ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാം

|

ഇമേജ് ഫയലുകൾ പിഡിഎഫ് ഫയലുകളിലേക്ക് കൺവേർട്ട് ചെയ്യാൻ യൂസേഴ്സിനെ സഹായിക്കുന്ന ധാരാളം ഓൺലൈൻ ടൂളുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഒന്നിൽ കൂടുതൽ ഇമേജുകൾ ഒരു പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുമ്പോൾ എല്ലാ ടൂളുകളും ഉപയോഗപ്രദം ആകണം എന്നില്ല. ഇത്തരം പ്രോസസുകൾക്ക് അനുയോജ്യമായ ഏതാനും ചില ഓൺലൈൻ ടൂളുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇക്കൂട്ടത്തിൽ തന്നെ നല്ല കൺവേർഷൻ ടൂൾ, അല്ലെങ്കിൽ സോഫ്റ്റ്വെയർ മാത്രമാണ് മികച്ച റിസൽട്ടുകൾ നൽകുക. നിരവധി ഇമേജുകളെ ഒരൊറ്റ പിഡിഎഫ് ആക്കി മാറ്റുന്നത് എങ്ങനെയെന്ന് അറിയാത്തവരെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം. ഈ രീതി പിന്തുടർന്ന് വളരെ എളുപ്പത്തിൽ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ വളരെ എളുപ്പത്തിൽ ഒരു പിഡിഎഫ് ആക്കി മാറ്റാൻ കഴിയും. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

വിൻഡോസിൽ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ എങ്ങനെ ഒരു പിഡിഎഫ് ആക്കാം

വിൻഡോസിൽ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ എങ്ങനെ ഒരു പിഡിഎഫ് ആക്കാം

 

 • ആദ്യം നിങ്ങൾ കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ സെലക്റ്റ് ചെയ്യുക
 • തുടർന്ന് അവ ഒരു ഫോൾഡറിൽ സേവ് ചെയ്യുക
 • ഫയലുകൾ പിഡിഎഫിൽ കാണാൻ ആഗ്രഹിക്കുന്ന രീതിയിൽ റീനെയിം ചെയ്യുക
 • ചിത്രങ്ങൾ ഓരോന്നായി സെലക്റ്റ് ചെയ്യാൻ കൺട്രോൾ കീ പ്രസ് ചെയ്യുക
 • തുടർന്ന് ഹൈലൈറ്റ് ചെയ്‌ത ഏതെങ്കിലും ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രിന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
 • പ്രിന്ററിന് കീഴിൽ നിങ്ങൾക്ക് മൈക്രോസോഫ്റ്റ് പ്രിന്റ് ടു പിഡിഎഫ് ഓപ്ഷൻ കാണാൻ കഴിയും
 • വാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംവാട്സ്ആപ്പ് പേ ഉപയോഗിക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

  ഇമേജ് ക്വാളിറ്റി
  • ഇമേജ് ക്വാളിറ്റി ക്രമീകരിച്ച ശേഷം വലത് വശത്ത് നിങ്ങൾക്ക് കാണാൻ കഴിയുന്ന ലേഔട്ട് ഓപ്ഷനുകളിൽ നിന്ന് ഒരെണ്ണം സെലക്റ്റ് ചെയ്യുക
  • നിങ്ങൾക്ക് ചിത്രത്തിന്റെ ഷാർപ്പ്നസ് കൂട്ടണമെങ്കിൽ ഓപ്ഷനുകൾ സെലക്റ്റ് ചെയ്യുക
  • പ്രിവ്യൂവിൽ ഒരു ചിത്രത്തിന്റെ കുറച്ച് ഭാഗം മുറിഞ്ഞ് പോയതായി കാണുകയാണെങ്കിൽ ഫ്രെയിം ബോക്സിലേക്ക് ചിത്രം ഫിറ്റ് ആകാനുള്ള ഓപ്ഷൻ അൺചെക്ക് ചെയ്യുക.
  • തുടർന്ന് പ്രിന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
  • നിങ്ങളുടെ പിഡിഎഫ് ഫയലിന് ഒരു പേര് നൽകി അത് സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ലൊക്കേഷൻ സെലക്റ്റ് ചെയ്യുക
  • സേവ് ഓപ്ഷൻ സെലക്റ്റ് ചെയ്ത് പ്രോസസ് പൂർത്തിയാക്കാൻ കഴിയും
  • മാക്കിൽ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ എങ്ങനെ ഒരു പിഡിഎഫ് ആക്കാം
    

   മാക്കിൽ ഒന്നിൽ കൂടുതൽ ചിത്രങ്ങൾ എങ്ങനെ ഒരു പിഡിഎഫ് ആക്കാം

    

   • പ്രിവ്യൂ ആപ്പിൽ ചിത്രങ്ങൾ ഓപ്പൺ ചെയ്യുക
   • ഒന്നിൽ കൂടുതൽ ചിത്രങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ സിഎംഡി കീ പ്രസ് ചെയ്യുക
   • റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പൺ വിത്ത് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
   • പ്രിവ്യൂ സെലക്റ്റ് ചെയ്യുക
   • ഓർഡറിൽ റീ അറേഞ്ച് ചെയ്യാൻ സൈഡ്‌ ബാറിലെ ചിത്രങ്ങൾ ക്ലിക്ക് ചെയ്‌ത് ഡ്രാഗ് ചെയ്യുക
   • ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഫയൽ ഓപ്ഷൻ സെലക്റ്റ് ചെയ്യുക
   • തുടർന്ന് പ്രിന്റ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
   • പിഡിഎഫ് ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്നും സേവ് അസ് പിഡിഎഫ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
   • പിഡിഎഫ് ഫയലിന് പേര് നൽകുക
   • സെലക്റ്റ് ചെയ്ത ലൊക്കേഷനിൽ ഫയൽ സേവ് ചെയ്യുക
   • ഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതിഇൻസ്റ്റഗ്രാമിലെ നിങ്ങളുടെ റീൽസ് വൈറലാകാൻ ഈ 7 കാര്യങ്ങൾ ചെയ്താൽ മതി

    പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റാൻ ഉള്ള ഓപ്ഷനുകൾ

    പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റാൻ ഉള്ള ഓപ്ഷനുകൾ

    മൈക്രോസോഫ്റ്റ് വേഡ് വഴി

    മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് പിഡിഎഫിനെ ഡോക് ഫയലിലേക്ക് കൺവേർട്ട് ചെയ്യാൻ കഴിയും. മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.

    • പുതിയ മൈക്രോസോഫ്റ്റ് ഫയൽ ഓപ്പൺ ചെയ്യുക
    • ഫയൽ സെർച്ച് ചെയ്ത് ഓപ്പൺ ഓപ്ഷൻ കൊടുക്കുക
    • കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പിഡിഎഫ് ഡോക്യുമെന്റ് സെലക്റ്റ് ചെയ്യുക
    • പിഡിഎഫ് ഫയൽ സെർച്ച് ചെയ്യുമ്പോൾ ഫയൽ ഒരു ഡോക് ഫയലായി കൺവേർട്ട് ചെയ്യണം എന്നുള്ള പോപ്പ് അപ്പ് മെസേജ് ലഭിക്കും
    • ഒരിക്കൽ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഡോക് ഫയലിലേക്ക് കൺവേർട്ട് ചെയ്ത പിഡിഎഫ് ഫയൽ ഓട്ടോമാറ്റിക്കായി ലഭിക്കും
    • നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് ഈ ഫയൽ സേവ് ചെയ്യാം
    • ഗൂഗിൾ ഡോക്‌സ് വഴി

     ഗൂഗിൾ ഡോക്‌സ് വഴി

     മൈക്രോസോഫ്റ്റ് വേഡിന് പുറമെ പിഡിഎഫ് ഡോക് ഫയലാക്കി മാറ്റാൻ നിങ്ങൾക്ക് ഗൂഗിൾ ഡോക്‌സ് ഉപയോഗിക്കാം. ഗൂഗിൾ ഡോക്‌സ് ഒരു മൊബൈൽ ആപ്പായി ലഭ്യമാണ്. ക്രോം ബ്രൗസറിൽ നിന്നും ഇത് ആക്‌സസ് ചെയ്യാനും സാധിക്കും. ഗൂഗിൾ ഡോക്‌സ് ഉപയോഗിച്ച് പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.

      

     • ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഡിവൈസിൽ ഗൂഗിൾ ഡോക്‌സ് തുറക്കുക
     • താഴെ വലത് കോണിലുള്ള 'ഫയൽ' ഐക്കൺ സെലക്റ്റ് ചെയ്യുക
     • നിങ്ങളുടെ പിഡിഎഫ് ഫയൽ അപ്‌ലോഡ് ചെയ്യുക
     • ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാംഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്സ് ഉപയോഗിക്കാം

      ഗൂഗിൾ ഡോക്‌സ്
      • മുകളിലെ മധ്യഭാഗത്ത് ത്രികോണത്തിലുള്ള ടാബ് ക്ലിക്ക് ചെയ്യുക
      • ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ ഫയൽ തുറക്കാൻ ഗൂഗിൾ ഡോക്‌സ് സെലക്റ്റ് ചെയ്യുക
      • പിഡിഎഫ് ഫയൽ ഇതിൽ ഓപ്പൺ ആകും
      • സ്‌പെയ്‌സിംഗും മറ്റ് എഡിറ്റുകളിലും തിരുത്തലുകൾ നടത്തേണ്ടി വരും.
      • ഫയൽ' ഓപ്ഷൻ സെലക്റ്റ് ചെയ്യുക > ഡൗൺലോഡ് > ഡോക് ഫയൽ ഫോർമാറ്റ് എന്ന ഓപ്ഷൻ കൊടുക്കുക.
      • ഇത് ഓട്ടോമാറ്റിക്കായി പിഡിഎഫിനെ ഡോക് ഫയലാക്കി മാറ്റും. ഈ രീതിയിൽ കൺവേർട്ട് ചെയ്യുമ്പോൾ സ്‌പെയ്‌സിങ് പ്രശ്‌നങ്ങൾ ഉണ്ടാകും.

Best Mobiles in India

English summary
There are many online tools available in the market that help users to convert image files to PDF files. But not all tools need to be useful when converting more than one image to a PDF. There are only a few online tools available that are suitable for such processes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X