വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും എങ്ങനെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാം?
ചില ട്രിക്കുകള്‍ കൊണ്ട് നമുക്ക് വാട്ട്‌സ്ആപ് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.
ഇന്ന് വരെ കണ്ടിട്ടുളളതില്‍ ഏറ്റവും മികച്ച മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ്. ഇതിന്റെ ജനകീയതയും സ്വീകാര്യതയും തീര്‍ച്ചയായും ഈ വസ്തുതയുടെ ചൂണ്ടുപലകയാണ്. ചില ട്രിക്കുകള്‍ കൊണ്ട് നമുക്ക് വാട്ട്‌സ്ആപ് കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

വാട്ട്‌സ്ആപ് ഗ്രൂപുകളില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എങ്ങനെ മറയ്ക്കാമെന്നാണ് ഇവിടെ പരിശോധിക്കന്നത്. ഗ്രൂപ് ചാറ്റിങ് നടത്തുമ്പോള്‍ അതില്‍ പലരേയും നിങ്ങള്‍ അറിയണമെന്നില്ല. ഈ അവസരങ്ങളില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറച്ച് വച്ച് ഗ്രൂപുകളില്‍ ചാറ്റിങ് നടത്തുന്നതോ, മെസേജ് ചെയ്യുന്നതോ ആണ് നല്ലത്.
എങ്ങനെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കുന്നതെന്നു നോക്കാം.

സ്റ്റെപ്പ് 1
ആദ്യം തന്നെ നിങ്ങളുടെ മൊബൈലില്‍ വാട്ട്‌സ്ആപ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്റ്റെപ്പ് 2
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന സമയത്ത് മൊബൈല്‍ ഫ്‌ളൈറ്റ് മോഡിലായിരിക്കാന്‍ ശ്രദ്ധിക്കുക.

സ്റ്റെപ്പ് 3
ഇനി ' Verify through SMS' എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ ഇമെയില്‍ ഐഡി എന്‍ടര്‍ ചെയ്യുക. അതിന് ശേഷം send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4
ഉടന്‍ തന്നെ Cancel എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇപ്പോള്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതാണ്.

സ്റ്റെപ്പ് 5
നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്ത് സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്റ്റെപ്പ് 6
ഇനി ഔട്ട്‌ബോക്‌സില്‍ പോയി സ്പൂഫ് ആപിന്റെ എല്ലാ വിശദാംശങ്ങളും കോപി ചെയ്ത് സ്പൂഫ് ചെയ്ത സ്ഥിരീകരണമായി അയയ്ക്കുക.

സ്റ്റെപ്പ് 7
താഴെ കാണുന്ന രീതിയില്‍ വിശദാംശങ്ങള്‍ ഉപയോഗിക്കുക
To: +447900347295
From: +(Country code)(mobile number)

സ്റ്റെപ്പ് 8
കുറച്ച് സമയങ്ങള്‍ക്ക് ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വരുന്നതാണ്. ഗ്രൂപ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പര്‍ വരുന്നതിന് പകരം ഈ നമ്പര്‍ ആയിരിക്കും പ്രത്യക്ഷപ്പെടുക.
Message: Enter you email id


Click it and Unblock the Notifications








