ജിയോ 4ജി വേഗത കുറവാണോ? എങ്കിലിതാ പരിഹാരം!

|

ഇന്ന് രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള ടെലകോം നെറ്റ്‌വർക്കുകളിൽ ഒന്നാണ് ജിയോ എന്നത് യാതൊരു സംശയവുമില്ലാതെ നമുക്ക് പറയാവുന്ന കാര്യമാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഓഫറുകളും അതിവേഗതയിലുള്ള 4ജി നെറ്റ്‌വർക്കും നൽകികൊണ്ട് ജിയോ ഈ നേട്ടം കൈവരിച്ചപ്പോൾ കമ്പനിയെ പോലെത്തന്നെ നമുക്കും അതിന്റെ ഉപകാരങ്ങൾ നിരവധി കിട്ടിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും അധികം വേഗതയുള്ള 4ജി നൽകുന്ന ടെലകോം നെറ്റ്‌വർക്കുകളിൽ ഒന്നാണ് ജിയോ. എങ്കിലും ചില ആളുകൾക്കെങ്ങിലും അവരുടെ ഫോണിലെ തെറ്റായ സെറ്റിംഗ്സുകൾ കാരണമോ മറ്റു പ്രശ്നങ്ങൾ കൊണ്ടോ 4ജി വേഗത അല്പം കുറവ് അനുഭവപ്പെടാറുണ്ട്. ഇത് എങ്ങനെ പരിഹരിച്ച് മികച്ച വേഗതിയിൽ ജിയോ 4ജി ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

എപിഎന്‍ ക്രമീകരണങ്ങള്‍ മാറ്റുക

എപിഎന്‍ ക്രമീകരണങ്ങള്‍ മാറ്റുക

സെറ്റിങ്ങ്‌സില്‍ പോകുക
മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക
LTE നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്ത്, ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യുക.
ആക്‌സസ്സ് പോയിന്റ് നെയിം (APN) തിരഞ്ഞെടുക്കുക.
സ്‌ക്രോള്‍ ചെയ്ത് 'APN Protocol' മാറ്റി IPv4/IPv6 എന്നാക്കുക
വീണ്ടും സ്‌ക്രോള്‍ ചെയ്ത് 'Bearer'എന്ന ഓപ്ഷന്‍ തുരഞ്ഞെടുത്ത് LTE സെലക്ട് ചെയ്യുക.
എല്ലാ സെറ്റിങ്ങ്‌സും സേവ് ചെയ്യുക.
ഇനി ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്ത്, നെറ്റ്‌വര്‍ക്ക് സ്പീഡ് ചെക്ക്‌ചെയ്യാം.

റൂട്ട് ചെയ്ത ഫോണുകളില്‍

റൂട്ട് ചെയ്ത ഫോണുകളില്‍

3G/4G സ്പീഡ് ഒപ്റ്റിമൈസര്‍ എപികെ (Speed Optimizer apk) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.
'Apply Tweak' എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇനി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്പീഡ് കൂടുന്നതായി കാണാം.

റൂട്ട് ചെയ്യാത്ത ഫോണില്‍ വിപിഎന്‍ ഉപയോഗിക്കുക

റൂട്ട് ചെയ്യാത്ത ഫോണില്‍ വിപിഎന്‍ ഉപയോഗിക്കുക

അതിനായി 'Snap VPN' പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.
ഈ ആപ്സ്സില്‍ നിന്നും നിങ്ങള്‍ക്ക് പല രാജ്യങ്ങളുടേയും സിഗ്നല്‍ ബലം കാണാവുന്നതാണ്.
ഇതിന്‍ നിന്നും സിഗ്നല്‍ ബലം കൂടിയ രാജ്യം തിരഞ്ഞെയുക്കാം.
ആദ്യ ശ്രമത്തില്‍ തന്നെ ഇത് കണക്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വീണ്ടും ചെയ്യുക.
ഒരിക്കല്‍ കണക്ടായതിനു ശേഷം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

LTE ബാന്‍ഡ് മാറ്റുക

LTE ബാന്‍ഡ് മാറ്റുക

അതിനായി LTE എഞ്ചിനീയറിങ്ങ മോഡ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് USSD കോഡ് അറിയാമെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.
2300 MHz ഉപയോഗിച്ച് LTE ബാന്‍ഡ് 40 യിലേയ്ക്കു മാറ്റുക.
എല്ലാ മാറ്റങ്ങളും സേവ് ചെയ്യുക.
ഇനി ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതാണ്.

സര്‍വ്വര്‍ നെയിം മാറ്റി കൊടുക്കുക

സര്‍വ്വര്‍ നെയിം മാറ്റി കൊടുക്കുക

അതിനായി APN സെറ്റിങ്ങ്സ്സില്‍ പോയി സ്‌ക്രോള്‍ ചെയ്യുക.
അവിടെ സെര്‍വര്‍ ഓപ്ഷനില്‍ www.google.com എന്നു നല്‍കി സെറ്റിങ്ങ്‌സ് സേവ് ചെയ്യുക.
ഇനി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് സ്പീഡ് പരിശോധിക്കുക.

ബെയറര്‍ സെറ്റിങ്ങ്‌സ്

ബെയറര്‍ സെറ്റിങ്ങ്‌സ്

സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ (Stock Android) റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ.
ഓപ്പണ്‍ സെറ്റിങ്ങ്‌സ് > മോര്‍ > സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌സ്
ഇവിടെ നിങ്ങള്‍ക്ക് JioNet as an existing APN എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Bearer unspecified' എന്ന ഓപ്ഷന്‍ കാണാം.
അതില്‍ LTE എന്നാക്കി സേവ് ചെയ്യുക.

<strong>ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ? ഈ 8 ഫോണുകൾ നിങ്ങൾക്ക് ധൈര്യമായി വാങ്ങാം! </strong>ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ? ഈ 8 ഫോണുകൾ നിങ്ങൾക്ക് ധൈര്യമായി വാങ്ങാം!

Best Mobiles in India

English summary
Troubleshooting Jio 4G APN and Other Settings.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X