സ്‌കൈപ്പ് വഴി ഇനി ഫേസ്ബുക്ക് സുഹൃത്തുക്കളുമായി വീഡിയോ കോളിംഗ് നടത്താം

Posted By: Super

സ്‌കൈപ്പ് വഴി ഇനി ഫേസ്ബുക്ക് സുഹൃത്തുക്കളുമായി വീഡിയോ കോളിംഗ് നടത്താം

സ്‌കൈപ്പ് എന്ന ലോകപ്രശസ്ത വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറങ്ങി. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൈപ്പിന് ലോകത്താകമാനം 650 മില്ല്യണോളം ഉപയോക്താക്കളുണ്ട്. പുതിയ പതിപ്പിലെ വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌കൈപ്പ് മെസ്സെഞ്ചര്‍ ഉപയോഗിച്ച് ഫേസ്ബുക്ക് സുഹൃത്തുക്കളുമായി വീഡിയോ/ഓഡിയോ കോളുകള്‍ ചെയ്യാം എന്നത്. മാത്രമല്ല സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും, സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാനും, കമന്റു ചെയ്യാനും, ലൈക്ക് ചെയ്യാനുമൊക്കെ ഇതില്‍ സൗകര്യമുണ്ട്. ഈ വേര്‍ഷനിലൂടെ സ്‌കൈപ്പ് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന, എന്നാല്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്ത സ്ഥലങ്ങളില്‍ ശരിയ്ക്കും ഉപകാരപ്രദമായിരിയ്ക്കും.

എങ്ങനെ സ്‌കൈപ്പ് ഉപയോഗിച്ച് അന്താരാഷ്ട്ര കോളുകള്‍ സൗജന്യമായി വിളിയ്ക്കാം?

പുതിയ വേര്‍ഷന്‍ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.


സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഓപ്പണ്‍ ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ ഫേസ്ബുക്ക് യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യുക. ആ ജാലകത്തില്‍ തന്നെ നിങ്ങള്‍ക്ക് ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനും, സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ കാണാനും പ്രതികരിയ്ക്കാനും സാധിയ്ക്കും. മാത്രമല്ല തത്സമയം ഓണ്‍ലൈന്‍ ഉള്ള സുഹൃത്തുക്കളെ കാണാനും വീഡിയോ കോളിംഗ് ചെയ്യാനും സാധിയ്ക്കും.

ടോപ് 5 ഒളി ക്യാമറകള്‍

വിന്‍ഡോസ് ടാസ്‌ക്ബാറില്‍ നിന്നും സ്‌കൈപ് ഐക്കണ്‍ നീക്കം ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot