Home
How to

പടക്കം പൊട്ടുന്ന വേഗത്തിൽ ​ടൈപ്പ് ചെയ്യാം, ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ

ഗൂഗിൾ കീബോർഡ് എന്നും അറിയപ്പെടുന്ന Gboard, Android, iOS ഉപയോക്താക്കൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ കീബോർഡ് ആപ്പുകളിൽ ഒന്നാണ്. ടൈപ്പ് ചെയ്യാനും മറ്റ് കാര്യങ്ങൾ ചെയ്യാനും എളുപ്പമാക്കുന്ന നിരവധി ഫീച്ചറുകൾ ഈ വെർച്വൽ കീബോർഡിൽ ഉണ്ട്. one-handed mode മുതൽ custom ഇമോജികൾ അയയ്‌ക്കുന്ന ഫീച്ചർ വരെ ഈ കീബോർഡിൽ ഉണ്ട്. മൊബൈലിലും ടാബ്‌ലെറ്റുകളിലും നിങ്ങളുടെ Gboard ടൈപ്പിംഗ് എളുപ്പമാക്കാൻ കഴിയുന്ന അഞ്ച് ടിപ്പുകൾ ഇതാ..

One-handed mode: നിങ്ങൾക്ക് ടെക്‌സ്‌റ്റ് അയയ്‌ക്കണമെങ്കിൽ രണ്ട് കൈകളും ഉപയോഗിച്ച് ഉപകരണം പിടിക്കേണ്ട അവസ്ഥയിലേക്ക് സ്‌മാർട്ട്‌ഫോണുകൾ എത്തിയിരിക്കുന്നു. ചില സമയങ്ങളിൽ, കീബോർഡ് ചെറുതായിരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചേക്കാം. അങ്ങനെ ആയിരുന്നെകിൽ നിങ്ങൾക്ക് ഉപകരണം ഒരു കൈയ്യിൽ പിടിച്ച് എളുപ്പത്തിൽ ടൈപ്പു ചെയ്യാനാകുമായിരുന്നു അല്ലേ?

പടക്കം പൊട്ടുന്ന വേഗത്തിൽ ​ടൈപ്പ് ചെയ്യാം, ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ

ഒരു ​കൈകൊണ്ട് ടൈപ്പ് ചെയ്യാൻ ഗൂഗിൾ കീബോർഡിൽ സാധിക്കും. Gboardൽ വൺ-ഹാൻഡ് മോഡ് പ്രവർത്തനക്ഷമമാക്കാൻ, നിങ്ങൾ ചെയ്യേണ്ടത് കോമ ബട്ടൺ ദീർഘനേരം അമർത്തുക, അപ്പോൾ ദൃശ്യമാകുന്ന ഫ്ലോട്ടിംഗ് മെനുവിൽ നിന്ന് ഇടത്തേക്ക് സ്വൈപ്പ് ചെയ്‌ത് വൺ-ഹാൻഡ് മോഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ കീബോർഡ് ചെറുതാകും. അതുകൊണ്ട് തന്നെ ഒരു കൈ ഉപയോഗിച്ച് ടൈപ്പ് ചെയ്യുവാൻ സാധിക്കും. നിങ്ങൾക്ക് One-handed മോഡിൽ Gboard വലുതാക്കാനും ചെറുതാക്കാനും കഴിയും. അതിനായി expand ബട്ടണിൽ ടാപ്പ് ചെയ്യുക അല്ലെങ്കിൽ arrow ബട്ടൺ ടാപ്പ് ചെയ്‌ത് സ്‌ക്രീനിൻ്റെ ഇടത്തോട്ടോ വലത്തോട്ടോ നീക്കുക. നിങ്ങൾ ഡ്രാഗ് ചെയ്യുന്നതിന് അനുസരിച്ച് Gboard വലുതാകുകയും ചെറുതാകുകയും ചെയ്യും.

Mix and match ഇമോജികൾ: നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള അനുയോജ്യമായ ഒരു ഇമോജി കണ്ടെത്താൻ കഴിയുന്നില്ലേ? Gboardൻ്റെ ഇമോജി ഉപയോഗപ്രദമായേക്കാം. രണ്ട് ഇമോജികൾ സംയോജിപ്പിച്ച് ഒരു പുതിയ സ്റ്റിക്കർ ഉണ്ടാക്കാൻ കഴിയുന്ന ഫീച്ചറുകൾ Gboardൽ ഉണ്ട്. അതുകൊണ്ട് തന്നെ മറ്റ് സ്റ്റിക്കർ ഉണ്ടാക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.

പടക്കം പൊട്ടുന്ന വേഗത്തിൽ ​ടൈപ്പ് ചെയ്യാം, ഈ 5 ട്രിക്കുകൾ പരീക്ഷിക്കൂ

ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് മുന്നേ, ആപ്പ് ഓപ്പൺ ആക്കി settings വിഭാഗത്തിലെ 'Emojis, stickers and GIF' വിഭാഗത്തിൽ ഇമോജി സ്റ്റിക്കറുകൾ ടോഗിൾ ഓണാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ശേഷം, നിങ്ങൾ ടെക്‌സ്‌റ്റ് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന ആപ്പിൽ സംയോജിപ്പിക്കേണ്ട രണ്ട് ഇമോജികൾ ആഡ് ചെയ്യുക. ഉടൻ തന്നെ രണ്ട് ഇമോജികളും സംയോജിപ്പിച്ച് Gboard ഒരു പുതിയ സ്റ്റിക്കർ ഓട്ടോമാറ്റിക്ക് ആയി സൃഷ്ടിക്കുന്നതാണ്.

Spacebarനേ cursor ആയി ഉപയോഗിക്കാം: സ്‌മാർട്ട്‌ഫോണിൽ ടെക്‌സ്‌റ്റ് എഡിറ്റ് ചെയ്യുന്നത് ചില സമയങ്ങളിൽ വളരെ പ്രയാസകരമാണ്. പ്രത്യേകിച്ചും നിങ്ങൾ വ്യാകരണ പിശകുകൾ പരിഹരിക്കാൻ ശ്രമിക്കുകയാണെങ്കിൽ. എന്നാൽ ടൈപ്പ് ചെയ്യുമ്പോൾ കഴ്‌സർ നീക്കാൻ സ്‌പെയ്‌സ്‌ ബാർ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്ന മനോഹരമായ ഒരു സവിശേഷത Gboardനുണ്ട്. മൗസിനെക്കാളും സുഗമമായി സ്‌പെയ്‌സ്‌ ബാറിലൂടെ cursor ഉപയോഗിക്കാൻ സാധിക്കും.

ഇത് ഉപയോഗിക്കുന്നതിന്, ടൈപ്പ് ചെയ്യുമ്പോൾ സ്‌പെയ്‌സ് ബാറിൽ ദീർഘനേരം അമർത്തിപ്പിടിച്ച് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്‌ത് നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് വേഗത്തിൽ കഴ്‌സർ നീക്കുക. ഇത് ചിലർക്ക് ഉപകാരപ്രദമായേക്കില്ലെങ്കിലും, നിങ്ങൾ ദൈർഘ്യമേറിയ സന്ദേശങ്ങൾ എഡിറ്റ് ചെയ്യുകയാണെങ്കിലോ കൃത്യമായ സ്ഥലത്ത് ടാപ്പ് ചെയ്യാതെ തന്നെ കഴ്‌സർ ഒരു സ്ഥാനത്തേക്ക് നീക്കാൻ ആഗ്രഹിക്കുന്നുവെങ്കിലോ ഈ ഫീച്ചർ ഉപയോഗപ്രദമാകും.

ഫ്ലോട്ടിംഗ് കീബോർഡ്: സ്‌പ്ലിറ്റ് സ്‌ക്രീനും സാധാരണ കീബോർഡ് ലേഔട്ടുകളും പ്രായോഗികമാണെങ്കിലും, ടാബ്‌ലെറ്റ് പോലുള്ള വലിയ സ്‌ക്രീൻ ഉപകരണമാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ, ഉപകരണം കൈയിൽ പിടിച്ച് സ്‌ക്രീൻ ബട്ടണുകൾ അമർത്തേണ്ടതിനാൽ ടൈപ്പിംഗ് അനുഭവം വളരെ ബുദ്ധിമുട്ടായിരിക്കും. ആ ബുദ്ധിമുട്ട് മാറ്റാനായിGboardൻ്റെ ഫ്ലോട്ടിംഗ് മോഡ് ഒന്ന് പരീക്ഷിച്ചു നോക്കൂ.

പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്ലോട്ടിംഗ് കീബോർഡ് സ്ക്രീനിൽ എവിടെയും സ്ഥാപിക്കുകയും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വലുപ്പം മാറ്റുകയും ചെയ്യാം. ഫ്ലോട്ടിംഗ് മോഡ് ഉപയോഗിക്കുന്നതിന്, Gboard മുകളിലെ ഇടത് വശത്തുള്ള ബട്ടണിൽ ടാപ്പ് ചെയ്‌ത് 'ഫ്ലോട്ടിംഗ്' ഓപ്ഷൻ സെലക്ട് ചെയ്യുക. ഇത് പ്രവർത്തനരഹിതമാക്കാൻ, അതെ പോലെ വീണ്ടും ചെയ്യുക.

ഈസി ട്രാൻസ്ലേഷൻ: നിങ്ങൾ ടൈപ്പ് ചെയ്യുന്നതോ സംസാരിക്കുന്നതോ ആയ ഭാഷ മനസ്സിലാകാത്ത ഒരാൾക്ക് ഒരു സന്ദേശം അയയ്ക്കാൻ ശ്രമിക്കുകയാണോ? അതിന് Gboardൻ്റെ ലൈവ് ട്രാൻസ്ലേഷൻ ഫീച്ചർ നിങ്ങളെ സഹായിക്കും. ഒരു ക്ലിക്ക് അകലെയുള്ള ഈ ഫീച്ചർ, ആപ്പ് തുറക്കാതെ തന്നെ എനേബിൾ ചെയ്യാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Gboard, also known as Google Keyboard, is one of the most popular keyboard apps used by Android and iOS users. This virtual keyboard has many features that make it easy to type and do other things. This keyboard has everything from a one-handed mode to a feature that lets you send custom emojis. Here are five tips to make your Gboard typing easier on mobile and tablets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X