പറയുന്നതിനു മുന്‍പ് ആദ്യം നിങ്ങള്‍ അറിയേണ്ടത് WO Mic എന്ന നൂതനമായ ആപ്ലിക്കേഷനെ കുറിച്ചാണ്. WO Mic നിങ്ങളുടെ ഉപകരണത്തെ മൈക്രോഫോണായി മാറ്റാന്‍ കഴിയും. നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടാകുമ്പോള്‍ ഇൗ ടിപ്‌സ് വളരെ ഉപയോഗപ്രദമാകും. പുതിയതു വാങ്ങി പണം പാഴാക്കേണ്ട ആവശ്യവും വരില്ല. സംസാരിക്കാനോ അല്ലെങ്കില്‍ വോയിസ് റെക്കോര്‍ഡ് ചെയ്യാനോ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

എങ്ങനെ WO Mic ഇന്‍സ്‌റ്റോള്‍ ചെയ്ത് ഉപയോഗിക്കാമെന്നു നോക്കാം.

ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ WO Mic ഇന്‍സ്‌റ്റോള്‍ ചെയ്യുക. അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

. ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയി WO Mic ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

. വിന്‍ഡോസ് ഉപയോക്താക്കള്‍ WO Mic ഡ്രൈവറുകളും ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കണം, കൂടാതെ ക്ലൈന്റ് സെറ്റപ്പ് പ്രോഗ്രാമും.

മാക്കില്‍ അധികമായ ഡ്രൈവറുകള്‍ ആവശ്യമില്ല. ആപ്പ് നേരിട്ട് ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ മതി.

. ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ആപ്പ് തുറക്കുക.

. 'Settings'ല്‍ ടാപ്പു ചെയ്യുക, തുടര്‍ന്ന് 'Transport' എന്നതിലും.

. മൂന്നു ഓപ്ഷനുകള്‍ കാണാം. അതില്‍ 'Wifi'ല്‍ ടാപ്പു ചെയ്യുക.

. അതിനു ശേഷം 'START'ല്‍ ടാപ്പ് ചെയ്യുക.

. ഇപ്പോള്‍ ഹോം സ്‌ക്രീനില്‍ IP അഡ്രസ് കാണും. ഈ IP അഡ്രസ് മറ്റൊരിടത്ത് എഴുതി വയ്ക്കുക. പിന്നീട് നിങ്ങള്‍ക്കിത് വേണ്ടി വരും.

. ഇനി കമ്പ്യൂട്ടറില്‍ WO Mac തുറക്കുക. അതിനു ശേഷം Connection> Connect എന്നതില്‍ ക്ലിക്ക് ചെയ്യുക.

21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ21 വയസ്സിൽ കോടീശ്വരൻ; സ്വന്തമായി വീട്, ബിഎംഡബ്ള്യൂ, കമ്പനി.. കണ്ണൂരിൽ നിന്നൊരു വിജയകഥ

. ഇപ്പോള്‍ 'Select Transport' ഓപ്ഷന്‍ കാണാം. 'Wifi' തിരഞ്ഞെടുക്കുക. അവിടെ നല്‍കിയിരിക്കുന്ന ബോക്‌സില്‍ നിങ്ങള്‍ നേരത്തെ കുറിച്ചു വച്ച IP അഡ്രസ് നല്‍കുക. 'OK'ല്‍ ക്ലിക്ക് ചെയ്യുക.

. അടുത്തതായി 'Options' തിരഞ്ഞെടുക്കുക. അതില്‍ Play in Speaker ല്‍ ടിക്ക് ചെയ്യുക.

. കണക്ഷന്‍ ലഭിക്കാനായി കുറച്ചു സെക്കന്‍ഡുകള്‍ കാത്തിരിക്കുക. കണക്ടായി കഴിഞ്ഞാല്‍ ചുവടെ ഇടതു വശത്തെ കോണിലായി കണക്ട് ചെയ്തു എന്ന സ്റ്റാറ്റസ് കാണാം.

. ഇതു ചെയ്തു കഴിഞ്ഞാല്‍ 'Connection'ല്‍ ക്ലിക്ക് ചെയ്യുക, ശേഷം 'Disconnect' എന്നതിലും.

WO Mic ന് ഓട്ടോ റീകണക്ട് ഓപ്ഷന്‍ ഉണ്ട്. അതിനാല്‍ ഇത് സ്വന്തമായി കണക്ട് ചെയ്യും.

Best Mobiles in India

English summary
Tips To Use Your Android Device As A Microphone To Your PC

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X