Home
How to

ശ്യേ ഡാ...ഈ ജിയോ നെറ്റ്‌വർക്കിന് ഇത് എന്ത് പറ്റി എന്നാണോ? ഇങ്ങനെ ചെയ്യൂ..നെറ്റ്‌വർക്ക് ഫ്ലോ കൂടും

മോശം അല്ലെങ്കിൽ സ്ഥിരത ഇല്ലാത്ത ജിയോ നെറ്റ്‌വർക്ക് നിങ്ങളുടെ വർക്ക്ഫ്ലോയിൽ വൻ തടസ്സങ്ങൾ സൃഷ്ടിക്കും. അത് കുറച്ച് നിമിഷങ്ങളാണെങ്കിൽ പോലും. എന്നാൽ നെറ്റ്‌വർക്ക് ഫ്ലോ കൊണ്ടുവരുന്നതിന്, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നിരവധി പരിഹാരങ്ങളുണ്ട്. ഈ ലേഖനത്തിൽ, ജിയോ നെറ്റ്‌വർക്ക് പ്രശ്‌നം വേഗത്തിൽ പരിഹരിക്കുന്നതിനുള്ള നിരവധി രീതികൾ പറയുന്നുണ്ട്. ഡിവൈസ് ഓഫ് ചെയ്ത് ഓൺ ആക്കുക, സിം കാർഡ് വീണ്ടും ഊരി ഇടുക തുടങ്ങി ചെറിയ ചില കാര്യങ്ങൾ ചെയ്ത് പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും.ചില ചെറിയ മാറ്റങ്ങൾ മതി പ്രേശ്നങ്ങൾ പരിഹരിക്കാൻ. എന്തൊക്കെ മാറ്റങ്ങൾ ആണ് വരുത്തേണ്ടതെന്ന് നോക്കാം.

നിങ്ങളുടെ റീചാർജ് പ്ലാൻ പരിശോധിക്കുക: നിങ്ങളുടെ ഫോണിൻ്റെ ഇന്റർനെറ്റിലോ സിഗ്നലിലോ എന്തെങ്കിലും സ്ലോ ഡൗണുകളോ പ്രശ്‌നങ്ങളോ കാണുകയാണെങ്കിൽ, മതിയായ സാധുതയുള്ള ഒരു സജീവ ജിയോ റീചാർജ് പ്ലാനിലാണ് നിങ്ങൾ ഉള്ളതെന്ന് ഉറപ്പാക്കുക. MyJio ആപ്പിൻ്റെ ഹോം പേജിൽ നോക്കിയാൽ നിങ്ങളുടെ റീചാർജ് പ്ലാനിന്റെ വിവരങ്ങൾ ലഭിക്കുന്നതാണ്.

ജിയോ നെറ്റ്‌വർക്കിന് എന്ത് പറ്റിയെന്നാണോ? ഇങ്ങനെ ചെയ്യൂ

സിഗ്നൽ സ്ട്രെങ്ത് /നെറ്റ്‌വർക്ക് കവറേജ്: മിക്കപ്പോഴും, കുറഞ്ഞ സിഗ്നൽ സ്ട്രെങ്ത് അല്ലെങ്കിൽ ദുർബലമായ നെറ്റ്‌വർക്ക് കവറേജ് കാരണം നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. സ്റ്റാറ്റസ് ബാർ പൂർണ്ണ സിഗ്നൽ കാണിക്കുന്നുണ്ട് എങ്കിൽപ്പോലും, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സെറ്റിങ്സിൽ പോയി കൃത്യമായ സിഗ്നൽ സ്ട്രെങ്ത് നില പരിശോധിക്കാം.

അതിനായി സെറ്റിംഗ്സ് ഓപ്പൺ ആക്കുക. താഴേക്ക് സ്ക്രോൾ ചെയ്ത് About phone എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. അതിലെ SIM status ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ശേഷം Signal strength വാല്യൂ പരിശോധിക്കുക.-50 dBm മുതൽ -70 dBm വരെയുള്ള എന്തും മികച്ചതായി കണക്കാക്കാം.

അതേസമയം -71 dBm മുതൽ -90 dBm വരെയുള്ള സിഗ്നൽ സ്ട്രെങ്ത് നല്ലതായിരിക്കുമെന്ന് കരുതുന്നു. ഇതിലും മുകളിൽ ഉള്ള സിഗ്നൽ ആവറേജ് ആണ്. സ്റ്റാറ്റസ് ബാറിലെ സിഗ്നൽ ഐക്കൺ നെറ്റ്‌വർക്ക് സ്ട്രെങ്ത് കാണിക്കുന്നുണ്ടെങ്കിലും, നിങ്ങൾക്ക് അക്കങ്ങളിൽ ലഭിക്കുന്ന സ്ട്രെങ്ത് കൃത്യമായി അറിയാനുള്ള മികച്ച മാർഗമാണ്.

എയർപ്ലെയിൻ മോഡ് പ്രവർത്തനക്ഷമമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുക: നിങ്ങളുടെ മൊബൈൽ ഫോണിൽ എയർപ്ലെയിൻ മോഡ് പ്രവർത്തനക്ഷമമാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുക എന്നതാണ് ജിയോ നെറ്റ്‌വർക്ക് പരിഹരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും എളുപ്പമുള്ള പരിഹാര മാർഗ്ഗങ്ങളിലൊന്ന്.ആൻഡ്രോയിഡിലെ നോട്ടിഫിക്കേഷൻ പാനലോ ഐഫോണുകളിലെ കൺട്രോൾ സെൻ്ററോ താഴേക്ക് വലിച്ചിട്ട് എയർപ്ലെയിൻ മോഡ് ഐക്കൺ ടോഗിൾ ചെയ്‌ത് ഇത് ചെയ്യാം.

നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യുക: ചില സമയങ്ങളിൽ, എല്ലാം വീണ്ടും മുതൽ ബൂട്ട് ചെയ്യുന്നതിനാൽ, ഒരു സിമ്പിൾ റീസ്റ്റാർട്ട് ഫോണിനെ ശക്തവും അടുത്തുള്ളതുമായ നെറ്റ്‌വർക്കുകളിലേക്ക് കണക്ട് ചെയ്യാൻ അനുവദിക്കുന്നു. നിങ്ങൾ ആപ്പുകൾ തുറക്കാനും ലോഡ് ചെയ്യാനും തുടങ്ങിയാൽ മെമ്മറി നിറയുന്നത് വരെ ഈ മാർഗ്ഗം നിങ്ങളുടെ ഉപകരണത്തെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും സഹായിക്കും.

സിമ്മിൻ്റെ എപിഎൻ (APN) സെറ്റിംഗ്സ് പരിശോധിക്കുക: നിങ്ങളുടെ മൊബൈൽ നമ്പറും ടെലികോം ഓപ്പറേറ്ററും തമ്മിലുള്ള കണക്ഷൻ പ്രവർത്തനക്ഷമമാക്കുന്ന ഒരു ക്രമീകരണമാണ് ആക്‌സസ് പോയിൻ്റ് നെയിം എന്നും അറിയപ്പെടുന്ന എപിഎൻ (APN). ഈ ക്രമീകരണം തകരാറിലാകുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ, നിങ്ങൾക്ക് ശരിയായ മൊബൈൽ ഡാറ്റ കണക്റ്റിവിറ്റി ലഭിച്ചേക്കില്ല. ആൻഡ്രോയിഡിൽ നിങ്ങളുടെ സിമ്മിൻ്റെഎപിഎൻ ക്രമീകരണം എങ്ങനെ പരിശോധിക്കാം അല്ലെങ്കിൽ ശരിയാക്കാം എന്നത് ഇതാ..

സെറ്റിംഗ്സ് ഓപ്പൺ ആക്കുക. Network and Internet അല്ലെങ്കിൽ സമാനമായ സെറ്റിംഗ്സ് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ലഭ്യമാകുന്ന ഓപ്‌ഷൻ അനുസരിച്ച് 'Internet മെനു അല്ലെങ്കിൽ Mobile networks ടാപ്പ് ചെയ്യുക. സ്റ്റോക്ക് ആൻഡ്രോയിഡ് ഫോണുകളിൽ, നിങ്ങൾ Gear ഐക്കൺ അമർത്തേണ്ടി വന്നേക്കാം. ഇവിടെ നിന്ന് താഴേക്ക് സ്ക്രോൾ ചെയ്‌ത് Access point names സെക്ഷൻ തിരഞ്ഞെടുക്കുക.

ശേഷം മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്‌ത് Reset to default എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഈ പ്രക്രിയയ്ക്ക് ശേഷം, ജിയോ നിങ്ങളുടെ സിമ്മിലേക്ക് അപ്‌ഡേറ്റ് ചെയ്ത നെറ്റ്‌വർക്ക് സെറ്റിങ്ങ്സുകൾ ഓട്ടോമാറ്റിക് ആയി ലോഡ് ചെയ്യും. അങ്ങനെ ഇൻ്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമാകും.

കവർ നീക്കം ചെയ്യുക അല്ലെങ്കിൽ മാറ്റിസ്ഥാപിക്കുക: ചിലപ്പോൾ, ഫോണിൻ്റെ പുറകിലെ കവറോ കേസോ നെറ്റ്‌വർക്ക് സിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കാം. പ്രത്യേകിച്ച് കണക്റ്റിവിറ്റി കുറവുള്ള സ്ഥലങ്ങളിലോ പ്രദേശങ്ങളിലോ ഈ പ്രശനം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ആൻ്റിനകൾ കവർ വഴി ബ്ലോക്ക് ചെയ്യപ്പെടുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഇൻ്റർനെറ്റ് വേഗതയിൽ എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് കാണാൻ അത് നീക്കം ചെയ്യാൻ ശ്രമിക്കുക.

മൊബൈൽ നെറ്റ്‌വർക്ക് സെറ്റിംഗ്സ് റീസെറ്റ് ചെയ്യുക: എപിഎൻ (APN) സെറ്റിംഗ്സ് പോലെ, മൊബൈൽ നെറ്റ്‌വർക്ക് സെറ്റിംഗ്സ് റീസെറ്റ് ജിയോയിലെ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിച്ചേക്കാം. ഇത് സെല്ലുലാർ ക്രമീകരണങ്ങളെ ഡിഫോൾട്ടിലേക്ക് മാറ്റുന്നു. അതിനായി നിങ്ങളുടെ ഫോണിൽ സെറ്റിംഗ്സ് തുറന്ന് മുകളിലുള്ള സേർച്ച് ടാപ്പ് ചെയ്യുക. ശേഷം Reset mobile network settings എന്ന് ടൈപ്പ് ചെയ്യുക. അപ്പോൾ കാണുന്ന മെനു തിരഞ്ഞെടുക്കുക. ഇനി സ്ക്രീനിൽ കാണുന്ന Reset settings അമർത്തുക.

സിം കാർഡ് റീ-ഇൻസേർട്ട് ചെയ്യുക: നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ ഫോൺ ഒരു ഹാർഡ് പ്രതലത്തിൽ ഇടുകയോ ഇടിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ, ചിലപ്പോൾ സിം ട്രേയ്ക്കുള്ളിൽ നിന്ന് സിം കാർഡ് ഡീസലൊക്കേറ്റ് ആയേക്കാം. മുകളിൽ സൂചിപ്പിച്ച എല്ലാ പരിഹാരങ്ങളും നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടെങ്കിൽ, ജിയോ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സിം കാർഡ് റീ-ഇൻസേർട്ട് ചെയ്യുന്നത് ഉപകാരപ്പെടും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

Best Mobiles in India

English summary
To bring network flow, there are several solutions you can do. In this article, several methods are mentioned to fix Jio network problem quickly. A few simple things like turning the device off and on, removing the SIM card and re-inserting it can fix the problem.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X