UPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

|

യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകൾക്ക് രാജ്യത്ത് ഏറെ പ്രചാരമായിക്കഴിഞ്ഞു. പ്രതിമാസ യുപിഐ ഇടപാടുകളുടെ എണ്ണം ഏറ്റവും കൂടിയത്, 5 ബില്യൺ വരെയായി ഉയർന്നിട്ടുമുണ്ട്. ഇന്ത്യയിലെ യുപിഐ സംവിധാനത്തിന്റെ വിജയഗാഥയാണ് ഈ കണക്കുകൾ പറയുന്നത്. ഇന്ന് യുപിഐ പേയ്മെന്റസ് സൌകര്യം ഉപയോഗിക്കാത്ത മേഖലകൾ ഇല്ല. പലചരക്ക് സാധനങ്ങൾ വാങ്ങാനും ഓൺലൈൻ ഷോപ്പിങിനും വ്യവസായ മേഖലകളിലും ഒക്കെ യുപിഐ സംവിധാനം ഉപയോഗിക്കുന്നു.

 
സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

സ്വീകാര്യത കൂടി നിൽക്കുമ്പോൾ തന്നെ അതിന്റെ അപകട സാധ്യതകളും വർധിക്കുന്നുണ്ട്. യുപിഐ വഴി നടന്ന നിരവധി തട്ടിപ്പുകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. യുപിഐ സാങ്കേതികവിദ്യ അതിശക്തമായ സുരക്ഷ ഫീച്ചറുകളുമായാണ് വരുന്നത്. എന്നാൽ ഈ സംവിധാനത്തെപ്പറ്റി വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ടും വിഢ്ഡിത്തം കൊണ്ടുമാണ് പലരും തട്ടിപ്പിൽ പെടുന്നത്. യുപിഐ ആപ്പ് ഉപയോഗം സുരക്ഷിതമാക്കാൻ ഉള്ള ടിപ്പുകൾ അറിയാൻ തുടർന്ന് വായിക്കുക.

യുപിഐ പിൻ എപ്പോൾ ഉപയോഗിക്കണം

പണമിടപാട് നത്തുമ്പോൾ യുപിഐ പിൻ എവിടെയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തിൽ കൃത്യമായ ബോധ്യം വേണം. യുപിഐ പിൻ ആവശ്യമുള്ളത്, മറ്റൊരാൾക്ക് പണം അയയ്ക്കുമ്പോൾ ആണ്. ആരുടെ കയ്യിൽ നിന്നായാലും ശരി നിങ്ങളുടെ അക്കൌണ്ടിലേക്ക് പണം വരുമ്പോൾ യുപിഐ പിൻ ആവശ്യമില്ല. ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം നഷ്‌ടപ്പെടുന്ന ഏറ്റവും സാധാരണമായ രീതിയാണ് ഇത്.

വെരിഫൈ ചെയ്യുക

ആർക്കെങ്കിലും പണം അയയ്‌ക്കുന്നതിന് മുമ്പ് മൊബൈൽ നമ്പർ, പേര്, യുപിഐ ഐഡി എന്നിവ എപ്പോഴും വെരിഫൈ ചെയ്യുക. വലിയ തുകകൾ അയയ്ക്കുന്നതിന് മുമ്പ് കുറച്ച് ടോക്കൺ എമൌണ്ട് അയച്ച് നോക്കുന്നതും നല്ലതാണ്. വെരിഫിക്കേഷൻ പ്രോസസ് പൂർത്തിയാക്കിയിട്ട് വേണം യുപിഐ ട്രാൻസാക്ഷനുകൾ നടത്താൻ.

സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

യുപിഐ പിന്നും ഒടിപിയും ഒന്നല്ല

ആപ്പുകളിലെ യുപിഐ പിന്നും ഒടിപി പിന്നും ഒന്നല്ല എന്ന കാര്യം ആദ്യം മനസിലാക്കണം. ഇത് രണ്ടും തമ്മിൽ ആശയക്കുഴപ്പത്തിൽ ആകരുത്. അത് പോലെ തന്നെ യുപിഐ പിൻ ആരുമായും പങ്ക് വയ്ക്കരുത്.

സ്കാനർ എന്താണെന്ന് അറിയുക

ക്യുആർ കോഡ് സ്കാനർ ഫണ്ട് കൈമാറ്റത്തിന് മാത്രമേ ഉപയോഗിക്കാവൂ. നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ QR കോഡ് സ്കാനർ ഒരിക്കലും സ്കാൻ ചെയ്യരുത്.

ഔദ്യോഗിക സോഴ്സുകൾ മാത്രം ഉപയോഗിക്കുക

ഔദ്യോഗിക സോഴ്സുകളിൽ നിന്ന് മാത്രമായിരിക്കണം യുപിഐയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് മറുപടിയും പരിഹാരവും തേടേണ്ടത്. മറ്റ് സോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ വെരിഫൈ ചെയ്യാതെ ഉപയോഗിക്കുകയും ചെയ്യരുത്. യുപിഐയുമായി ബന്ധപ്പെട്ടുള്ള എന്ത് സംശയങ്ങൾക്കും നോഡൽ എജൻസിയായ എൻപിസിഐയെ സമീപിക്കാവുന്നതാണ്. ഗൂഗിളിൽ നിന്നും മറ്റ് വെബ്സൈറ്റുകളിൽ നിന്നും കിട്ടുന്ന കൺസ്യൂമർ ഹെൽപ്പ് നമ്പറുകളും വെരിഫൈ ചെയ്യണം.

ആപ്പിനുള്ളിൽ നോക്കുക

ഏതെങ്കിലും പേയ്‌മെന്റുകൾക്കോ ​​സാങ്കേതിക പ്രശ്‌നങ്ങൾക്കോ ​​നിങ്ങളുടെ യുപിഐ ആപ്പിന് ഉള്ളിൽ തന്നെയുള്ള ഹെൽപ്പ് സെക്ഷൻ ഉപയോഗിക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ നിങ്ങളുടെ ബാങ്കിനെ സമീപിക്കുക. എല്ലാ ബാങ്കുകൾക്കും ഇത്തരം പരാതി പരിഹാര പോർട്ടലുകളും നമ്പറുകളും ഉണ്ടാവും. NPCI അവതരിപ്പിച്ച 24x7 ഹെൽപ്പ്ലൈൻ ആണ് DigiSaathi. ഡിജിറ്റൽ പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിധ സംശയങ്ങൾക്കും ഡിജിസാതി മറുപടി നൽകും.

 

UPI ഇടപാടുകൾ സർവ കാല റെക്കോർഡിലേക്ക്UPI ഇടപാടുകൾ സർവ കാല റെക്കോർഡിലേക്ക്

രാജ്യത്തെ യുപിഐ ഇടപാടുകൾ സർവകാല റെക്കോർഡിലേക്ക് നീങ്ങുകയാണ്. 2022ലെ ഒന്നാം പാദത്തിൽ ( ജനുവരി, ഫെബ്രുവരി, മാർച്ച് ) ഇന്ത്യയിൽ യുപിഐ വഴി 9.36 ബില്യൺ ഇടപാടുകളാണ് നടന്നത്. ഗൂഗിൾ പേ, ഫോൺപേ, വാട്സ്ആപ്പ് പേ, ഭീം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്രയധികം ഇടപാടുകൾ നടന്നിരിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം ആകെ 10.25 ട്രില്യൺ രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നിരിക്കുന്നത്.

പി2എം രീതിയിൽ ഉള്ള ഇടപാടുകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ നടക്കുന്നത്. അതായത് വ്യക്തികളും വ്യാപാരികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ. രാജ്യത്ത് നടക്കുന്ന യുപിഐ ഇടപാടുകളുടെ 64 ശതമാനവും ഇത്തരത്തിൽ ഉള്ളവയാണ്. 2021നെ അപേക്ഷിച്ച് ഇരട്ടിയോളമാണ് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ യുപിഐ ഇടപാടുകൾ. ഇടപാടുകളുടെ എണ്ണം മാത്രമല്ല, കൈമാറ്റം ചെയ്യപ്പെട്ട പണത്തിന്റെ അളവും കൂടിയിട്ടുണ്ട്.

15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ15ാം വയസിൽ ലോകത്തിന്റെ നെറുകയിൽ; ആപ്പിൾ ഐഫോണുകളെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

Best Mobiles in India

English summary
Payments through UPI have become very popular in the country. The number of monthly UPI transactions has reached a record high of 5 billion. These figures tell the success story of the UPI system in India. Today there are no areas where the UPI Payments facility is not used. The UPI system is used in grocery shopping, online shopping and industry.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X