നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ 10 വഴികള്‍

Posted By: Vivek

ഏറ്റവും എളുപ്പത്തില്‍ നഷ്ടപ്പെടാവുന്ന ഒരു ഉപകരണമാണ് മൊബൈല്‍ ഫോണ്‍. വിലയേറിയ മൊബൈല്‍ ഫോണുകള്‍ കൈവശമുള്ള പലര്‍ക്കും പലകുറി മൊബൈല്‍ നഷ്ടപ്പെട്ട, അല്ലെങ്കില്‍ മോഷ്ടിയ്ക്കപ്പെട്ട കഥകള്‍ പറയാനുണ്ടാകും. വെറും 5 മിനിറ്റിന്റെ പണികൊണ്ട് നല്ലൊരു തുക പോക്കറ്റില്‍ വീഴ്ത്താന്‍ മോഹിച്ചിറങ്ങുന്ന സമര്‍ത്ഥനായ മോഷ്ടാവിന് മൊബൈല്‍ ഫോണുകള്‍ ഒരനുഗ്രഹമാണ്. എന്നാല്‍ ഇന്ന് കളി മൊത്തം മാറി. മൊബൈലും കൊണ്ട് പോയവന്റെ ജാതകമടക്കം വരച്ചെടുക്കാന്‍ തക്കവണ്ണം സാങ്കേതിക പിന്‍ബലം ഇന്നുണ്ട്. ഇനി മറ്റേതെങ്കിലും തരത്തില്‍ കൈമോശം വന്നാലും ഫോണിന്റെ സ്ഥാനം കണ്ടുപിടിയ്ക്കാനുള്ള വഴികള്‍ ധാരാളമുണ്ട്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള 10 വഴികള്‍ ചുവടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഎംഇഐ

എല്ലാ ഫോണുകള്‍ക്കും സ്വന്തമായ ഒരു ഐഎംഇഐ നമ്പര്‍ നല്‍കിയിരിയ്ക്കും. നിങ്ങളുടെ ഫോണില്‍ *#06# എന്ന് ഡയല്‍ ചെയ്താല്‍ ആ 15 അക്ക നമ്പര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിയ്ക്കും. ഫോണിന്റെ ബാറ്ററി ഊരി മാറ്റി നോക്കിയാല്‍ അവിടെയും ഒരു വെളുത്ത സ്റ്റിക്കറില്‍ ഈ നമ്പര്‍ കാണാന്‍ സാധ്യമാണ്. അത് എഴുതി സൂക്ഷിയ്ക്കുക. അതിന് ശേഷം പോലീസില്‍ ഒരു പരാതി നല്‍കുക. ഒപ്പം ഐഎംഇഐ നമ്പറും ചേര്‍ക്കുക. നിങ്ങലുടെ സേവന ദാതാവിനും ഇതേ പോലൊരു പരാതി നല്‍കിയാല്‍ അവര്‍ക്ക് നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിയ്ക്കും. ഫോണിലെ സിം മാറ്റിയാലും, ഇ്ട്ടിരിയ്ക്കുന്ന സിം ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നാലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച്് പോലീസിന് നിങ്ങളുടെ ഫോണ്‍ ട്രേസ് ചെയ്യാന്‍ സാധിയ്ക്കും.

 

 

അവാസ്ത്! മൊബൈല്‍ സെക്ക്യൂരിറ്റി

ഈ സൗജന്യ മൊബൈല്‍ സെക്ക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ രണ്ട് ധര്‍മ്മങ്ങള്‍ നിങ്ങളുടെ ഫോണില്‍ നിര്‍വഹിയ്ക്കും. ഒന്ന് വൈറസ് ബാധകളില്‍ നിന്ന് സംരക്ഷണം. രണ്ടാമതായി മൊബൈല്‍ ട്രാക്കിംഗ് സംവിധാനം. ഈ ആന്റിവൈറസിലുള്ള മൊബൈല്‍ ട്രാക്കിംഗ് സംവിധാനം അദൃശ്യമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റോ, എസ്എംഎസോ ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ സാധിയ്ക്കും.

ഡൗണ്‍ലോഡ്

 

 

 

മൊബൈല്‍ ചേസ് ലൊക്കേഷന്‍ ട്രാക്കര്‍

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍, മോഷ്ടാവ് പുതിയ സിം ഇടുന്ന ഉടന്‍ തന്നെ നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന നമ്പരിലേയ്ക്ക് മെസ്സേജ് ലഭിയ്ക്കും. ഫോണിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങള്‍ ആ എസ്എംഎസ് വഴി അറിയാന്‍ സാധിയ്ക്കും.

ഡൗണ്‍ലോഡ്

 

 

 

 

 

തീഫ് ട്രാക്കര്‍

ഈ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഉണ്ടെങ്കില്‍ മോഷ്ടാവ് അണ്‍ലോക്ക് ചെയ്യാനായി നടത്തുന്ന ഒരു വിഫലശ്രമം അവന്റെ കുഴി തോണ്ടും. അതായത് ആദ്യത്തെ ശ്രമം പാളുമ്പോള്‍ തന്നെ ഫോണിന്റെ മുന്‍ക്യാമറ ഉപയോഗിയ്ക്കുന്ന ആളിന്റെ ചിത്രമെടുത്ത് നിങ്ങളുടെ ഇമെയിലിലേയ്ക്കയയ്ക്കും. അത് ആര്‍ക്കും അറിയാനും സാധിയ്ക്കുകയില്ല. എന്നാല്‍ പാറ്റേണിലെ നാല് കുത്തുകളെങ്കിലും ഉപയോഗിച്ചാല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കുകയുള്ളൂ.

ഡൗണ്‍ലോഡ്

 

 

 

 

സ്മാര്‍ട്ട് ലുക്ക്

കള്ളന്റെ ചിത്രമെടുത്തയയ്ക്കുന്ന ആപ്ലിക്കേഷനാണിതും. മാത്രമല്ല ഗൂഗിള്‍ മാപ്പുമായി ബന്ധിപ്പിച്ച ജിപിഎസ് സംവിധാനമുപയോഗിച്ച് മൊബൈല്‍ ട്രാക്ക് ചെയ്യാനും ഇത് സഹായിയ്ക്കും.

 

 

 

 

 

 

ആന്റി തെഫ്റ്റ് അലാം

ഈ ആപ്ലിക്കേഷനില്‍ ഒരു അലാം ലഭ്യമാണ്. നിങ്ങള്‍ ഈ അലാം ആക്ടിവേറ്റ് ചെയ്തതിന് ശേഷം എവിടെങ്കിലും വച്ചിട്ട് പോയെന്നിരിയ്ക്കട്ടെ. ആരെങ്കിലും വന്ന് ഫോണെടുത്താല്‍ അപ്പോള്‍ അലാം പണി തുടങ്ങും. പിന്നെ അത് നിര്‍ത്തണമെങ്കില്‍ പിന്‍ നമ്പര്‍ നല്‍കേണ്ടി വരും.

ഡൗണ്‍ലോഡ്

 

 

കാസ്‌പേഴ്‌സ്‌കി മൊബൈല്‍ സെക്ക്യൂരിറ്റി

നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിനെ ട്രാക്ക് ചെയ്യാനുള്ള സംവിധാനമുള്ള ആന്റിവൈറസ് സോഫ്റ്റ്‌വെയറാണിത്. ഡൗണ്‍ലോഡ്

 

 

 

 

ലുക്ക് ഔട്ട് സെക്ക്യൂരിറ്റി & ആന്റിവൈറസ്

ഈ ആപ്ലിക്കോഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടനെ തന്നെ നിങ്ങളുടെ ഫോണ്‍ ഗൂഗിള്‍ മാപ്പില്‍, ലുക്ക്ഔട്ട്.കോം-ലൂടെ കാണാന്‍ സാധിയ്ക്കും. മാത്രമല്ല സൈലന്റ് മോഡില്‍ ആണെങ്കില്‍ പോലും നിങ്ങളുടെ ഫോണ്‍ അലറി വിളിയ്ക്കും. നിങ്ങളുടെ ഫോണിന്റെ അവസാനത്തെ തിരിച്ചറിയാവുന്ന ലൊക്കേഷനും കാണാന്‍ സാധിയ്ക്കും.

ഡൗണ്‍ലോഡ്

 

 

ട്രെന്‍ഡ് മൈക്രോ മൊബൈല്‍ സെക്ക്യൂരിറ്റി& ആന്റിവൈറസ്

ഈ ആപ്ലിക്കേഷനുപയോഗിച്ചാല്‍ അപകടകാരികളായ ആപ്ലിക്കേഷനുകളേക്കുറിച്ച് മുന്നറിയിപ്പ് തരാനും, നഷ്ടപ്പെട്ട മൊബൈല്‍ ട്രാക്ക് ചെയ്യാനും ഇതിനാകും. മാത്രമല്ല കാണാതായ ഫോണ്‍ ലോക്ക് ചെയ്യാനും ഇത് സഹായിയ്ക്കും.ഇതൊരു സൗജന്യ ആപ്ലിക്കേഷനല്ല. എന്നാലും ട്രയല്‍ പതിപ്പ് ലഭ്യമാണ്.

ഡൗണ്‍ലോഡ്

 

 

പ്ലാന്‍ ബി, ലുക്ക് ഔട്ട് മൊബൈല്‍ സെക്ക്യൂരിറ്റി

ഫോണ്‍ നഷ്ടപ്പെട്ടതിന് ശേഷം ഉപയോഗിയ്ക്കാവുന്ന സോഫ്റ്റ്‌വെയറാണിത. ഈ ആപ്ലിക്കേഷന്‍ സെല്‍ ടവറുകളെ ഉപയോഗപ്പെടുത്തി നിങ്ങളുടെ ഫോണിന്റെ ലൊക്കേഷന്‍ ഓരോ 10 മിനിട്ടിലും അപ്‌ഡേറ്റ് ചെയ്യും. ഫോണ്‍ സഞ്ചരിയ്ക്കുകയാണോ എന്ന് തുടങ്ങിയ വിവരങ്ങള്‍ വരെ നിങ്ങള്‍ക്ക് ഇമെയിലായി ലഭിയ്ക്കും.


ഡൗണ്‍ലോഡ്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot