വിന്‍ഡോസ് 10 പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ...!

മൈക്രോസോഫ്റ്റ് പുതുതായി വിന്‍ഡോസ് 10 ഒഎസ് അവതരിപ്പിച്ചു, ഇതിന്റെ ടെക്‌നിക്കല്‍ പ്രിവ്യൂ നിങ്ങളുടെ പിസിയിലോ ലാപ്‌ടോപിലോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ടെക്‌നിക്കല്‍ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് ഇതിന്റെ ദോഷങ്ങളും ഗുണങ്ങളും മൈക്രോസോഫ്റ്റിന്റെ എഞ്ചിനിയര്‍മാരെ ഫോറത്തില്‍ പോയി നേരിട്ട് അറിയിക്കാവുന്നതാണ്. വിന്‍ഡോസ് 10 2015-ലാണ് പൂര്‍ണ്ണമായും ലോഞ്ച് ചെയ്യുന്നത്. വിന്‍ഡോസ് 10-ന്റെ ടെക്‌നിക്കല്‍ പ്രിവ്യൂ വിന്‍ഡോസ് 8-ന്റെ പോലെയല്ല. ഇതിനെ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ വിന്‍ഡോസ് ഇന്‍സൈഡര്‍ പ്രോഗ്രാമില്‍ പോകേണ്ടതുണ്ട്, ഒക്ടോബര്‍ 1 മുതലാണ് ഇവിടെ നിന്ന് വിന്‍ഡോസ് 10-ന്റെ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കപ്പെട്ടത്.

എങ്ങനെയാണ് വിന്‍ഡോസ് 10-ന്റെ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇതിനായി ആദ്യം നിങ്ങള്‍ https://insider.windows.com/ എന്നതില്‍ പോയി സൈന്‍ ഇന്‍ ചെയ്യണം. അതായത് നിങ്ങളുടെ ഒരു അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ട്. അക്കൗണ്ട് ഉണ്ടാക്കുന്നതിന് 'Get Started' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. നിങ്ങള്‍ക്ക് മുന്‍പ് തന്നെ മൈക്രോസോഫ്റ്റ് ്അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ സഹായത്തോടെ സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ ശേഷം നിങ്ങളുടെ ലോഗിന്‍ ്അക്കൗണ്ട് ഉപയോഗിച്ച് വിന്‍ഡോസ് 10 ടെക്‌നിക്കല്‍ പ്രിവ്യൂ ഡൗണ്‍ലോഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം.

2

അതിന് മുന്‍പായി കുറച്ച് കാര്യങ്ങള്‍ നിങ്ങള്‍ നോക്കേണ്ടതുണ്ട്, അതായത് നിങ്ങളുടെ പിസിയില്‍ എത്ര ബിറ്റ് ഒഎസ് പിന്തുണയാണ് ഉളളത്. ഇതറിയുന്നതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ 'My Computer' ഓപ്ഷനില്‍ മൗസ് കൊണ്ട് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്യണം. എന്നിട്ട് പ്രോപര്‍ട്ടീസില്‍ പോയി നിങ്ങളുടെ പിസിയില്‍ എത്ര ബിറ്റിന്റെ ഒഎസ്സാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നതെന്ന് പരിശോധിക്കുക.

3

Download Windows 10 English 32-bit (2.9GB)
Download Windows 10 English 64-bit (3.8GB)
Download Windows 10 English UK 32-bit (2.94GB)
Download Windows 10 English UK 64-bit (3.79GB)

4

പ്രോഡക്ട് കീ: NKJFK---GPHP7--G8C3J--P6JXR--HQRJR

പ്രിവ്യൂ ഇന്‍സ്റ്റാള്‍ ചെയ്തതിന് മുന്‍പ് ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്, നിങ്ങളുടെ പിസിയില്‍ സേവ് ചെയ്തിരിക്കുന്ന ഡാറ്റാ ചിലപ്പൊ ഡിലിറ്റ് ചെയ്യപെ്‌ട്ടേക്കാം. അതുകൊണ്ട് സൗകര്യത്തിനായി നിങ്ങളുടെ പിസിയുടെ ബാക്ക്അപ് എവിടെയെങ്കിലും സേവ് ചെയ്യുന്നത് നല്ലതായിരിക്കും.

 

5

1 ഗിഗാഹര്‍ട്ട്‌സ് അല്ലെങ്കില്‍ അതിലും സ്പീഡുളള പ്രൊസസര്‍
1 ജിബി 32 ബിറ്റ് ഒഎസ്സില്‍ റാം അല്ലെങ്കില്‍ 1 ജിബി 64 ബിറ്റില്‍ റാം
16 ജിബി ഹാര്‍ഡ് ഡിസ്‌ക്ക്
ഗ്രാഫിക്ക് കാര്‍ഡ്: മൈക്രോസോഫ്റ്റ് എക്‌സ് 9 ഗ്രാഫിക്‌സ്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot