എങ്ങനെ നിങ്ങള്‍ക്കൊരു യൂട്യൂബ് മാസ്റ്റര്‍ ആകാം?

By GizBot Bureau
|

ഗൂഗിള്‍ ഉടമസ്ഥതയിലുളള ഇന്റര്‍നെറ്റ് ഷെയറിംഗ് വെബ്‌സൈറ്റാണ് യൂട്യൂബ്. ഈ സംവിധാനത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലോകത്ത് എവിടെ നിന്നും വീഡിയോകള്‍ പങ്കുവയ്ക്കാന്‍ കഴിയും. ഇന്ത്യയില്‍ യൂട്യൂബ് ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ഇന്നുണ്ട്. യൂട്യൂബില്‍ നിരവധി സവിശേഷതകലാണ് അവതരിപ്പിച്ചിരിക്കുന്നത്.

 
എങ്ങനെ നിങ്ങള്‍ക്കൊരു യൂട്യൂബ് മാസ്റ്റര്‍ ആകാം?

എന്നാല്‍ യൂട്യൂബില്‍ എത്തുന്ന എല്ലാ വീഡിയോകളും നമുക്കു വിശ്വസിക്കാനും സാധിക്കില്ല. ആകര്‍ഷിക്കുന്ന തലക്കെട്ടുകളും കൗതുകമുളള ഉളളടക്കവുമുളള ചില ഹ്രസ്വദൈര്‍ഘ്യമുളള വീഡിയോകള്‍ യൂട്യൂബ് ട്രണ്ട് ലിസ്റ്റില്‍ കാണാറില്ലേ? പൊടിപ്പും തൊങ്ങലും വച്ചുളള ഇത്തരം പ്രചരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലമാണിത്.

 

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് യൂട്യൂബ് ഈയിടെ നീക്കം ചെയ്തത്‌. അതിനാല്‍ യൂട്യൂബിനെ കുറിച്ച് പേടിക്കേണ്ട ആവശ്യമൊന്നുമില്ല.

നിരന്തരം യൂട്യൂബ് ഉപയോഗിക്കുന്ന പലരും അതില്‍ ഒളിഞ്ഞിരിക്കുന്ന ടിപ്‌സുകള്‍ അറിയാതെ പോകുകയാണ്. നമുക്ക് നോക്കാം നിങ്ങളെ യൂട്യൂബ് മാസ്റ്റര്‍ ആക്കുന്ന കുറച്ചു ടിപ്‌സുകള്‍ ഇവിടെ....

യൂട്യൂബില്‍ നിന്നും മറ്റൊരാള്‍ കാസ്റ്റ് ചെയ്യുന്നത് എങ്ങനെ നിയന്ത്രിച്ചു നിര്‍ത്താം?

. നിങ്ങളുടെ സ്‌ക്രീനിന്റെ മുകളില്‍ നിന്ന് താഴേക്ക് സ്വയിപ്പ് ചെയ്യുന്നതിലൂടെ നിങ്ങളുടെ 'Notification shade' തുറക്കും.

. അതിനു ശേഷം അറിയിപ്പ് ഇതിനകം വിപവലീകരിച്ചില്ലെങ്കില്‍ പൂര്‍ണ്ണ നിയന്ത്രണങ്ങള്‍ കാണിക്കുന്നതിന് 'Down arrow' ടാപ്പു ചെയ്യുക.

. ഇൗ നോട്ടിഫിക്കേഷനില്‍ നിങ്ങള്‍ക്ക് അഞ്ച് നിയന്ത്രണങ്ങള്‍ ലഭ്യമാണ്.

- വീഡിയോ പോസ് ചെയ്യാന്‍, 'Pause' ടാപ്പ് ചെയ്യുക.

- വോളിയം ടേണ്‍ ഓഫ് ചെയ്യാന്‍, 'Mute' ടാപ്പ് ചെയ്യുക.

- വീഡിയോ നിര്‍ത്തലാക്കാന്‍, 'Stop' ല്‍ ടാപ്പ് ചെയ്യുക.

- ഗൂഗിള്‍ ഹോം ആപ്ലിക്കേഷന്‍ തുറന്ന റിവൈന്‍ഡ് ചെയ്യാന്‍, അല്ലെങ്കില്‍ പാട്ട് വേഗത്തില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഗൂഗിള്‍ കാസ്റ്റ് നോട്ടിഫിക്കേഷനിലെ 'Blank space'ടാപ്പ് ചെയ്യുക.

. വീണ്ടും കാണുന്ന ഈ നോട്ടിഫിക്കേഷന്‍ അപ്രാപ്തമാക്കാന്‍ 'Settings gear'ല്‍ ടാപ്പ് ചെയ്യുക.

. ഇനി ഈ ഉപകരണത്തില്‍ ആപ്ലിക്കേഷനുകള്‍ നിലനിര്‍ത്തുന്നതിന്, 'Media controls for cast devices' ടാപ്പ് ചെയ്യാവുന്നതാണ്.

കാസ്റ്റ് ചെയ്യുമ്പോള്‍ ഓട്ടോപ്ലേയിംഗില്‍ നിന്ന് യൂട്യൂബ് എങ്ങനെ നിലനിര്‍ത്താം?

. ആദ്യം യൂട്യൂബ് തുറക്കുക.

. മുകളിത്തെ ബാറില്‍ കാണുന്ന 'Google Cast icon' ല്‍ ടാപ്പ് ചെയ്യുക.

. നിലവില്‍ നിങ്ങളുടെ വൈഫൈയില്‍ ഒന്നിലധികം ക്രോംകാസ്റ്റ് ഉണ്ടെങ്കില്‍, നിങ്ങള്‍ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രോകാസ്റ്റ് ടാപ്പു ചെയ്യുക.

. ഇനി ഏതെങ്കിലും ഒരു വീഡിയോയില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് പ്ലേയിലും ടാപ്പ് ചെയ്യുക.

. അടുത്തതായി വീഡിയോ പ്ലേബാക്ക് സ്‌ക്രീനിന്റെ കീഴില്‍ കാണുന്ന 'Queue' ല്‍ ടാപ്പ് ചെയ്യുക.

. ഇത് ടോഗിള്‍ ചെയ്യാനായി 'Autoplay' ടാപ്പ് ചെയ്യുക.

യൂട്യൂബ് വീഡിയോയില്‍ എങ്ങനെ വേഗത്തില്‍ മുന്നോട്ടും പിന്നോട്ടും പോകാം?

. കുറച്ചു സെക്കന്‍ഡ് നേരത്തേക്ക് റിവൈന്‍ഡ് ചെയ്യാനായി, ദൃശ്യമായ നിയന്ത്രണത്തില്‍ നിന്ന് വീഡിയോ സ്‌ക്രീനിന്റെ ഇടതു വശത്തേക്ക് ഡബിള്‍-ടാപ്പു ചെയ്യുക.

. കുറച്ചു സെക്കന്‍ഡുകള്‍ക്ക് മാത്രം ഒഴിവാക്കാനായി, ദൃശ്യമായ നിയന്ത്രണത്തില്‍ നിന്ന് വീഡിയോ സ്‌ക്രീനിന്റെ വലതു വശത്ത് രണ്ട് തവണ ടാപ്പ് ചെയ്യുക.

ഡബിള്‍ ടാപ്പിലൂടെ എങ്ങനെ നിങ്ങളുടെ സീക്കിംഗ്-ടൈം മാറ്റാം?


. യൂട്യൂബ് തുറക്കുക.

. മുകളില്‍ വലതു കോണില്‍ കാണുന്ന 'Your avatar' ല്‍ ടാപ്പ് ചെയ്യുക, ശേഷം 'Settings'ല്‍.

. തുടര്‍ന്ന് 'General, Double-tap to seek' എന്നതിലും.

. ഇനി നിങ്ങള്‍ തിരയുന്ന ഇന്‍ക്രിമെന്റ് തിരഞ്ഞെടുക്കുക.

സംശയകരമായ ലിങ്കുകൾ ഇനി വാട്സാപ്പിൽ തുറക്കാതെ തിരിച്ചറിയാം! പുതിയ സംവിധാനം എത്തുന്നു!സംശയകരമായ ലിങ്കുകൾ ഇനി വാട്സാപ്പിൽ തുറക്കാതെ തിരിച്ചറിയാം! പുതിയ സംവിധാനം എത്തുന്നു!

Best Mobiles in India

Read more about:
English summary
Top Youtube Tips To Make U A Master

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X