നിങ്ങളുടെ പഴയ ഫോൺ കൊണ്ട് ചെയ്യാൻ കഴിയുന്ന 10 കാര്യങ്ങൾ

By Shafik
|

പഴയ ഫോണുകൾ ഇല്ലാത്ത വീടുകൾ ഇന്ന് കുറവായിരിക്കുമല്ലോ. മാസംതോറും അല്ലെങ്കിൽ കൊല്ലത്തിൽ ഫോണുകൾ മാറ്റുന്ന നമ്മളിൽ പലരും പഴയ ഫോണുകൾ വീട്ടിലെ മറ്റുള്ളവർക്ക് കൊടുക്കുകയോ അതല്ലെങ്കിൽ വെറുതെ അവിടെ അതേ അവസ്ഥയിൽ തന്നെ ഇടുകയോ ആണ് പൊതുവെ ചെയ്യാറുള്ളത്. എന്നാൽ ഇതുകൊണ്ട് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

 
നിങ്ങളുടെ പഴയ ഫോൺ കൊണ്ട് ചെയ്യാൻ കഴിയുന്ന 10 കാര്യങ്ങൾ

ഇത്തരത്തിൽ പഴ ഫോണുകൾ കൊണ്ട് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. മുമ്പ് ഞാൻ ചില കാര്യങ്ങൾ ഇതുപോലെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന് പുറമെയായി താഴെ പറയാൻ പോകുന്ന ഈ കാര്യങ്ങൾ കൂടെ നിങ്ങളുടെ പഴയ ഫോണുകൾ കൊണ്ട് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും.

ടിവിക്കും ലാപ്‌ടോപ്പിനും റിമോട്ട് ആക്കി ഉപയോഗിക്കാം

ടിവിക്കും ലാപ്‌ടോപ്പിനും റിമോട്ട് ആക്കി ഉപയോഗിക്കാം

നിങ്ങളുടെ പഴയ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന ഏറ്റവും നല്ല ഒരു കാര്യമാണ് അതിനെ ഒരു റിമോട്ട് ആക്കി ഉപയോഗിക്കാം എന്നത്. ഇതിനായി ഒരുപിടി ആപ്പുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. നിങ്ങൾക്ക് ഉപകാരമെന്ന് തോന്നുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ പഴയ ഫോൺ ലാപ്ടോപിന്റെയും ടിവിയുടേയുമെല്ലാം റിമോട്ട് ആക്കി മാറ്റാം. അതുപോലെ ലാപ്‌ടോപ്പിന് മൗസ്, കീബോർഡ് എന്നിവയാക്കിയും ഫോണിനെ നിങ്ങൾക്ക് മാറ്റാം.

സെക്യൂരിറ്റി ക്യാമറ

സെക്യൂരിറ്റി ക്യാമറ

വീട്ടിൽ ഒരു പഴയ ഫോൺ ഉള്ളപ്പോൾ എന്തിന് വെറുതെ വേറൊരു സുരക്ഷാ ക്യാമറ വീട്ടിൽ ഫിറ്റ് ചെയ്യണം?. നിങ്ങൾ ഉദ്ദേശിച്ച പോലുള്ള ഒരു വലിയ സിസിടിവി ക്യാമറ സെറ്റപ്പ് ഒന്നും ലഭിക്കില്ലെങ്കിലും നിങ്ങളുടെ വീടിന് ആവശ്യമായ പ്രാഥമിക സുരക്ഷാ നൽകുന്നതിന് ഇത് ഏറെ ഉപകാരപ്രദമാകും. ഇതിനായുള്ള നിരവധി ആപ്പുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോൺ എവിടെയാണോ ക്യാമറ ആവശ്യമുള്ളത് അവിടെ സ്ഥാപിക്കുക. ശേഷം നിങ്ങൾക്ക് ദൃശ്യങ്ങൾ നിങ്ങളുടെ ഫോണിൽ കാണാം.

പോർട്ടബിൾ ഹോട്ട്സ്പോട്ട്
 

പോർട്ടബിൾ ഹോട്ട്സ്പോട്ട്

ഇത് നമ്മളിൽ ചിലരൊക്കെ ചെയ്തിട്ടുണ്ടാകും. കാരണം പണ്ട് ജിയോ വന്ന സമയത്ത് നമ്മൾ വാങ്ങിയ LYF ഫോണുകൾ പിന്നീട് അധികമായി ഉപയോഗിക്കാതെ വന്നപ്പോൾ അത് 4ജി വോൾട്ടീ ലഭിക്കുമെന്ന കാരണത്താൽ വെറും ഹോട്സ്പോട്ട് ആവശ്യത്തിന് മാത്രമുള്ള ഉപകരണം ആയി നമ്മൾ ഉപയോഗിച്ചതാണ്. ഇതേ സൗകര്യം നമ്മൾക്ക് പഴയ ഏത് 4ജി ഹോട്സ്പോട്ട് പിന്തുണയുള്ള ഫോണിലും ചെയ്യാം.

മീഡിയ സ്റ്റേഷൻ/ എംപിത്രി പ്ലെയർ/ സ്റ്റോറേജ് ഉപകരണം

മീഡിയ സ്റ്റേഷൻ/ എംപിത്രി പ്ലെയർ/ സ്റ്റോറേജ് ഉപകരണം

മൂന്നും ഏകദേശം തുല്യ ഉപയോഗം തന്നെയാണ്. നിങ്ങൾക്ക് പാട്ട് കേൾക്കാൻ മാത്രമുള്ള അല്ലെങ്കിൽ വീഡിയോ കൂടെ കാണാനായി ഒരു ഉപകരണം എന്ന നിലയിൽ ഫോണിനെ മാറ്റിയെടുക്കാം. അതോടൊപ്പം തന്നെ നല്ലൊരു ഫയൽ സ്റ്റോറേജ് ഉപകരണം എന്ന നിലയിലും പഴയ ഫോണുകൾ ഉപയോഗിക്കാം.

ഡിജിറ്റൽ ഫ്രെയിം

ഡിജിറ്റൽ ഫ്രെയിം

വീട്ടിൽ ചുമരിലോ അലമാരയിലോ എന്നുതുടങ്ങി എവിടെയും ഒരു ഫോട്ടോ ഫ്രെയിം എന്ന നിലയിൽ നിങ്ങൾക്ക് നിങ്ങളുടെ പഴയ ഫോണിനെ മാറ്റിയെടുക്കാം. ഒരു സ്ലൈഡ് ഷോ സെറ്റ് ചെയ്‌താൽ ഇടവേളകളിലായി ചിത്രങ്ങൾ മാറി മാറി വരുകയും ചെയ്യും.

കുട്ടികൾക്ക് പഠിക്കാനുള്ള രീതിയിൽ മാറ്റാം

കുട്ടികൾക്ക് പഠിക്കാനുള്ള രീതിയിൽ മാറ്റാം

നിങ്ങളുടെ ഫോൺ കുട്ടികൾ ആവശ്യപ്പെടുമ്പോൾ കൊടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടാകുന്നത് അതിൽ കുട്ടികൾ കടന്നുചെല്ലാൻ സാധ്യതയുള്ള ചതിക്കുഴികളും അമിതമായ ഗെയിമിംഗ് ഉപയോഗവും മറ്റുമൊക്കെ ആയിരിക്കും. എന്നാൽ ഇന്റർനെറ്റ് ഇല്ലാതെ, അല്ലെങ്കിൽ നിയന്ത്രണത്തോടെ ചില ആപ്പുകൾക്ക് മാത്രമായി ഇന്റർനെറ്റ് ലഭിക്കുന്ന രീതിയിൽ നിങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പഠന ഉപകരണമാക്കി നിങ്ങൾക്ക് ഇതിനെ മാറ്റാവുന്നതാണ്.

അലറാം ക്ളോക്ക് ആക്കാം

അലറാം ക്ളോക്ക് ആക്കാം

മുകളി പറഞ്ഞ ഫോട്ടോ ഫ്രെയിം ആക്കിമാറ്റുന്ന സൗകര്യത്തോടൊപ്പം ചേർത്ത് വായിക്കാവുന്ന ഒന്നാണ് പഴയ ഫോണുകളെ അലാറം ക്ളോക്ക് ആക്കിമാറ്റാം എന്നത്. മനോഹരമായ തീമുകളിൽ പല തരത്തിലുള്ള ആപ്പുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. ഇവ ഉപയോഗിച്ചുകൊണ്ട് ഫോണിനെ മനോഹരമായ ഒരു അലാറം ക്ളോക്ക് ആക്കി മാറ്റാം.

വിൽക്കാം

വിൽക്കാം

ഇതും നിങ്ങളുടെ പഴയ ഫോണിനെ കൊണ്ടുള്ള ഉപയോഗം തന്നെയാണല്ലോ. ഇതിവിടെ പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്നറിയാം. എങ്കിലും ഒരു ഫോൺ വിൽക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് അറിയുവാനായി നിങ്ങൾക്ക് തുടർന്ന് വായിക്കാം.

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

പഴയ ഫോൺ വിൽക്കും മുമ്പ് ഫോർമാറ്റ് ചെയ്‌താൽ മാത്രം പോരാ; ഒപ്പം ഈ 5 കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുക!

നിങ്ങൾ ഉപയോഗിച്ച ഫോൺ വേറൊരാൾക്ക് വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ശ്രദ്ധയില്ലാതെ നിങ്ങളുടെ ഫോൺ കൊടുക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ പല സ്വകാര്യവിവരങ്ങളും മറ്റുള്ളവരിലേക്ക് എത്തും എന്നത് തന്നെയാണ് ഈ കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കണം എന്ന് പറയുന്നതിന് പിന്നിൽ. ഏതൊക്കെയാണ് അവ എന്ന് നോക്കാം.

ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റിയാൽ മാത്രം പോരാ

ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റിയാൽ മാത്രം പോരാ

നിങ്ങളുടെ ഫോണിലെ മെമ്മറിയിൽ ഉള്ള ഫയലുകൾ മെമ്മറി കാർഡിലേക്ക് മാറ്റി അവിടെയുള്ളത് ഡിലീറ്റ് ചെയ്‌താൽ എല്ലാം ആയി എന്ന് കരുതുന്നവർ ഇന്നുമുണ്ട്. ഇത്തരം മണ്ടത്തരങ്ങളാണ് പിന്നീട് നമ്മുടെ പ്രിയപ്പെട്ടവരുടെ പല ഫോട്ടോസും വിഡിയോസും ഇന്റർനെറ്റിൽ പടർന്നു ജീവിതം വരെ അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിക്കുക. അത്കൊണ്ട് ഏതൊക്കെ വിധത്തിൽ എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

ഫയലുകൾ കോപ്പി ചെയ്യുക

ഫയലുകൾ കോപ്പി ചെയ്യുക

ആദ്യം ഫോൺ മെമ്മറിയിൽ ഉള്ള ആവശ്യമുള്ള ഫയലുകൾ മെമ്മറി കാർഡിലേക്കോ നിങ്ങളുടെ കംപ്യൂട്ടറിലേക്കോ മാറ്റുക എന്നതാണ്. കോപ്പി ചെയ്ത ശേഷം ഫോൺ മെമ്മറിയിലുള്ളത് ഡിലീറ്റ് ചെയ്യുന്നതിന് പകരം കട്ട് ചെയ്ത് മാറ്റുക. കാരണം ഒരു മെമ്മറി സ്റ്റോറേജിലെ ഫയൽ ഡിലീറ്റ് ചെയ്താലും റിക്കവർ ചെയ്തെടുക്കാൻ എളുപ്പമാണ്. എന്നാൽ കട്ട് ചെയ്ത ഫയൽ തിരിച്ചെടുക്കാൻ അത്ര പെട്ടെന്ന് സാധിക്കില്ല.

റിക്കവറി സാധ്യതകൾ കുറയ്ക്കുക

റിക്കവറി സാധ്യതകൾ കുറയ്ക്കുക

ഫലത്തിൽ ഒരു വിധം ഫോർമാറ്റ് ആയത് വരെ റിക്കവർ ചെയ്തെടുക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണെങ്കിലും നമ്മൾ ചെയ്യേണ്ടത് ചെയ്യുക. ഒപ്പം ഒരു അധിക ഫയൽ അവിടെ ഫോൺ മെമ്മറിയിൽ കൊടുക്കുക. ഇത് ഡാറ്റ റിക്കവറി ചെയ്യുന്നതിൽ നിന്നും തടയും. കാരണം പുതിയ ഫയൽ പഴയതിന്റെ ഓവർറിട്ടൺ ചെയ്യും.

ഫോർമാറ്റ് ചെയ്യുക

ഫോർമാറ്റ് ചെയ്യുക

നമ്മുടെ ആൻഡ്രോയിഡ് ഫോൺ ഫോർമാറ്റ് ചെയ്യാൻ വളരെ എളുപ്പമാണ്. സെറ്റിങ്സിൽ ഫാക്ടറി ഡാറ്റ റീസെറ്റ് ഓപ്ഷൻ ആണ് ഉപയോഗിക്കേണ്ടത്. ഫോൺ മെമ്മറിയിൽ ഉള്ള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാൽ അതും കൂടെ ചേർത്ത് വേണം ഫോർമാറ്റ്/ ഫാക്ടറി റീസെറ്റ് ചെയേണ്ടത്. ഇത് കൂടാതെ ഫോണിന്റെ റിക്കവറി ഓപ്ഷൻസ് വഴിയും ഇത് ചെയ്യാവുന്നതാണ്.

ബാക്കപ്പുകൾ

ബാക്കപ്പുകൾ

അതുപോലെ വാട്സാപ്പ് ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണിൽ ഈ ബാക്കപ്പ് റീസ്റ്റോർ കൊടുത്ത് കൊണ്ട് തന്നെ വാട്സാപ്പ് ഉപയോഗിച്ച് തുടങ്ങാം. ഫോണിൽ സേവ് ചെയ്ത നമ്പറുകൾ ഗൂഗിൾ കോൺടാക്ട്സിലേക്ക് സേവ് ചെയ്യുക. ഇതൊരു ശീലമാക്കിയാൽ നിങ്ങളുടെ കോൺടാക്ട്സ് ഏത് ഉപകരണത്തിൽ നിന്നും നിങ്ങൾക്ക് എടുക്കാൻ പറ്റും. മെമ്മറി കാർഡിൽ ഇനി കോപ്പി ചെയ്തു വെക്കാൻ സ്ഥലമില്ല എങ്കിൽ ഗൂഗിൾ ഡ്രൈവ് പോലെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വെക്കാം. പിന്നീട് നിങ്ങൾക്ക് അത് എപ്പോൾ വേണമെങ്കിലും എടുക്കാൻ സാധിക്കും.

ഇനി ആന്‍ഡ്രോയിഡ് ഫോണുകൾ വില്‍ക്കുമ്പോള്‍ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

#1. സിം/ എസ്ഡി കാര്‍ഡുകള്‍ നീക്കം ചെയ്യുക

#1. സിം/ എസ്ഡി കാര്‍ഡുകള്‍ നീക്കം ചെയ്യുക

ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും എസ്ഡി കാര്‍ഡും മെമ്മറി കാര്‍ഡും നീക്കം ചെയ്യുക. ഇത് നിങ്ങളുടെ മൊബൈലിലെ ഏറ്റവും പ്രധാനപ്പെട്ട ഹാര്‍ഡ്‌വയര്‍ ആണ്. നിങ്ങളുടെ സിം കാര്‍ഡാണ് നിങ്ങളുടെ ഡേറ്റ പ്ലാനുമായി ബന്ധപ്പെടുത്തുന്നത്.

അതു പോലെ മറ്റൊരു പ്രധാനപ്പെട്ട ഒന്നാണ് എസ്ഡി കാര്‍ഡ്. സിം കാര്‍ഡ് സ്ലോട്ടിന്റെ അടുത്തായി കാണാം എസ്ഡി കാര്‍ഡ് സ്ലോട്ട്. നിങ്ങളുടെ ഫോണിലെ എല്ലാ ഡേറ്റകളും ഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് അതിലേക്ക് സ്‌റ്റോര്‍ ചെയ്ത് മാറ്റാവുന്നതാണ്.

 

#2. ഫാക്ടറി റീസെറ്റ്/ഫോണ്‍ ഫോര്‍മാറ്റ്

#2. ഫാക്ടറി റീസെറ്റ്/ഫോണ്‍ ഫോര്‍മാറ്റ്

അടുത്തതായി നിങ്ങളുടെ ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഫാക്ടറി റീസെറ്റ് ചെയ്യുമ്പോള്‍ ഫോണിലെ എല്ലാ ഡേറ്റകളും മാഞ്ഞു പോകും. അതു കൂടി ഓര്‍ക്കണം. ഇത് ചെയ്യാന്‍ വളരെ എളുപ്പമാണ്. ഫോണ്‍ മെമ്മറിയില്‍ ഉളള ഫയലുകളെല്ലാം തന്നെ മാറ്റി എന്നുറപ്പു വരുത്തിയാല്‍ അതും കൂടെ ചേര്‍ത്തു വേണം ഫോര്‍മാറ്റ് അല്ലെങ്കില്‍ ഫാക്ടറി റീസെറ്റ് ചെയ്യേണ്ടത്. ഇതു കൂടാതെ ഫോണിന്റെ റക്കവറി ഓപ്ഷന്‍ വഴിയും ചെയ്യാവുന്നതാണ്.
ഫാക്ടറി റീസെറ്റു ചെയ്യാനായി Settings> Backup & Reset> Factory Data Reset തിരഞ്ഞെടുക്കുക.

#3. പുതിയ ഫോണിലേക്കായി പഴയ ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍

#3. പുതിയ ഫോണിലേക്കായി പഴയ ഫോണില്‍ ചെയ്യേണ്ട കാര്യങ്ങള്‍

ആദ്യം വാട്ട്‌സാപ്പ് ഗൂഗിള്‍ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. പുതിയ ഫോണില്‍ ഈ ബാക്കപ്പ് റീസ്റ്റോര്‍ കൊടുത്തു കൊണ്ട് തന്നെ വാട്ട്‌സാപ്പ് ഉപയോഗിച്ചു തുടങ്ങാം. ഫോണില്‍ സേവ് ചെയ്തിരിക്കുന്ന നമ്പറുകള്‍ ഗൂഗിള്‍ കോണ്‍ടാക്റ്റിലേക്ക് സേവ് ചെയ്യുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഏതു ഉപകരണത്തില്‍ നിന്നും നിങ്ങള്‍ക്കത് എടുക്കാന്‍ സാധിക്കും. മെമ്മറി കാര്‍ഡില്‍ കോപ്പി ചെയ്തു വയ്ക്കാന്‍ ഇനി സ്ഥലമില്ലെങ്കില്‍ ഗൂഗിള്‍ ഡ്രൈവ് പോലുളള സൗകര്യങ്ങള്‍ ഉപയോഗിച്ച് അതിലേക്ക് സേവ് ചെയ്തു വയ്ക്കാം. പിന്നീട് നിങ്ങള്‍ക്കത് എപ്പോള്‍ വേണമെങ്കിലും എടുക്കാന്‍ കഴിയും.

#4. ഫോണ്‍ വൃത്തിയാക്കി ഫോണിന്റെ ഫോട്ടോ എടുക്കുക

#4. ഫോണ്‍ വൃത്തിയാക്കി ഫോണിന്റെ ഫോട്ടോ എടുക്കുക

ഈ മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്കു തന്നെ സ്വന്തമായി ഓണ്‍ലൈനിലൂടേയും ഫോണ്‍ വില്‍ക്കാവുന്നതാണ്. അതിന് കടയില്‍ പോകേണ്ട ആവശ്യമില്ല. അതിനായി ആദ്യം നിങ്ങളുടെ ഫോണ്‍ ഒരു മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. അതിനു ശേഷം ഫോണിന്റെ കുറച്ചു ചിത്രങ്ങള്‍ എടുക്കാം. നല്ല വെളിച്ചത്തിലായിരിക്കണം ചിത്രങ്ങള്‍ എടുക്കേണ്ടത്. എടുക്കുമ്പോള്‍ പശ്ചാത്തലവും വളരെ ശ്രദ്ധിക്കേണ്ടതാണ്. ഒന്നിലധികം കോണുകളില്‍ നിന്നും ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിക്കുക. ഇവയെല്ലാം ശ്രദ്ധിച്ചുവെങ്കില്‍ മാത്രമേ നിങ്ങളുടെ ഫോണിനെ കുറിച്ച് നല്ല പ്രതികരണം ഉണ്ടാകൂ. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഓണ്‍ലൈനിലൂടെ ഫോണ്‍ വില്‍ക്കാന്‍ തയ്യാറായി എന്ന് അര്‍ത്ഥം.

#5. ഇവയിലൂടെ നിങ്ങളുടെ ഫോണുകള്‍ വില്‍ക്കാം

#5. ഇവയിലൂടെ നിങ്ങളുടെ ഫോണുകള്‍ വില്‍ക്കാം

ഗാഡ്ജറ്റുകള്‍ വില്‍ക്കാനായി നിരവധി ഓണ്‍ലൈന്‍ സൈറ്റുകളാണ് ഇപ്പോഴുളളത്. എന്നാല്‍ ഇവയെല്ലാം വിശ്വസിക്കാനും സാധിക്കില്ല. നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ചു ഓണ്‍ലൈന്‍ സൈറ്റുകള്‍ ഞാന്‍ ഇവിടെ പരിചയപ്പെടുത്താം.കാരിയര്‍ ട്രേഡ്-ഇന്‍, ആമസോണ്‍ ട്രേഡ്-ഇന്‍, ഇബേ, ക്രേയ്ഗ്‌സ്‌ലിസ്റ്റ്, സ്വാപ്പ എന്നിവ മികച്ച ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളാണ്.

Best Mobiles in India

English summary
Top 10 Uses of Old Smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X