ഒളിഞ്ഞിരുന്നും വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്യാം!

Written By:

പുതിയ പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ് ഒരോ ദിവസവും ഉപഭോക്താക്കളുടെ പ്രയപ്പെട്ടതാവുകയാണ്. ഒരോ വ്യക്തികളേയും കൂടുതല്‍ അടിപ്പിക്കുന്ന ഒരു മെസേജിങ്ങ് ആപ്പ് കൂടിയാണ് വാട്ട്‌സാപ്പ്. ഇതില്‍ നമുക്ക് എന്തും ഷെയര്‍ ചെയ്യാം. പക്ഷേ വളരെ ശ്രദ്ധയോടു കൂടി വേണം എന്നു മാത്രം.

ഒളിഞ്ഞിരുന്നും വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്യാം!

ജിയോയെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍! മത്സരം മുറുകുന്നു!

വാട്ട്‌സാപ്പില്‍ നമുക്ക് പല ട്രിക്സ്സുകളും ചെയ്യാം. അതില്‍ ഒരു ട്രിക്‌സാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്. അതായത് വാട്ട്‌സാപ്പില്‍ ഒളിഞ്ഞിരുന്ന് എങ്ങനെ ചാറ്റ് ചെയ്യാം എന്ന്...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്രിക്ക് 1

ഫോണില്‍ നിന്നും കോണ്‍ടാക്റ്റ് ഡീറ്റയില്‍ ബ്ലോക്ക് ചെയ്യാന്‍

അതിനായി ആദ്യം Menu Button> Settings > Account > Privacy> Blocked Contact എന്നിങ്ങനെ ചെയ്യുക. അതിനു ശേഷം വലതു വശത്ത് ആഡ് ഐക്കണില്‍ പോയി ബ്ലോക്ക് ചെയ്യാനുളള കോണ്‍ടാക്റ്റ് തിരഞ്ഞെടുക്കുക. ഇതു വഴി ആ വ്യക്തിയ്ക്ക് നിങ്ങളുടെ വാട്ട്‌സാപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കാണില്ല.

 

ട്രിക്ക് 2

ലാസ്റ്റ് സീന്‍ മാറ്റാന്‍

ഈ രീതി ചെയ്യണമെങ്കില്‍ ആ പ്രത്യേക കോണ്‍ടാക്റ്റിനെ നിങ്ങളുടെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യണം. അതിനു ശേഷം Menu Button> Account> Privacy > Remove Last seen എന്ന് ചെയ്യുക.

വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ?

ട്രിക്ക് 3

പ്രൊഫൈല്‍ ഫോട്ടോ ഒളിപ്പിക്കാന്‍

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ ഫോട്ടോ ആരിലെങ്കിലും നിന്നു മറയ്ക്കണമെങ്കില്‍ ആദ്യം Settings> Privacy> Profile> Photo അതിനു ശേഷം ' My Contacts' എന്നതിലേയ്ക്ക് സെറ്റ് ചെയ്യുക. ഇനി നിങ്ങള്‍ സേവ് ചെയ്ത കോണ്‍ടാക്റ്റിനു മാത്രമേ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാന്‍ സാധിക്കൂ.

 

ട്രിക്ക് 4

സ്റ്റാറ്റസ് ഒളിപ്പിക്കാന്‍

വാട്ട്‌സാപ്പ് സ്റ്റാറ്റസ് നിങ്ങളുടെ സ്വകാര്യ ചിന്തകള്‍ പങ്കിടാനുളള ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ഇതു കാരണം മറ്റാരെങ്കിലും നിങ്ങളെ ശല്ല്യം ചെയ്യുന്നുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗം ഉപയോഗിച്ച് നിങ്ങളുടെ സ്റ്റാറ്റസില്‍ നിന്നും ഹൈഡ് ചെയ്യാം.

 

ട്രിക്ക് 5

ബ്ലൂ ടിക്ക് നീക്കം ചെയ്യാന്‍

ഡബിള്‍ ബ്ലൂ ടിക്ക് വാട്ട്‌സാപ്പില്‍ അടുത്തിടെ വന്ന സവിശേതയാണ്. അതായത് നിങ്ങള്‍ക്ക് ആരെങ്കിലും മെസേജ് അയച്ചാല്‍ നിങ്ങള്‍ അത് നോക്കി എങ്കില്‍ അതില്‍ ഡബിള്‍ ബ്ലൂ ടിക്ക് വരുകയും, അയച്ച വ്യക്തിയ്ക്ക് ഇത് കാണുകയും ചെയ്യാം. അതു മറയ്ക്കാനായി Settings> Account> Privacy > Uncheck Read receipts എന്ന് ചെയ്യുക. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കുക, ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ആ വ്യക്തിയില്‍ നിന്നും ബ്ലൂ ടിക്‌സ് കാണാന്‍ സാധിക്കില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp has the highest reach as compared to any other messaging platform today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot