നിങ്ങളിൽ പലർക്കും അറിയുക പോലും ചെയാത്ത 10 ആൻഡ്രോയിഡ് ട്രിക്കുകൾ!

By Ishaque A P
|

നിങ്ങള്‍ വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണായിരിക്കാം ഉപയോഗിക്കുന്നത്, എന്നാലും ഇതിലുളള അനേകം ഫീച്ചറുകളെക്കുറിച്ച് നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിവുകാണണമെന്നില്ല. ഈ ഫീച്ചറുകളുടെ സഹായത്തോടെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങള്‍ക്ക് കുറച്ച് കൂടി മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതുപോലുളള കുറച്ച് ആന്‍ഡ്രോയിഡ് ഫീച്ചറുകളെ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ.

 

ഗസ്റ്റ് മോഡ് സൗകര്യം

ഗസ്റ്റ് മോഡ് സൗകര്യം

പലരും ശ്രദ്ധിക്കാത്ത ഒരു ആൻഡ്രോയിഡ് സൗകര്യം ആണിത്. വിൻഡോസിലെ യൂസർ സെറ്റിങ്‌സുകളോട് സമാനമായ ഒരു സവിശേഷത. നിങ്ങളുടെ ഫോൺ ആരെങ്കിലും തൽക്കാലത്തേക്ക് ഉപയോഗിക്കാനോ മറ്റോ വാങ്ങുമ്പോൾ ഈ ഗസ്റ്റ് മോഡ് ഓൺ ചെയ്യാം. ഇതിലൂടെ അവർക്ക് നമ്മുടെ സ്വകാര്യ ഡാറ്റ ഒന്നും തന്നെ ലഭിക്കുകയില്ല.

 

 

ആന്‍ഡ്രോയിഡ് ഈസ്റ്റര്‍ എഗ്ഗ്

ആന്‍ഡ്രോയിഡ് ഈസ്റ്റര്‍ എഗ്ഗ്

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ അവതരിപ്പിച്ചതാണ് ആന്‍ഡ്രോയിഡ് ഇസ്റ്റര്‍ എഗ്ഗ്. ഇതില്‍ ഒറ്റതവണ ഒരേ സമയം ഒന്നിലധികം സുഹൃത്തുക്കളുമായി നിങ്ങള്‍ക്കു കളിക്കാം. ഇതിനായി ആദ്യം ഫോണിന്റെ 'Information' ലേക്കു പോയി ആൻഡ്രോയിഡ് വേർഷനിൽ നിരവധി തവണ ടാപ്പു ചെയ്യുക. അതിനു ശേഷം 'M'ല്‍ പ്രസ് ചെയ്ത് ഹോള്‍ഡ് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുളള ടീമുകള്‍ എത്തുന്നതു വരെ 'പ്ലസ്' ചിഹ്നത്തില്‍ ടാപ്പു ചെയ്യുക, അതിനു ശേഷം കളി ആരംഭിക്കുക.

ബില്‍റ്റ്-ഇന്‍ ഫയല്‍ എക്‌പ്ലോറര്‍ ഉപയോഗിക്കുക
 

ബില്‍റ്റ്-ഇന്‍ ഫയല്‍ എക്‌പ്ലോറര്‍ ഉപയോഗിക്കുക

സാധാരണ ഗതിയില്‍ നിങ്ങള്‍ക്ക് ഒരു ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ല. ഇത് ആരംഭിക്കാനായി മെമ്മറി & യുഎസ്ബി എന്നിവയുടെ കീഴിലെ സെറ്റിംഗ്‌സില്‍ പോകുക. തുടര്‍ന്ന് ഫയല്‍ സിസ്റ്റം സ്‌കാന്‍ ചെയ്ത് ഫയലുകള്‍ കൈകാര്യം ചെയ്യാം.

നിങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഒഴിവാക്കുന്നത്

നിങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഒഴിവാക്കുന്നത്

നമ്മളുടെ ഗൂഗിൾ ഉപയോഗവും സെർച്ച്, വീഡിയോ, വെബ്സൈറ്റുകൾ തുടങ്ങി ഗൂഗിളുമായി അക്കൗണ്ട് വഴി നടത്തുന്ന ഓരോന്നും അടിസ്ഥാനമാക്കിയാണ് നമുക്കുള്ള പരസ്യങ്ങൾ ലഭിക്കുക. ഉദാഹരണമായി ഒന്നോ രണ്ടോ ദിവസം നിങ്ങൾ ഏതെങ്കിലും ഒരു പേഴ്സണൽ ലോൺ ആസ്പദമാക്കി ഗൂഗിളിൽ സെർച്ച് ചെയ്യുകയും അത്തരം സൈറ്റുകളിൽ കയറുകയുമെല്ലാം ചെയ്തു എന്നിരിക്കട്ടെ, പിന്നീട് നിങ്ങൾക്ക് പരസ്യങ്ങളായി വരിക അത്തരത്തിലുള്ള കമ്പനികളുടെയും സർവീസുകളുടെയും ആയിരിക്കും. ഇത് ചിലപ്പോൾ അരോചകമായി തോന്നിയേക്കും.

കളർ ഇൻവെർഷൻ

കളർ ഇൻവെർഷൻ

ഈ സൗകര്യമൊക്കെ ആൻഡ്രോയിഡിൽ വന്നിട്ട് കാലമേറെ ആയി എങ്കിലും പലപ്പോഴും ഇത്തരം സൗകര്യങ്ങൾ നമ്മിൽ പലരും ഉപയോഗിച്ച് കാണാറില്ല. രാത്രിയിലൊക്കെ തുടർച്ചയായി ഫോണിലേക്ക് നോക്കിയിരിക്കുമ്പോൾ കണ്ണിന് തകരാർ സംഭവിക്കാതിരിക്കാൻ നൈറ്റ് മോഡ്, റീഡിങ് മോഡ് എന്നിങ്ങനെയെല്ലാം മാറ്റാൻ പറ്റുന്ന സൗകര്യങ്ങൾ ഓരോ ഫോണിന്റെയും സെറ്റിങ്ങ്സുകളുടെ അടിസ്ഥാനത്തിൽ ഉണ്ടാവും. പൊതുവെ കളർ ഇൻവെർഷൻ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

 ആക്‌സിലറേറ്റഡ് അനിമേഷന്‍സ്

ആക്‌സിലറേറ്റഡ് അനിമേഷന്‍സ്

ഡവലപ്പര്‍ സെറ്റിംഗ്‌സിലേക്കു പോയി, എല്ലാ അനിമേഷന്‍ ടൈമുകളും 0.5 ആക്കുക. മൈസന് ഇരട്ടി വേഗത്തിലാക്കുകയും അതേ തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുമായും തോന്നും.

ഹോം സ്‌ക്രീനില്‍ പ്രധാനപ്പെട്ട ക്രമീകരണങ്ങള്‍ ചെയ്യാം

ഹോം സ്‌ക്രീനില്‍ പ്രധാനപ്പെട്ട ക്രമീകരണങ്ങള്‍ ചെയ്യാം

സെറ്റിംഗ്‌സില്‍ എവിടെയെങ്കിലും നിങ്ങള്‍ പതിവായി ആക്‌സസ് ചെയ്യുന്ന തരത്തിലുണ്ടോ? അതായത് ഒരു ഡ്യുവല്‍ സിം മാനേജ്‌മെന്റ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിങ്ങനെ. പെട്ടന്നുളള ആക്‌സസിനായി സെറ്റിംഗ്‌സ് ആപ്പില്‍ 1x1 വിഡ്‌ജെറ്റുകള്‍ ഉണ്ട്.

മൗസ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം

മൗസ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം

നിങ്ങളുടെ ഫോണിന്റെ ടച്ച് സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നില്ലേ? എങ്കില്‍ ഒരു USB മൗസ് കണക്ട് ചെയ്യാം. ഉപയോഗിച്ചു തുടങ്ങാനായി ഒരു യുഎസ്ബി OTG കേബിളും ആവശ്യമാണ്. കൂടാതെ നിങ്ങള്‍ക്ക് അഡാപ്ടറുകള്‍ ഉപയോഗിച്ച് ഗെയിംപാഡുകള്‍, യുഎസ്ബി സ്റ്റിക് അങ്ങനെ പലതും കണക്ടു ചെയ്യാം.

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍

ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകള്‍

വലിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ എളുപ്പമാണ്. അതു പോലെ അതു ഉപയോഗിക്കാനും. ഉദാഹരണത്തിന് മാര്‍ഷ്മലോയില്‍ ഒരു സങ്കീര്‍ണ്ണമായ രീതിയിലാണ് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത്, എന്നാല്‍ നൗഗട്ടില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ സവിശേഷതയുളളതിനാല്‍ യൂട്യൂബും ഫേസ്ബുക്കും ഒരേ സമയം കാണാം.

രഹസ്യ കോഡുകള്‍ ഉപയോഗിക്കാം

രഹസ്യ കോഡുകള്‍ ഉപയോഗിക്കാം

ഫോണ്‍ ആപ്പിന്റെ നമ്പര്‍ ഫീല്‍ഡിലേക്ക് ടൈപ്പ് ചെയ്യുന്നതിനു പകരം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ കോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് മെയില്‍ബോക്‌സ് സ്വിച്ച് ഓഫ് ചെയ്യാം IMEI ഡിസ്‌പ്ലേ ചെയ്യാം കൂടാതെ രഹസ്യ മെനുകള്‍ എന്റര്‍ ചെയ്യാം.

നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ ഫോൺ തനിയെ ലോക്ക് മാറുന്നത്

നിങ്ങളുടെ വീട്ടിൽ എത്തുമ്പോൾ ഫോൺ തനിയെ ലോക്ക് മാറുന്നത്

ആൻഡ്രോയിഡിന്റെ സ്മാർട്ട് ലോക്ക് സെറ്റിങ്സിൽ പെട്ട ഒരു സവിശേഷത ആണിത്. ഇത് പ്രകാരം നിങ്ങൾ ഒരു സ്ഥലം, അത് വീടാവട്ടെ, അതുപോലെ നിങ്ങൾ സുരക്ഷിതമായ ഒരു സ്ഥലമാവട്ടെ, അവിടെ നിങ്ങൾക്ക് ഫോണിന് ലോക്ക് വേണ്ട എന്ന തോന്നൽ ഉണ്ടെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാം. അവിടെയെത്തുമ്പോൾ ഫോൺ സ്ഥലം തിരിച്ചറിഞ്ഞു ലോക്ക് മാറിക്കൊള്ളും. ഇതിന് ജിപിഎസ് ഓൺ ആയിരിക്കണം എന്നത് നിർബന്ധമാണ് .

ഹൃദയമിടിപ്പറിയാൻ ഒരു ആപ്പ്

ഹൃദയമിടിപ്പറിയാൻ ഒരു ആപ്പ്

നിങ്ങളുടെ ഹൃദയമിടിപ്പറിയാൻ ഒരു ആപ്പ്. പ്ളേസ്റ്റോറിൽ ഇത്തരത്തിൽ ഒരുപിടി ആപ്പുകൾ ലഭ്യമാണ്. അതിൽ ഇൻസ്റ്റന്റ് ഹാർട്ട് റേറ്റ് നല്ലൊരു ആപ്പ് ആണ്. ഇൻസ്റ്റാൾ ചെയ്ത ശേഷം ആപ്പ് തുറന്ന് നിങ്ങളുടെ ചൂണ്ടുവിരൽ ഉപയോഗിച്ച് ഹൃദയമിടിപ്പ് അറിയാം.

ഓട്ടക്കാര്‍ക്ക് വേണ്ടിയുള്ള സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ഓട്ടക്കാര്‍ക്ക് വേണ്ടിയുള്ള സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍

Best Mobiles in India

Read more about:
English summary
Top Android Tips You Even Dont Hear About It

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X