ഒരു മൊബൈല്‍ നമ്പറും കൂടാതെ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നതെങ്ങനെ...!

Written By:

ഇന്ന് നിലവിലുളള ഏറ്റവും മികച്ച മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ 22 ബില്ല്യണ്‍ ഡോളറിന് വാട്ട്‌സ്ആപ് സ്വന്തമാക്കാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തീരുമാനിച്ചതും.

വേഗതയാര്‍ന്ന ആനായാസമായ മെസേജിങ് സേവനമാണ് വാട്ട്‌സ്ആപിനെ എല്ലാ ഉപയോക്താക്കള്‍ക്കും ആകര്‍ഷകമാക്കുന്നത്. വാട്ട്‌സ്ആപ് ഒരു മൊബൈല്‍ നമ്പര്‍ കൂടാതെ എങ്ങനെ ഉപയോഗിക്കാമെന്നാണ് താഴെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യം തന്നെ വാട്ട്‌സ്ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക.

2

സ്ഥിരീകരണത്തിന്റെ സമയത്ത് അത് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍ ആവശ്യപ്പെടും.

3

എല്ലാ പുറത്തേക്ക് പോകുന്ന സന്ദേശങ്ങളും എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ മൊബൈല്‍ ഫ്‌ളൈറ്റ് മോഡില്‍ ആക്കുക.

4

മുന്‍പ് തന്നെ നിങ്ങള്‍ ആന്‍ഡ്രോയിഡ് ഡിവൈസിനായുളള സ്പൂഫ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

5

ഇനി നിങ്ങള്‍ മറ്റൊരു മാര്‍ഗ്ഗം വാട്ട്‌സ്ആപില്‍ സ്ഥിരീകരണത്തിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ' Verification through SMS' ചെക്ക് ചെയ്ത് നിങ്ങളുടെ ഇമെയില്‍ വിശദാംശങ്ങള്‍ നല്‍കി അയയ്ക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക.

6

കൂടുതല്‍ സമയം കാത്ത് നില്‍ക്കാതെ തല്‍ക്ഷണം തന്നെ നിങ്ങള്‍ cancel എന്നതില്‍ ക്ലിക്ക് ചെയ്യുക, എല്ലാ പ്രോസസ്സും ഇവിടെ വച്ച് അവസാനിക്കുന്നതാണ്.

7

ഇനി വ്യാജ മെസേജിങ് ആപ്ലിക്കേഷനായ സ്പൂഫ് തുറന്ന് താഴെ കാണുന്നതു പോലെ വിശദാംശങ്ങള്‍ ഉപയോഗിക്കുക.

To: +447900347295
From: +(Country code)(mobile number)
Message: Your email address

 

8

നിങ്ങളുടെ സ്പൂഫ് ആപിന് ഇപ്പോള്‍ സ്ഥിരീകരണ കോഡ് ലഭിക്കുന്നതാണ്, ഇനി നിങ്ങള്‍ക്ക് സന്തോഷത്തോടെ നിങ്ങളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് മൊബൈല്‍ നമ്പര്‍ കൂടാതെ സ്ഥിരീകരിക്കുന്നതിനായി ഈ കോഡ് ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we look How to Use Whatsapp without Using any Mobile Number.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot