എന്താണ് ബ്ലൂ-ടിക്ക് ? നിങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ബ്ലൂ-ടിക്ക് എങ്ങനെ നേടാം?

|

ട്വിറ്റർ അക്കൗണ്ടുകളിൽ 'ബ്ലൂ വെരിഫൈഡ് ബാഡ്‌ജ്' സൂചിപ്പിക്കുന്നത് ആ അക്കൗണ്ട് സാമൂഹ്യപ്രാധാന്യമുള്ള ഒന്നായിരിക്കുമെന്നാണ്. അതായത്, ബ്ലൂ-ബാഡ്‌ജ് വരുന്ന ട്വിറ്റർ അക്കൗണ്ട് തികച്ചും വിശ്വാസനിയീവും, ട്വിറ്റർ നിയമങ്ങൾ പൂർണമായി പാലിക്കപ്പെടുന്നവയുമാണ് എന്നർത്ഥം. ഇനി നമുക്ക് എന്താണ് ഈ ബ്ലൂ-ബാഡ്‌ജ് എന്നും, അവ കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ അല്ലെങ്കിൽ അവ എത്രമാത്രം പ്രാധാന്യമർഹിക്കുന്നവയാണ് എന്നും നമുക്ക് നോക്കാം. മാത്രവുമല്ല, നിങ്ങൾക്കും ട്വിറ്റർ അക്കൗണ്ടിൽ ഈ ബ്ലൂ-ബാഡ്‌ജ് അല്ലെങ്കിൽ ബ്ലൂ-ടിക്ക് എങ്ങനെ നേടാമെന്നും നമുക്ക് പരിശോധിക്കാം.

 

ട്വിറ്റർ അക്കൗണ്ടിൻറെ ആധികാരികത വളരെ പ്രധാനം

ട്വിറ്റർ അക്കൗണ്ടിൻറെ ആധികാരികത വളരെ പ്രധാനം

ഈ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾക്കിടയിൽ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനും അത് നിലനിർത്തുന്നതിനുമായി ട്വിറ്ററിൽ നിങ്ങളുടെ വ്യക്തിത്വം എന്താണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനുള്ള മൂന്ന് രീതികൾ ഏതൊക്കെയാണെന്ന് ഇവിടെ നൽകിയിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റ്: നിങ്ങളെയും (അല്ലെങ്കിൽ നിങ്ങളുടെ ഓർഗനൈസേഷനെയും) നിങ്ങളുടെ ട്വിറ്റർ അക്കൗണ്ടിനെയും കുറിച്ച് പറയുന്ന ഒരു ഔദ്യോഗിക വെബ്‌സൈറ്റിൻറെ ലിങ്ക് നൽകുക.

ഐഡി വെരിഫിക്കേഷൻ: നിങ്ങളുടെ ഡ്രൈവർ ലൈസൻസ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള സർക്കാർ നൽകിയ ഔദ്യോഗിക തിരിച്ചറിയൽ രേഖകളുടെ ഒരു ഫോട്ടോ നൽകുക.

ഔദ്യോഗിക ഇ-മെയിൽ വിലാസം: ഒരു പ്രസക്തമായ ഡൊമെയ്‌നിനൊപ്പം ഒരു ഔദ്യോഗിക ഇ-മെയിൽ വിലാസം നൽകുക.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൻറെ ബ്ലൂ-ബാഡ്‌ജ്‌ നീക്കം ചെയ്യ്തുഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻറെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിൻറെ ബ്ലൂ-ബാഡ്‌ജ്‌ നീക്കം ചെയ്യ്തു

മുകളിൽ വിവരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി നിങ്ങളുടെ അക്കൗണ്ട് ഒരു പ്രധാന അംഗീകൃത വ്യക്തിയുമായോ അല്ലെങ്കിൽ ഒരു ബ്രാൻഡുമായോ ബന്ധപ്പെട്ടിരിക്കണം. ആ അക്കൗണ്ട് ഉപയോഗിക്കുന്നയാളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനൊപ്പം, മുൻപ് വിവരിച്ച മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ട്വിറ്റർ അക്കൗണ്ടുകൾ പരിശോധിക്കും. എല്ലാ വിഭാഗങ്ങളിലും, ബിസിനസ് പങ്കാളിത്തത്തിലൂടെയോ നേരിട്ടുള്ള സമീപനങ്ങളിലൂടെയോ യോഗ്യതാ അഫിലിയേഷൻ ട്വിറ്റർ സ്വതന്ത്രമായി സ്ഥിരീകരിക്കും.

ട്വിറ്റർ അക്കൗണ്ടുകളിൽ 'ബ്ലൂ വെരിഫൈഡ് ബാഡ്‌ജ്'
 

മുകളിൽ പറഞ്ഞിരിക്കുന്ന അക്കൗണ്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ അക്കൗണ്ട് യോഗ്യത നേടിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് സെറ്റിങ്സിൽ അക്കൗണ്ട് വെരിഫിക്കേഷൻ ഓപ്‌ഷൻ ലഭ്യമാകും. അത് ലഭിച്ചുകഴിഞ്ഞാൽ, പ്രക്രിയ ആരംഭിക്കാൻ നിങ്ങൾക്ക് അതിൽ ക്ലിക്ക് ചെയ്യണം. നിങ്ങൾക്ക് അതിൽ നിന്നും ഉചിതമായ വിഭാഗം തിരഞ്ഞെടുക്കാവുന്നതാണ്. എല്ലാം കഴിഞ്ഞാൽ, നിങ്ങളുടെ ഇ-മെയിലിൽ ട്വിറ്റർ പ്രതികരിക്കുകയും, നിങ്ങളുടെ അക്കൗണ്ടിൽ ഒരു ബ്ലൂ-ടിക്ക് കാണുവാനും സാധിക്കും.

കിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾകിടിലൻ ഡിസ്പ്ലെ ഫോൺ വേണോ?, 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേയും 20,000 രൂപയിൽ താഴെ വിലയുമുള്ള സ്മാർട്ട്‌ഫോണുകൾ

ഇത്തവണ ട്വിറ്ററിൽ സ്ഥിരീകരണത്തിന് അർഹതയുള്ള ഉപയോക്തൃ വിഭാഗങ്ങളുടെ പട്ടികയിൽ സർക്കാരുകളും സർക്കാർ ഉദ്യോഗസ്ഥരും വാർത്താ ഓർഗനൈസേഷനുകളും പത്രപ്രവർത്തകരും കമ്പനികളും ബ്രാൻഡുകളും ഓർഗനൈസേഷനുകളും വിനോദ സംഘടനകളും വ്യക്തികളും സ്പോർട്സ് ടീമുകളും ഓർഗനൈസേഷനുകളും വ്യക്തിത്വങ്ങളും ആക്ടിവിസ്റ്റുകൾ, സംഘാടകർ, " സ്വാധീനമുള്ള വ്യക്തികൾ, "ശാസ്ത്രജ്ഞർ, അക്കാദമിക്, മതനേതാക്കൾ എന്നിവരും ഉൾപ്പെടുന്നു. നിയമങ്ങൾ‌ ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും ബ്ലൂ-ബാഡ്ജ് നീക്കം ചെയ്യുവാൻ ട്വിറ്ററിന് അധികാരമുണ്ട്. അതുകൊണ്ടുതന്നെ, ട്വിറ്റർ പറഞ്ഞിരിക്കുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ച് അക്കൗണ്ട് ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തും മികച്ച സവിശേഷതകളുമായി വൺപ്ലസ് നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ ജൂൺ 10ന് വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
The validated blue badge, according to the business, ensures that a public-interest account is genuine. It goes on to say that the profile "must be legitimate, significant, and active" in order to be considered.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X