Home
How to

ചെറിയ പേയ്മെന്റുകൾക്ക് ഗൂഗിൾ പേ ​ലൈറ്റ് ഉപയോഗിക്കാം; പാസ്വേഡ് വേണ്ട, സമയ ലാഭം... ഗുണങ്ങൾ നിരവധി

ഇന്ത്യയിൽ യുപിഐ ഉപയോക്താക്കളുടെ എണ്ണം ദിവസത്തിന് ദിവസം കുതിച്ചുയരുകയാണ്. സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഓൺ​ലൈനായി പേയ്മെന്റുകൾ നടത്തുന്നത് സാധാരണമായിക്കഴിഞ്ഞു. കൂടുതൽ പേരും ​പണ​ക്കൈമാറ്റത്തിനായി ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളെ ഉപയോഗിക്കുന്നു. ഇവ പേയ്മെന്റുകൾ നടത്താൻ സുരക്ഷിതവും സുഗമവുമായ മാർഗങ്ങൾ ആണെങ്കിലും ചെറിയ ഇടപാടുകൾ നടത്തുന്നവരെ സംബന്ധിച്ചിടത്തോളം മറ്റൊരു സൗകര്യം ലഭ്യമാണ്. ആർബിഐയുടെ അ‌നുമതിയോടെ 2022ൽ അ‌വതരിപ്പിക്കപ്പെട്ട യുപിഐ ​ലൈറ്റ് സംവിധാനമാണ് അ‌ത്. ഗൂഗിൾ പേ, ഫോൺ പേ എന്നീ പ്ലാറ്റ്ഫോമുകളെല്ലാം ഗൂഗിൾ പേ ​ലൈറ്റ് സൗകര്യം തങ്ങളുടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ കാര്യമായ അ‌റിവില്ലാത്തതുമൂലം പലരും ഇത് ഉപയോഗപ്പെടുത്താറില്ല.

എന്താണ് യുപിഐ ​ലൈറ്റ്

കുറച്ചുകൂടി ലളിതമായ യുപിഐ പേയ്മെന്റ് സംവിധാനമാണ് ഇത്. വേഗത്തിലുള്ളതും തടസ്സരഹിതവുമായ ചെറിയ തുകകളുടെ ഇടപാടുകൾക്കായി ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് പ്രധാന യുപിഐ ആപ്പുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. അ‌തായത് യുപിഐ ആപ്പിനുള്ളിൽ ഒരു ഡിജിറ്റൽ വാലറ്റ് പോലെ പ്രവർത്തിക്കുന്നു, ഓരോ ഇടപാടിനും പ്രത്യേകമായി പാസ്വേഡ് നൽകാതെ തന്നെ ചെറിയ പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപയോഗിക്കാം.

ചെറിയ പേയ്മെന്റുകൾക്ക് ഗൂഗിൾ പേ ​ലൈറ്റ് ഉപയോഗിക്കാം; പാസ്വേഡ് വേണ്ട

ചെറിയ പേയ്മെന്റുകൾക്ക് ഇത് മതി

ചെറുതും വലുതുമായ എല്ലാത്തരം പണമിടപാടുകൾക്കും ഗൂഗിൾ പേ ഉപയോഗിക്കുന്ന ആളുകളുണ്ട്. എന്നാൽ ചെറിയ പേയ്മെന്റുകൾ നടത്താൽ യഥാർഥത്തിൽ ഏറെ സൗകര്യപ്രദമായിട്ടുള്ളത് ഗൂഗിൾ പേ ​ലൈറ്റ് പോലുള്ള ​ലൈറ്റ് യുപിഐ ഓപ്ഷനുകളാണ്. ഇതിൽ പേയ്മെന്റിനായി പാസ്വേഡ് നൽകേണ്ടതില്ല. അ‌തിനാൽ വളരെ വേഗം ഇടപാടുകൾ നടത്താൻ സാധിക്കും.

യുപിഐ ​​ലൈറ്റിന്റെ പരിധി

ഗൂഗിൾ പേ ഉപയോഗിക്കുന്നതിന് ഒരുലക്ഷം രൂപ വരെ പരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ളതുപോലെ യുപിഐ ​ലൈറ്റിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. ദിവസവും നാം നടത്തുന്ന ചെറിയ ചെറിയ ഇടപാടുകൾക്കായിട്ടാണ് ഈ പേയ്മെന്റ് ഓപ്ഷൻ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതിനാൽ തന്നെ ഇതിൽ ഒരു തവണ അ‌യ്ക്കാൻ കഴിയുന്ന പരമാവധി തുക ഇപ്പോൾ 1000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു.

ചെറിയ പേയ്മെന്റുകൾക്ക് ഗൂഗിൾ പേ ​ലൈറ്റ് ഉപയോഗിക്കാം; പാസ്വേഡ് വേണ്ട

ഒരു ദിവസം പരമാവധി 4000 രൂപ വരെയാണ് പ്രധാന യുപിഐ അ‌ക്കൗണ്ടിൽ നിന്നും യുപിഐ ​ലൈറ്റ് അ‌ക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ കഴിയുക. ഒരു ദിവസം എത്ര തവണ ഉപയോഗിക്കാം എന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ ഒരു ദിവസം ചെലവാക്കാവുന്ന പരമാവധി തുക 5000 രൂപയായി നിശ്ചയിച്ചിരിക്കുന്നു.

യുപിഐ ​ലൈറ്റിന്റെ നേട്ടങ്ങൾ

യുപിഐ ​ലൈറ്റ് സംവിധാനം ഉപയോഗിക്കുന്നതിന്റെ പ്രധാന നേട്ടം ചെറിയ തുകയുടെ ഇടപാടുകൾ വളരെ വേഗം നടത്താം എന്നതാണ്. സുരക്ഷിതമായി പണം അ‌യയ്ക്കാൻ സാധിക്കും. മറ്റൊരു പ്രധാന കാര്യം യുപിഐ ലൈറ്റ് ഇടപാടുകൾ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിലല്ല, ആപ്പിനുള്ളിൽ മാത്രമേ രേഖപ്പെടുത്തൂ. അ‌തിനാൽ ചവറ് പോലെ സ്റ്റേറ്റ്മെന്റ് ഉണ്ടാകില്ല. ഇത് ബാങ്ക് പാസ്‌ബുക്കുകളിലെ ആശയക്കുഴപ്പം കുറയ്ക്കും.

ഫീസ് ഈടാക്കുന്നില്ല

ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് യുപിഐ ലൈറ്റ് ഒരു ഫീസും ഈടാക്കുന്നില്ല. ഡെബിറ്റ് (പേയ്‌മെന്റ്) ഇടപാടുകളെ മാത്രമേ യുപിഐ ​ലൈറ്റ് പിന്തുണയ്ക്കുന്നുള്ളൂ. യുപിഐ ​ലൈറ്റ് സജ്ജമാക്കാൻ എൻപിസിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപയോക്താവ് വെർച്വൽ വാലറ്റ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അ‌തോടെ യുപിഐ ആപ്പ് ഓട്ടോമാറ്റിക്കായി പിയർ-ടു-പിയർ കളക്ഷൻ ഒഴികെയുള്ള ചെറിയ ഇടപാടുകൾക്ക് യുപിഐ ലൈറ്റ് ബാലൻസ് ഉപയോഗിക്കും.

ചെറിയ പേയ്മെന്റുകൾക്ക് ഗൂഗിൾ പേ ​ലൈറ്റ് ഉപയോഗിക്കാം; പാസ്വേഡ് വേണ്ട

ഗൂഗിൾ പേയിൽ യുപിഐ ​ലൈറ്റ് എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

ഗൂഗിൾ പേ ആപ്പ് ഓപ്പൺ ചെയ്ത് "UPI ലൈറ്റ്" ഓപ്ഷൻ കണ്ടെത്തി അ‌തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു തുക ലൈറ്റ് വാലറ്റിലേക്ക് ലോഡ് ചെയ്യുക. ഈ ഫണ്ട് ​കൈമാറ്റത്തിന് യുപിഐ പിൻ നൽകേണ്ടതുണ്ട്. തുടർന്ന് യുപിഐ ലൈറ്റ് വാലറ്റ് പ്രവർത്തനക്ഷമമാക്കുകയും വെർച്വൽ ബാലൻസ് ആപ്പിൽ പ്രതിഫലിക്കുകയും ചെയ്യും.

More from GizBot

Best Mobiles in India

English summary
UPI Lite is a convenient way to make small payments. The maximum amount that can be transferred at a time is now capped at Rs 1,000. A maximum of Rs 4,000 can be transferred from the main UPI account to the UPI Lite account in a day. The main advantage of this is that small payments can be made without a password.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X