ഐഫോണ്‍ 6-ന്റെയും ഐഒഎസ്സ് 8.1-ന്റെയും കൗതുകമുണര്‍ത്തുന്ന സവിശേഷതകള്‍....!

Written By:

വളരെയധികം മെലിഞ്ഞ ഐഫോണ്‍ 6 നിങ്ങള്‍ വാങ്ങിച്ചു കഴിഞ്ഞോ. എന്നാല്‍ ഐഫോണ്‍ 6-ഉം ഐഒഎസ് 8.1-ഉം നിങ്ങള്‍ അറിയാത്ത ഒരു പിടി സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്.

ഐഒഎസ് 8.1-നെക്കുറിച്ചും ഐഫോണ്‍ 6-നെക്കുറിച്ചുമുളള 10 മികച്ച ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് പരിശോധിക്കുകയാണ് ചുവടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കോണ്‍വര്‍സേഷന്‍ ത്രഡില്‍ മുകളില്‍ വലത് ഭാഗത്തുളള ഡീറ്റയില്‍സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിന്ന് സെന്‍ഡ് മൈ ലൊക്കേഷന്‍ തിരഞ്ഞെടുക്കുക. ഏത് സുഹൃത്തിനാണോ നിങ്ങളുടെ സ്ഥലം അയയ്‌ക്കേണ്ടത് അയാള്‍ക്ക് ഉടന്‍ തന്നെ സന്ദേശം പോകുന്നതാണ്.

 

2

ഐഫോണ്‍ 6-ഉം, ഐഫോണ്‍ 6 പ്ലസ്-ഉം 2.1എ പവര്‍ സപ്ലൈ ഉപയോഗിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

 

3

സ്‌ക്രീനിന്റെ മുകള്‍ഭാഗത്തു നിന്ന് നോട്ടിഫിക്കേഷന്‍ വലിച്ചെടുക്കുക, എന്നിട്ട് നിങ്ങള്‍ക്ക് തന്നിരിക്കുന്ന ചെറിയ ടെക്സ്റ്റ് ബോക്‌സില്‍ നിങ്ങളുടെ മറുപടി ടെപ്പ് ചെയ്യുക.

 

4

ജെനറല്‍ > യൂസേജ് > ബാറ്ററി യൂസേജ് എന്നിവയിലേക്ക് പോയി നിങ്ങളുടെ ബാറ്ററിയുടെ ഊര്‍ജ്ജം വലിച്ചെടുക്കുന്നത് ഏത് ആപ്ലിക്കേഷനാണെന്ന് കണ്ടെത്തുക.

 

5

ഒരു ഫോട്ടോ കുറച്ച് നേരത്തേക്ക് അമര്‍ത്തി പിടിച്ചാല്‍ മറയ്ക്കുന്നതിനുളള ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

6

മെസേജിലുളള ഡീറ്റയില്‍സ് മെനുവില്‍ നിന്ന് ഡു നോട്ട് ഡിസ്‌റ്റേര്‍ബ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ടെക്സ്റ്റ് മെസേജുകളുടെ അലര്‍ട്ടുകള്‍ നിങ്ങള്‍ക്ക് നിശബ്ദമാക്കാവുന്നതാണ്.

 

7

സഫാരി വഴി എന്തെങ്കിലും വാങ്ങിക്കുമ്പോള്‍ കീബോര്‍ഡിന് മുകളിലായി ഈ ഓപ്ഷന്‍ സ്വാഭാവികമായും വരുന്നതാണ്. ഇത് തിരഞ്ഞെടുത്ത ശേഷം ക്യാമറയ്ക്ക് മുന്‍പില്‍ കാര്‍ഡ് പിടിക്കുക, ആവശ്യമുളള വിവരങ്ങള്‍ അത് തിരഞ്ഞെടുക്കുന്നതാണ്.

8

റീസന്റ്‌ലി ഡിലിറ്റഡ് ആല്‍ബത്തിലേക്ക് പോയി നിങ്ങള്‍ക്ക് 30 ദിവസം വരെയുളള ഡിലിറ്റഡ് ഫോട്ടോകള്‍ വീണ്ടെടുക്കാവുന്നതാണ്.

 

9

കളര്‍ ബ്ലൈന്‍ഡ്‌നസ്സ് ഉളളവര്‍ക്ക് ഈ സവിശേഷത വളരെയധികം പ്രയോജനപ്രദമാണ്. സെറ്റിങ്‌സ് > ജെനറല്‍ > ആക്‌സസിബിലിറ്റി > ഗ്രേസ്‌കേല്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

10

ഐമെസേജ് അയയ്ക്കുമ്പോള്‍, ക്യാമറ ആപ് കൊണ്ടുവരുന്ന ക്യാമറ ഐക്കണ്‍ അമര്‍ത്തി പിടിക്കുക. ഇവിടെ നിന്ന് അയയ്ക്കുന്ന ഏത് ചിത്രവും വീഡിയോയും ഡെലിവറി കഴിഞ്ഞ് 2 മിനിറ്റുകള്‍ക്ക് ശേഷം സ്വയം നശിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look tricks for the iphone 6.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot