Home
How to

ഇനി കാർഡ് ഇല്ലാതെയും എടിഎമിൽ നിന്ന് പണമെടുക്കാം; യുപിഐ എടിഎം പ്രവർത്തിപ്പിക്കേണ്ടത് ഇങ്ങനെ

ഡെബിറ്റ് കാർഡുകൾ ഇല്ലാതെ എടിഎമിൽ നിന്ന് പണം പിൻവലിക്കാനുള്ള സൗകര്യം പരിചയപ്പെടുത്തി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). യുപിഐ ഐഡി ഉപയോ​ഗിച്ചാണ് ഇത്തരത്തിൽ പണം പിൻവലിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ആണ് യുപിഐ- എടിഎം അവതരിപ്പിച്ചത്.

ആദ്യമായി ഇത്തരത്തിൽ യുപിഐ ഐഡി ഉപയോ​ഗിച്ച് എടിഎമിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. എൻപിസിഐയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്‌മെന്റ് സർവീസസ് ആണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഈ നൂതന പ്ലാറ്റ്ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാർഡ്ലെസ് ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന ചുവടുവെയ്പുകളിൽ ഒന്നായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഇനി കാർഡ് ഇല്ലാതെയും എടിഎമിൽ നിന്ന് പണമെടുക്കാം

ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തു. "യുപിഐ എടിഎം: ഫിൻ‌ടെക്കിന്റെ ഭാവി ഇവിടെയുണ്ട്" എന്നായിരുന്നു ഈ ട്വിറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ഒരു വീഡിയോയും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഫിൻ‌ടെക്കിനെയും സ്റ്റാർട്ടപ്പുകളേയും കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്ന രവി സുതഞ്ജനി എന്ന വ്യക്തിയുടെ ദൃശ്യങ്ങൾ ആയിരുന്നു വീഡിയോയിൽ അടങ്ങിയിരുന്നത്. യുപിഐ ഉപയോഗിച്ച് എങ്ങനെയാണ് വിജയകരമായി പണം പിൻവലിക്കേണ്ടതെന്ന് ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്നുണ്ട്.

രാജ്യത്തിനായുള്ള നൂതനമായ കൂട്ടിച്ചേർക്കൽ എന്നാണ് ഇദ്ദേഹം പുതിയ ഫീച്ചറിനെ വിശേഷിപ്പിച്ചത്. വീഡിയോയിൽ ഒരു എടിഎം സ്ക്രീനാണ് കാണിക്കുന്നത് ഇതിൽ UPI കാർഡ്‌ലെസ്സ് ക്യാഷ് എന്ന ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ വിവിധ തുകകൾ സ്ക്രീനിൽ തെളിയുന്നതാണ്. 100 രൂപ, 500 രൂപ, 1,000 രൂപ, 2,000 രൂപ, 5,000 രൂപ എന്നിങ്ങനെ. ഇതിൽ നിന്ന് എത്ര രൂപയാണോ ആവിശ്യം അതിൽ ക്ലിക്ക് ചെയ്യുക.

ഇനി കാർഡ് ഇല്ലാതെയും എടിഎമിൽ നിന്ന് പണമെടുക്കാം

തുക തിരഞ്ഞെടുത്താൽ പിന്നെ സ്ക്രീനിൽ ഒരു ക്യൂആർ കോഡ് തെളിയുന്നതാണ്. നിങ്ങളുടെ കൈയ്യിലെ സ്മാർട്ട് ഫോണിൽ നിന്ന് നിങ്ങൾ ഉപയോ​ഗിക്കുന്ന യുപിഐ ആപ്പ് തുറക്കണം. ​ഗൂ​ഗിൾ പേയും ഫോൺ പേയോ അതുപോലുള്ള ആപ്പ് തുറന്നതിന് ശേഷം ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യേണ്ടതാണ്. പിന്നീട് ഫോണിൽ തന്നെ യുപിഐ പാസ്വേർഡ് നൽകിയാൽ വളരെ എളുപ്പത്തിൽ തന്നെ എടിഎമിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്.

രവി സുതഞ്ജനിയുടെ ഈ വീഡിയോ ഇതിനോടകം തന്നെ 2.2 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഡെബിറ്റ് കാർഡുകൾ എടുക്കാൻ മറന്ന് പുറത്തുപോയാൽ പണം പിൻവലിക്കാനുള്ള മികച്ച ഒരു ഓപ്ഷനാണ് യുപിഐ- എടിഎം. പങ്കെടുക്കുന്ന ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് എടിഎമ്മോ ഡെബിറ്റ് കാർഡോ ആവശ്യമില്ലാതെ പണം പിൻവലിക്കാൻ ഇത് സഹായിക്കുന്നു. അധികം വൈകാതെ തന്നെ ഇത്തരത്തിലുള്ള യുപിഐ- എടിഎം രാജ്യത്തിന്റെ എല്ലാ പ്രദേശത്തും പ്രവർത്തനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം ഒരു ഇടപാടിലൂടെ ഇത്തരത്തിൽ പിൻവിക്കാൻ സാധിക്കുന്ന പണത്തിന്റെ പരമാവധി ആളവ് 10,000 രൂപ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് നിലവിലുള്ള പ്രതിദിന യുപിഐ ഇടപാട് പരിധിയിൽ വരുന്നതും യുപിഐ -എടിഎം ഇടപാടുകൾക്കായി ഇഷ്യൂ ചെയ്യുന്ന ബാങ്ക് നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട പരിധികൾക്കും വിധേയം ആയിരിക്കും. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോ​ഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇത്തരത്തിൽ എല്ലാ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്നതാണ്.

രാജ്യത്ത് രജിസ്റ്റർ ചെയ്ത യുപിഐ ആപ്പ് ഉള്ള ആർക്കും ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് മുംബൈയിൽ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. അതേ സമയം പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ആണ് കൂടുതൽ സാധ്യത.

Best Mobiles in India

English summary
The National Payments Corporation of India (NPCI) has made it possible to withdraw money from ATMs without debit cards. This kind of withdrawal facility is provided by using an UPI ID. UPI-ATM was introduced at the Global FinTech Fest held in Mumbai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X