ഈ അബദ്ധങ്ങളൊക്കെ നിങ്ങൾ ഇപ്പോഴും ഫോണിൽ ചെയ്യുന്നുണ്ടോ?

|

നമ്മൾ എത്ര എങ്ങനെയൊക്കെ ശ്രദ്ധിച്ചാലും നമ്മളറിയാത്ത ചില തെറ്റുകൾ സ്മാർട്ഫോണുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ഭാഗത്തു നിന്നതും സംഭവിച്ചു പോകാറുണ്ട്. ഇത്തരത്തിൽ നമ്മൾ തന്നെ നമ്മുടെ ഫോണിനെ നശിപ്പിക്കുന്ന അല്ലെങ്കിൽ നശിപ്പിക്കാൻ കാരണമായേക്കാവുന്ന ചില സംഭവങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ബഹുഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളുമായി ബന്ധപ്പെട്ടാണ് ഈ കാര്യങ്ങൾ പറയാൻ പോകുന്നത്.

 

ഫോൺ ഓഫ് ചെയ്യാത്തത്

ഫോൺ ഓഫ് ചെയ്യാത്തത്

ഫോൺ ഓഫ് ചെയ്യാത്തത് എന്നുപറയുമ്പോൾ ഇത് ഒരുപക്ഷെ നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കും. അത് തന്നെയാണ് ഞാൻ മുകളിൽ പറഞ്ഞത്, നമ്മളിൽ പലരും അറിയാതെ ചെയ്തുപോകുന്ന ചില തെറ്റുകൾ എന്നത്. ഫോൺ ഇടയ്ക്ക് കുറച്ചു നേരമെങ്കിലും ഓഫ് ചെയ്തിടേണ്ടതുണ്ട്. വെറുതേ റീസ്റ്റാർട്ട് ചെയ്‌താൽ മാത്രം പോരാ, കുറച്ചുനേരം ഓഫ് ചെയ്തിടുക തന്നെ ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ഫോണിലെ റാം അധികകാലം നിലനിൽക്കാനും ഒപ്പം കാഷെ അടക്കമുള്ളവ പൂർണ്ണമായി ക്ലിയർ ആയി ഫോൺ പുതുതായി സ്റ്റാർട്ട് ആയി വരാനും സഹായകമാകും.

ആൻഡ്രോയിഡ് ആപ്പുകൾ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നത്

ആൻഡ്രോയിഡ് ആപ്പുകൾ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്നത്

ആൻഡ്രോയിഡ് ആപ്പുകൾ പല വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ശീലം നമ്മളിൽ പലർക്കും ഉള്ളതാണ്. ഒരു പരിധി വരെയുള്ള വെബ്സൈറ്റുകളും അവയിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന apk ഫയലുകളും വലിയ പ്രശ്ങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാറില്ല എങ്കിലും ചില വെബ്സൈറ്റുകൾ ഗുരുതരമായ വിപത്തുകൾ നിങ്ങളുടെ ഫോണിനുണ്ടാക്കാൻ കെൽപ്പുള്ളവയാണ്. അവയിൽ നിന്നും നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന ഒരു apk ഒരുപക്ഷെ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഫോണിൽ നിന്നും പിന്നീട് ഒഴിവാക്കാൻ പോലും പറ്റാത്ത രീതിയിലുള്ള സ്പാമുകൾ ആയിരിക്കും. അതിനാൽ തന്നെ ഇതും ഗൗരവത്തിലെടുക്കുക.

ഫോൺ പോക്കറ്റിൽ ഇടുന്നത്
 

ഫോൺ പോക്കറ്റിൽ ഇടുന്നത്

ഫോൺ പോക്കറ്റിൽ അല്ലാതെ വേറെ എവിടെ ഇടും എന്ന് ചോദിച്ചുപോകുമെങ്കിലും ഈ കാര്യവും പറയാതെ നിർവാഹമില്ല. ഇതൊരു പ്രശ്നം എന്ന നിലയിലല്ല പറയുന്നത്, പകരം നിങ്ങൾ ചെയ്യേണ്ട ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് പറയുന്നത്. പ്രത്യേകിച്ചും ഇടുങ്ങിയ ജീൻസ് പോക്കറ്റുകളിൽ ഫോൺ ഇടുന്നത് ഫോൺ സ്ക്രീനിന് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ഒരുപരിധി വരെ മാത്രമേ നമുക്ക് ഇത് പ്രാവർത്തികമാക്കാൻ പറ്റുകയുള്ളൂ എന്നതിനാൽ പറ്റുമ്പോളെല്ലാം ഫോൺ ഇത്തരം ഇടുങ്ങിയ പോക്കറ്റുകളിൽ ഇടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

ഫോൺ തലയണക്കടിയിൽ വെച്ചുകൊണ്ട് ഉറങ്ങുന്നത്

ഫോൺ തലയണക്കടിയിൽ വെച്ചുകൊണ്ട് ഉറങ്ങുന്നത്

ഇപ്പോൾ നിത്യമെന്നോണം സ്മാർട്ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളുടെയും മരണങ്ങളുടെയും വാർത്തകൾ നമ്മൾ കേട്ടുകൊണ്ടിരിക്കുകയാണല്ലോ. അതിന് വളം വെക്കുന്ന പ്രവണതകളിൽ ഒന്നാണ് ഫോൺ തലയണയ്ക്ക് അടിയിൽ വെച്ച് കിടക്കുന്നത്. പ്രത്യേകിച്ചും ഓൺ ചെയ്ത നിലയിൽ.

ഫോൺ ചാർജ്ജിലിട്ടുകൊണ്ട് കോൾ ചെയ്യുന്നതും ഗെയിം കളിക്കുന്നതും

ഫോൺ ചാർജ്ജിലിട്ടുകൊണ്ട് കോൾ ചെയ്യുന്നതും ഗെയിം കളിക്കുന്നതും

എത്ര പറഞ്ഞാലും നമ്മളിൽ പലരും ശ്രദ്ധിക്കാത്ത ഒന്നാണ് ഇത്. അതിന് കാരണം നമ്മൾ ഈ പറയുന്ന പോലെയുള്ള അത്ര വലിയ അപകടങ്ങളൊന്നും ഇതുകൊണ്ട് പ്രത്യക്ഷത്തിൽ സംഭവിക്കാറില്ല എന്നത് തന്നെയാണ്. സംഭവം ശരിയാണ്. എന്നാൽ മുകളിൽ പറഞ്ഞപോലെയുള്ള അപകട മരണങ്ങൾക്ക് പലപ്പോഴും ഇത് കാരണമാകാറുണ്ട് എന്നതിനാൽ ഒരു ശ്രദ്ധ വെക്കുന്നത് ഇപ്പോഴും നന്നായിരിക്കും. ഒരു ഷോർട്ട് സർക്യൂട്ട്, അല്പം അമിതമായ തോതിലുള്ള വോൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുക പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ മതി ഫോണും നമ്മളും ഇല്ലാതാകാൻ. കുറച്ച് ദിവസം മുമ്പ് ആന്ധ്രായിൽ നടന്ന സംഭവം ഓർമയില്ലേ.. അതിന് പുറമെ ഫോണിനും പ്രശ്നമാണ് ഫോൺ ചാര്ജിലിട്ട് ഗെയിം കളിക്കുന്നതും മറ്റും.

അമിതമായി ചാർജ്ജ് ചെയ്യലും നന്നേ ചാർജ്ജ് കാലിയാക്കലും

അമിതമായി ചാർജ്ജ് ചെയ്യലും നന്നേ ചാർജ്ജ് കാലിയാക്കലും

ഇന്നുള്ള പല ഫോണുകളിലും ചാർജ്ജ് നിറഞ്ഞു കഴിഞ്ഞാൽ തനിയെ ചാർജ്ജിങ് നിർത്തുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ട്. എങ്കിലും നമ്മളിൽ പലരും ഉപയോഗിക്കുന്ന പഴയ പല ഫോണുകളിലും ഈ സൗകര്യം ലഭ്യമല്ല എന്നതിനാൽ അത്തരം ഫോണുകൾ രാത്രിയൊക്കെ പൂർണ്ണമായും ചാർജ്ജിലിട്ട് കിടക്കുന്നത് ഒഴിവാക്കുന്നത് നന്നാകും. അതുപോലെ ഫോൺ ബാറ്ററി പൂർണ്ണമായും കുറയുന്നത് വരെ കാത്തിരിക്കുന്നതും അത്ര നല്ലതല്ല, കഴിവതും ഒരു 10 ശതമാനത്തിൽ താഴെയൊക്കെ ആയി ബാറ്ററി എപ്പോഴും ആവാതിരിക്കാൻ ശ്രദ്ധിച്ചാൽ നല്ലത്.

<strong>വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ചു!</strong>വോഡാഫോണ്‍ ഐഡിയ സ്ത്രീകള്‍ക്കായി മൊബൈല്‍ അധിഷ്ഠിത സുരക്ഷ സേവനം ആരംഭിച്ചു!

Best Mobiles in India

English summary
Top Smartphone Mistakes You Should Avoid.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X