യുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാം; ഓൺലൈൻ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാം

|

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്മെന്റ് രീതികളിൽ ഒന്നാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അല്ലെങ്കിൽ യുപിഐ. ക്യാഷ് ലെസ് ട്രാൻസാക്ഷനും ഓൺലൈൻ പേയ്മെന്റിനും യുപിഐ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർഷം തോറും കൂടി വരികയാണ്. രാജ്യത്തെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലും ബാങ്കുകളിലും എല്ലാം യുപിഐ പേയ്മെന്റ് രീതി സ്വീകരിക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് രാജ്യത്ത് യുപിഐ പേയ്മെന്റ് രീതി സാർവത്രികം ആകുന്നത്. എങ്കിലും ആദ്യ ഘട്ടത്തിൽ വലിയ തോതിൽ ആളുകളുടെ വിശ്വാസം ആർജിക്കാൻ യുപിഐ സംവിധാനത്തിന് കഴിഞ്ഞിരുന്നില്ല.

 

യുപിഐ രീതി

അത് കൊണ്ട് തന്നെ യുപിഐ രീതി ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേനെ കുറവും ആയിരുന്നു. എന്നാൽ കൊവിഡ് കാലത്ത് സാമൂഹിക അകലവും മറ്റും നിർബന്ധമായതോടെ ആളുകൾ വലിയ തോതിൽ യുപിഐ ട്രാൻസാക്ഷൻ രീതികളിലേക്ക് തിരിഞ്ഞു. ഓരോ മാസം കഴിയും തോറും രാജ്യത്തെ യുപിഐ ട്രാൻസാക്ഷനുകളുടെ എണ്ണം വലിയ തോതിൽ കൂടുന്നുണ്ട്. യുപിഐ പേയ്മെന്റ് രീതികളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചുഗൂഗിൾ പേയിൽ പണം അയക്കാൻ ഇനി കൂടുതൽ എളുപ്പം, പുതിയ ടാപ് ടു പേ ഫീച്ചർ അവതരിപ്പിച്ചു

യുപിഐ

ഉപയോഗിക്കാനുള്ള എളുപ്പം തന്നെയാണ് യുപിഐയെ ഒരു ജനപ്രിയ ചോയിസ് ആക്കി മാറ്റുന്നത്. ജനപ്രീതി കൂടുന്നതിന് അനുസരിച്ച് യുപിഐയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും സ്കാമുകളും കൂടുന്നു. നിരവധി സ്കാമുകളും തട്ടിപ്പ് സംഭവങ്ങളുമാണ് അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുപിഐ സംവിധാനത്തിൽ ആളുകൾക്ക് വിശ്വാസം കുറയുന്നതിനും ഇത്തരം സംഭവങ്ങൾ കാരണം ആകുന്നുണ്ട്. എന്നാൽ ഇത്തരം വഞ്ചനകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും രക്ഷ നേടാനും ചില മാർഗങ്ങളുണ്ട്. യുപിഐ തട്ടിപ്പ് രീതികളെക്കുറിച്ച് കൂടുതൽ അറിയാനും അവയിൽ നിന്ന് രക്ഷ നേടാനും തുടർന്ന് വായിക്കുക.

യുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാനുള്ള വഴികൾ
 

യുപിഐ തട്ടിപ്പിൽപ്പെടാതിരിക്കാനുള്ള വഴികൾ

അജ്ഞാതരും പരിചയമില്ലാത്ത നമ്പറുകളും

സംശയാസ്പദമായ ഐഡികൾ, അപരിചിതമായ നമ്പറുകൾ എന്നിവയുമായി യുപിഐ ഇടപാടുകൾ നടത്താതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഓപ്പൺ വെബ് സോഴ്‌സുകളിൽ പങ്കിടുന്ന ഫോൺ നമ്പറുകളെക്കുറിച്ച് നിങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഫുഡ് ആൻഡ് ബെവറോജസ് ഔട്ട്ലെറ്റുകളുടെ നമ്പറുകൾ. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ആർക്കാണോ പണം അയക്കുന്നത്, അവരുടെ ഐഡന്റിറ്റിയും നമ്പരും രണ്ട് തവണയെങ്കിലും പരിശോധിക്കണം.

ഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾ

പണം റിസീവ് ചെയ്യാൻ പിൻ നൽകരുത്

പണം റിസീവ് ചെയ്യാൻ പിൻ നൽകരുത്

ഏറ്റവും സാധാരണയായി നടക്കുന്ന യുപിഐ തട്ടിപ്പ് രീതികളിൽ ഒന്നാണ് ഇത്. നിങ്ങളുടെ അക്കൌണ്ടിലേക്ക് പണം ലഭിക്കാൻ നിങ്ങൾ ഒരിക്കലും യുപിഐ പിൻ എന്റർ ചെയ്യേണ്ടതില്ല. ഒരു ബാങ്കും ഇത്തരത്തിൽ യുപിഐ പിൻ ആവശ്യപ്പെടുകയുമില്ല. യൂസേഴ്സിന് പണം അയക്കാമെന്ന് പറഞ്ഞുളള സന്ദേശങ്ങളിലും കോളുകളിലൂടെയുമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ആരംഭിക്കുന്നത്. പണം ലഭിക്കണമെങ്കിൽ യുപിഐ പിൻ നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെടും. വലയിൽ വീണ് യുപിഐ പിൻ നൽകുന്നവർക്ക് അവരുടെ അക്കൌണ്ടിൽ നിന്നും പണം നഷ്ടമാകുകയും ചെയ്യും.

റാൻഡം പേയ്‌മെന്റ് റിക്വസ്റ്റുകൾ

റാൻഡം പേയ്‌മെന്റ് റിക്വസ്റ്റുകൾ

മിക്ക യുപിഐ ആപ്ലിക്കേഷനുകളിലും യുപിഐ ഐഡികളിൽ നിന്നുള്ള പേയ്‌മെന്റ് റിക്വസ്റ്റുകൾ ട്രാക്ക് ചെയ്യുന്ന ഒരു സ്പാം ഫിൽറ്റർ ഉണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ഐഡി നിങ്ങളുടെ ആപ്പിൽ എത്തിയാൽ ഈ സ്പാം ഫിൽറ്റർ മുന്നറിയിപ്പ് നൽകും. ഈ സ്പാം ഫിൽറ്റർ വാണിങിനെ വളരെ ഗൌരവത്തോടെ തന്നെ കാണണം. നടക്കുന്നത് തട്ടിപ്പ് അല്ലെന്നും ഇടപാട് നടത്തുന്നത് ആരുമായിട്ടാണെന്നും ബോധ്യം ഉണ്ടെങ്കിൽ മാത്രമായിരിക്കണം ആ ട്രാൻസാക്ഷനുമായി മുന്നോട്ട് പോകുന്നത്. സ്പാം ഫിൽറ്റർ വാണിങിന് ശേഷം നിങ്ങൾക്ക് ഒന്നുകിൽ 'പേ' അല്ലെങ്കിൽ 'ഡിക്ലൈൻ' എന്ന ഓപ്ഷൻ ലഭിക്കും. പണം അയക്കുന്ന ഐഡിയെക്കുറിച്ച് ചെറിയ സംശയമുണ്ടെങ്കിൽ പോലും നിങ്ങൾ 'ഡിക്ലൈൻ' ഓപ്ഷൻ സെലക്റ്റ് ചെയ്യണം. കാരണം ഒരിക്കൽ നിങ്ങൾ ‘പേ' ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആ പണം എന്നത്തേക്കുമായി നഷ്ടമാകും.

പേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐപേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐ

വ്യാജ യുപിഐ ആപ്ലിക്കേഷനുകൾ

വ്യാജ യുപിഐ ആപ്ലിക്കേഷനുകൾ

എടിഎം കാർഡ് മെഷീനുകളുടെ പീക്ക് ടൈമിൽ, കാർഡ് സ്കിമ്മിങുമായി ബന്ധപ്പെട്ടുള്ള ധാരാളം സംഭവങ്ങൾ നടന്നിരുന്നു. ഒറിജിനൽ എടിഎം യന്ത്രത്തിനൊപ്പം വ്യാജ മെഷീൻ ഘടിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നത്. എകദേശം സമാനമായ തട്ടിപ്പ് രീതിയാണ് വ്യാജ യുപിഐ ആപ്ലിക്കേഷനുകൾ വഴിയുള്ള തട്ടിപ്പും. ഒരു പേയ്‌മെന്റ് നടത്തുന്നു അല്ലെങ്കിൽ യുപിഐ വഴി പേയ്മെന്റ് സ്വീകരിക്കുന്നു എന്ന് ചമഞ്ഞാണ് വ്യാജ യുപിഐ ആപ്പുകൾ നിങ്ങളുടെ വിശദാംശങ്ങൾ തട്ടിയെടുക്കുന്നത്.

ഡൗൺലോഡ്

അത്തരം ആപ്പുകൾ സാധാരണയായി യഥാർഥ ബാങ്ക് ആപ്പിനോട് സാമ്യമുള്ള തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, അവ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും. നിങ്ങൾ അബദ്ധവശാൽ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്‌റ്റാൾ ചെയ്‌തു എന്നിരിക്കട്ടെ. പിന്നീട് നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും തട്ടിപ്പുകാരുടെ കൈക്കൽ എത്തും. നിങ്ങളുടെ അക്കൌണ്ടിലുള്ള പണവും തട്ടിയെടുക്കപ്പെടും. മോദി ഭീം, ഭീം പേയ്‌മെന്റ് യുപിഐ ഗൈഡ്, ഭീം മോദി ആപ്പ്, ഭീം ബാങ്കിങ് ഗൈഡ് തുടങ്ങിയ പേരുകളിൽ ധാരാളം വ്യാജ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

നെറ്റും സ്മാർട്ട്ഫോണും വേണ്ട; ഇനി ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യംനെറ്റും സ്മാർട്ട്ഫോണും വേണ്ട; ഇനി ഫീച്ചർ ഫോണുകളിലും യുപിഐ സൌകര്യം

നിങ്ങൾ ഓർക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ

നിങ്ങൾ ഓർക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ

  • മറ്റൊരാളുമായും നിങ്ങളുടെ പിൻ പങ്ക് വയ്ക്കരുത്, അപരിചിതരുമായി പ്രത്യേകിച്ചും.
  • ആന്റി വൈറസും ബയോമെട്രിക് റെക്കഗ്നിഷൻ സോഫ്‌റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്ത് സൂക്ഷിക്കുക.
  • അൺനോൺ സോഴ്സുകളിൽ നിന്നുള്ള ഇമെയിലുകളോ ലിങ്കുകളോ ഒരിക്കലും ഓപ്പൺ ചെയ്യരുത്.
  • നിങ്ങളുടെ ഡീറ്റെയിൽസ് നിങ്ങളുടെ ബാങ്കുമായി അപ്ഡേറ്റ് ചെയ്യുക.
  • വിശ്വസനീയവും സുരക്ഷിതവുമായ വൈഫൈ കണക്ഷനുകൾ മാത്രം ഉപയോഗിക്കുക.
  • നിങ്ങളുടെ സാമ്പത്തിക ഇടപാടുകളുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളുടെയും ട്രാക്ക് സൂക്ഷിക്കുക.
  • നിങ്ങളുടെ അക്കൗണ്ടിലെ സംശയാസ്പദമായ ട്രാൻസാക്ഷനുകൾ നിരീക്ഷിക്കുക.
  • അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ നിങ്ങളുടെ ബാങ്കിനെ അറിയിക്കുക.

Best Mobiles in India

English summary
The Unified Payment Interface or UPI is one of the most widely used payment methods in the country. The number of people using the UPI system for cashless transactions and online payments is increasing every year. All the financial institutions and banks in the country are adopting UPI payment method.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X