വാട്ട്സ്ആപ്പിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട രണ്ട് പ്രധാന സവിശേഷതകൾ

|

വളരെ പ്രചാരമുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്ഫോമിന് നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നതിൽ നിന്ന് ആളുകളെ തടയാൻ കഴിയുന്ന ഒരു സവിശേഷതയുണ്ട്. പലപ്പോഴും അനാവശ്യമായി പല ഗ്രൂപ്പുകളിലും അംഗമാക്കപ്പെടുന്നതാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിന് തലവേദന ഉണ്ടാക്കുന്ന പ്രധാന സംഭവം.

വാട്ട്സ്ആപ്പ്

മുൻപ് നൂറ് പേരെ മാത്രം ഉൾപ്പെടുത്താൻ സാധിച്ചിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ 250 ൽ കൂടുതൽ പേരെ വരെ ചേർക്കാവുന്നതാണ്. തുടർച്ചയായി വരുന്ന വാട്സാപ്പ് സന്ദേശങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. അത്തരമൊരു സാഹചര്യം എങ്ങനെ ഒഴിവാക്കാമെന്ന് നമുക്ക് നോക്കാം. വാട്ട്സ്ആപ്പ് ഗ്രൂപ്പിൻറെ സെറ്റിങ്സിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽത്തന്നെ അനാവശ്യ മെസ്സേജുകളിൽ വരുന്നതും ഒഴിവാക്കാം.

ഗ്രൂപ്പിൻറെ സെറ്റിങ്സിൽ ഇതിനായി വരുത്തേണ്ട മാറ്റങ്ങൾ

ഗ്രൂപ്പിൻറെ സെറ്റിങ്സിൽ ഇതിനായി വരുത്തേണ്ട മാറ്റങ്ങൾ

1. നിങ്ങളുടെ ഫോണിലെ വാട്ട്സ്ആപ്പ് സെറ്റിംഗ് ടാബില്‍ ക്ലിക്ക് ചെയ്ത അക്കൗണ്ട് ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

2. അക്കൗണ്ട് ടാബിൽ നിന്നും പ്രൈവസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

3. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ താഴെയായി ഗ്രൂപ്പ്സ് എന്ന ഓപ്‌ഷൻ ദൃശ്യമാകും, ഇത് ക്ലിക്ക് ചെയ്യുക.

4. ഇവിടെ ക്ലിക്കുമ്പോള്‍ "Who can add me to group" എന്നതിന് കീഴെ 'Everyone', 'My Contacts, 'Nobody' എന്നിങ്ങനെ മൂന്ന് ഓപ്‌ഷനുകൾ കാണാം. ഇതില്‍ ഉചിതമായവ തിരഞ്ഞെടുക്കാം.

5. 'Nobody'സെലക്ട് ചെയ്താല്‍ ആര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ അഡ് ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആ ഗ്രൂപ്പില്‍ ചേരാം. My Contacts എന്ന ഓപ്‌ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ള ആർക്കും അനുമതിയില്ലാതെ നിങ്ങളെ വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കാം, അതല്ല Everyone ഓപ്‌ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ആർക്ക് വേണമെങ്കിലും നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കുവാൻ കഴിയും.

മൊബൈൽ നമ്പർ ഹൈഡ്

അതുപോലെ തന്നെ വാട്ട്‌സ്ആപ്പിൽ ദൃശ്യമാകുന്ന നിങ്ങളുടെ മൊബൈൽ നമ്പർ ഹൈഡ് ചെയ്യാനും സാധിക്കുന്നതാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ ഇത് സഹായിക്കും. താഴെ പറയുന്നത് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം. എന്നുള്ളതാണ്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം

1. ആദ്യം തന്നെ നിങ്ങളുടെ മൊബൈലില്‍ വാട്ട്‌സ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ-ഇന്‍സ്റ്റാള്‍ ചെയ്യുക.

2. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന സമയത്ത് മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കാന്‍ ശ്രദ്ധിക്കുക.

3. ഇനി ' Verify through SMS' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ ഇ-മെയില്‍ ഐഡി എന്‍ടര്‍ ചെയ്യുക. അതിന് ശേഷം send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

4. ഉടന്‍ തന്നെ Cancel എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതാണ്.

5. നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

എങ്ങനെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം

6. ഇനി ഔട്ട്‌ബോക്‌സില്‍ പോയി സ്പൂഫ് ആപ്പിന്റെ എല്ലാ വിശദാംശങ്ങളും കോപ്പി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക.

7. താഴെ കാണുന്ന രീതിയില്‍ വിശദാംശങ്ങള്‍ ഉപയോഗിക്കുക To: +447900347295 From: +(Country code)(mobile number)

കുറച്ച് സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതാണ്. ഗ്രൂപ്പ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പര്‍ വരുന്നതിന് പകരം ഈ നമ്പര്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക.

Best Mobiles in India

English summary
Talking about the most popular WhatsApp groups. This instant messaging platform, owned by Facebook, has a feature that can prevent people from joining you to groups. The main event that causes a headache for a WhatsApp user is that they are often unnecessarily subscribed to in many groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X