പഴയ ഫോണുകള്‍ നിങ്ങള്‍ക്ക് വിവിധ തരത്തില്‍ ഉപയോഗിക്കാം!

Written By:

എത്ര നല്ല സ്മാര്‍ട്ട്‌ഫോണാണ് നിങ്ങള്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ കുറഞ്ഞത് ഒരാള്‍ക്ക് രണ്ട് സ്മാര്‍ട്ട്‌ഫോണെങ്കിലും ഉണ്ടാകും.

എല്ലാ വര്‍ഷവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപകരണമായാണ് ഇറക്കുന്നത്. ഇവയില്‍ ചിലത് ഫാബ്ലറ്റുകള്‍ ചിലത് മിഡ്‌റേഞ്ച്, ചിലത് ബജറ്റ് ഫോണുകള്‍ എന്നിവയായിരിക്കും.

പഴയ ഫോണുകള്‍ നിങ്ങള്‍ക്ക് വിവിധ തരത്തില്‍ ഉപയോഗിക്കാം!

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുമ്പോള്‍ അതു വാങ്ങാന്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കാറുണ്ടാകും, അല്ലേ? അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ പഴയ ഫോണ്‍ നിങ്ങള്‍ വില്‍ക്കാന്‍ നോക്കും. എന്നാല്‍ അതു വില്‍ക്കുമ്പോള്‍ എത്ര രൂപയാണ് കിട്ടുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? വാങ്ങിയതിന്റെ പകുതി പോലും കിട്ടില്ല.

എന്നാല്‍ നിങ്ങളുടെ പഴയ ഫോണ്‍ ഉപയോഗിച്ച് ധാരാളം ഉപയോഗമുളള കാര്യങ്ങള്‍ ചെയ്യാം. അതായത് സ്മാര്‍ട്ട്‌ഫോണിനെ പുനര്‍രൂപകല്പന ചെയ്യാന്‍ സാധിക്കുമെന്ന്.

അത് എതൊക്കെ രീതിയിലെന്നറിയാന്‍ തുടര്‍ന്നു വായിക്കുക.....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ സിസിടിവി ആക്കാം

നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണിനെ സിസിടിവി ആയി ഉപയോഗിക്കാം. ഇതിന്റെ മുഴുവന്‍ പ്രക്രിയയിക്ക് അഞ്ച് മിനിറ്റ് മാത്രമേ എടുക്കുകയുളളൂ. ഇതിനായി നിങ്ങള്‍ പണം ചിലവാക്കേണ്ട ആവശ്യവുമില്ല.

സ്ഥിരമായി കാറിലെ ജിപിഎസ് ആക്കാം

നിങ്ങള്‍ക്ക് എവിടേയും യാത്ര ചെയ്യാന്‍ ഒരു ജിപിഎസ് വളരെ ഉപയോഗ പ്രദമായിരിക്കും. നിങ്ങള്‍ പേഴ്‌സണലായി ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ജിപിഎസ് ആയി ഉപയോഗിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ ഇങ്ങനെയുളള ഉപയോഗങ്ങള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണാണ് വളരെ നല്ലത്. ഇത് സ്ഥിരമായി നിങ്ങള്‍ക്ക് ജിപിഎസ് ആയി ഉപയോഗിക്കാം.

റിമോട്ട് കണ്ട്രോള്‍ ആക്കാം

വീട്ടിലെ പല കാര്യങ്ങളും അതായത് ടിവി, എസി എല്ലാം നിങ്ങള്‍ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ പഴയ സ്മാര്‍ട്ട്‌ഫോണും നിങ്ങള്‍ക്ക് റിമോട്ട് കണ്ട്രോളായി ഉപയോഗിക്കാം.

ഈ-റീഡിങ്ങ് ഡിവൈസ്

നിങ്ങളുടെ മൊബൈല്‍ ഈ-ബുക്കിലേക്ക് ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈ-ബുക്കായി ഉപയോഗിക്കാന്‍ 4-ഇഞ്ച് വലുപ്പം മാത്രം മതിയാകും. അങ്ങനെ പഴയ സ്മാര്‍ട്ട്‌ഫോണിനെ ഈ-ബുക്കായി ഉപയോഗിക്കാം.

മീഡിയ പ്ലേയര്‍

സ്മാര്‍ട്ട്‌ഫോണില്‍ നിങ്ങള്‍ വീഡിയോകളും പാട്ടുകളും എല്ലാം കാണാം. എന്നാല്‍ ഇതിനൊക്കെ ഇനി നിങ്ങളുടെ പഴയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം.

വയര്‍ലെസ് ഹോട്ട്‌സ്‌പോട്ട്

വയര്‍ലെസ് ഹോട്ട്‌സ്‌പോട്ടുകള്‍ ഈ ദിവസങ്ങളില്‍ വളരെ പ്രാധാന്യമുളള ഒരു കാര്യമാണ്. ഇതിന് ഇന്റര്‍നെറ്റിന്റെ ആവശ്യവും വരുന്നില്ല.

കുട്ടികളുടെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍

കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച കാലം കുട്ടികള്‍ മറന്നു പോയി. ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടത് സ്മാര്‍ട്ട്‌ഫോണുകളാണ്. അങ്ങനെ വരുമ്പോള്‍ ഈ പഴയ സ്മാര്‍ട്ട്‌ഫോണ്‍ കുട്ടികള്‍ക്കു തന്നെ കൊടുക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Every year, smartphone manufacturers launch a multitude of new devices. Some of these are flagships, others are midrange and budget offerings.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot