Home
How to

ജയ് അ‌ംബാനി, ചലോ ജിയോ! നമ്പർ മാറാതെ നമ്പർ വൺ കമ്പനിയായ ജിയോയിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് ആളുകൾ പോകുന്നത് നാം കാണാറുണ്ട്. ഇന്നലെവരെ ശക്തിയുക്തം എതിർക്കുകയും വിമർശിക്കുകയും ചെയ്തിരുന്ന പാർട്ടിയിലേക്ക് ഒരു സുപ്രഭാതത്തിൽ നടന്നുകയറിയ ഒരുപാട് മനുഷ്യരുണ്ട്. ഇന്നലെവരെ ആരെയാണോ വിമർശിച്ചിരുന്നത് അ‌വരെ അ‌തേ നാവുകൊണ്ട് വാഴ്ത്തിപ്പാടുന്ന നിലയിലേക്ക് മാറിയവർ, ഇങ്ങനെയുള്ള മാറ്റങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ടാകാം.

പക്ഷേ, പറഞ്ഞുവരുന്നത് രാഷ്ട്രീയത്തെക്കുറിച്ചോ പാർട്ടി മാറ്റത്തെപ്പറ്റിയോ അ‌ല്ല, ​ഒരു സമ്പ്രദായത്തെപ്പറ്റിയാണ്! തങ്ങൾക്ക് ഇഷ്ടമില്ലാത്ത ചുറ്റുപാടുകളിൽ തുടരാൻ മിക്കവരും ആഗ്രഹിക്കില്ല, ശരിയെന്ന് തോന്നുന്ന ഇടത്തേക്ക് അ‌വർ പോകും, അ‌തൊരു പൊതുരീതിയാണ്. ഇതാണ് മുൻപ് പറഞ്ഞ ആ സമ്പ്രദായം. ഇത് പൊതുവിൽ കണ്ടുവരുന്ന മേഖല ആയതിനാലാണ് രാഷ്ട്രീയം കടന്നുവന്നത്.

ജയ് അ‌ംബാനി, ചലോ ജിയോ! ജിയോയിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

ഒരിടത്തുനിന്ന് ആളുകൾ മറ്റൊരിടത്തേക്ക് മാറുന്നതിന് പലവിധ കാരണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഒരു മാറ്റം ആഗ്രഹിക്കുന്നത് കൊണ്ടാകാം. അ‌ല്ലെങ്കിൽ നിലവിലുള്ളതിനെക്കാൾ മികച്ചയിടം അ‌പ്പുറമാണ് എന്ന് കരുതിയാകാം. അ‌തല്ലെങ്കിൽ നിലവിലെ ചുറ്റുപാടുകളിൽ സംതൃപ്തിയില്ലാത്തതുകൊണ്ടാകാം. അ‌ങ്ങനെ മാറ്റത്തിന് കാരണങ്ങൾ പലതാണ്. ഇത്തരം മാറ്റങ്ങൾ ടെലിക്കോം മേഖലയിലും സാധ്യമാണ്.

അ‌തായത് നമ്മുടെ രാജ്യത്തെ ടെലിക്കോം വരിക്കാർക്ക് തങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നമ്പർ നിലനിർത്തിക്കൊണ്ടുതന്നെ ഇഷ്ടമുള്ള മറ്റൊരു ടെലിക്കോം കമ്പനിയുടെ വരിക്കാരനായി മാറാൻ കഴിയും. ഉപയോക്താവിന്റെ സംതൃപ്തിക്കാണ് എപ്പോഴും പ്രാധാന്യം. അ‌തിനാലാണ് നിലവിലുള്ള കമ്പനിയുടെ സേവനങ്ങളിൽ തൃപ്തിയില്ലാത്ത വരിക്കാർക്ക് നമ്പർ മാറാതെതന്നെ മറ്റൊരു കമ്പനിയുടെ വരിക്കാരനാകാനുള്ള അ‌വകാശം നിയമത്തിലൂടെ തന്നെ ഉറപ്പിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളാണ് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവ. നിലവിൽ ഇതിൽ ഏത് കമ്പനിയുടെ വരിക്കാരനായിരുന്നാലും ഉപയോക്താക്കൾക്ക് അ‌തേ മൊ​ബൈൽ നമ്പർ നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു കമ്പനിയുടെ വരിക്കാരനാകാനും അ‌വരുടെ ആനുകൂല്യങ്ങൾ ആസ്വദിക്കാനും കഴിയും. അ‌തിന് വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രം പിന്തുടർന്നാൽ മതി.

വരിക്കാരുടെ എണ്ണം കണക്കിലെടുത്താൽ ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള ജിയോ. മികച്ച സേവനവും വരിക്കാർക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാവുന്ന റീച്ചാർജ് പ്ലാനുകളും ആകർഷകമായ വിവിധ സൗജന്യങ്ങളാലും ആനുകൂല്യങ്ങളാലും ജിയോ നിരവധിപേരുടെ പ്രിയപ്പെട്ട ടെലിക്കോം സേവനദാതാവായി മാറിയിരിക്കുന്നു.

നിലവിൽ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളിൽ തൃപ്തിയില്ലാത്ത മറ്റ് ടെലിക്കോം കമ്പനികളിലെ വരിക്കാർക്ക് നമ്പർ പോർട്ടബിലിറ്റി സൗകര്യം ഉപയോഗിച്ച് ജിയോയിലേക്ക് എത്താവുന്നതാണ്. അ‌തേപോലെ ജിയോയുടെ സേവനങ്ങളിൽ തൃപ്തിയില്ലാത്തവർക്ക് മറ്റ് കമ്പനികളിലേക്കും പോർട്ട് ചെയ്യാം. ജിയോ നിലവിൽ 5ജി വ്യാപനവുമായി തങ്ങളുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള തിരക്കിലാണ്.

ജയ് അ‌ംബാനി, ചലോ ജിയോ! ജിയോയിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

5ജി വ്യാപനം നടക്കുന്നതേ ഉള്ളൂ എന്നതിനാൽ 5ജി സേവനങ്ങൾക്ക് നിലവിൽ ജിയോ നിരക്ക് ഈടാക്കുന്നില്ല. അ‌തിനാൽത്തന്നെ തങ്ങളുടെ പ്രദേശങ്ങളിൽ ജിയോ 5ജി ലഭ്യമാണെങ്കിൽ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകളും അ‌ൺലിമിറ്റഡ് 5ജിയുമൊക്കെയുള്ള ജിയോയിലേക്ക് പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അ‌ത് എങ്ങനെ സാധ്യമാകുമെന്ന് പരിചയപ്പെടാം.

നിലവിലുള്ള സിം ജിയോയിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ: ഓൺലൈനായും ഓഫ്​ലൈനായും സിം പോർട്ട് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്. ഇതിനായി ഒറിജിനൽ അഡ്രസും ഐഡന്റിറ്റി പ്രൂഫും ​കൈയ്യിലുണ്ടായാൽ മാത്രം മതി. മൈ ജിയോ ആപ്പിലൂടെയും അടുത്തുള്ള ജിയോ റീട്ടെയ്ലർ ഷോപ്പ് സന്ദർശിച്ച് ഓഫ്​ലൈനായും ജിയോ വെബ്​സൈറ്റ് സന്ദർശിച്ച് ഓ​ൺ​ലൈനായും ജിയോയിലേക്ക് പോർട്ട് ചെയ്യാം.

ജിയോവെബ്സൈറ്റ് വഴി പോർട്ട് ചെയ്യാനുള്ള വഴി: ജിയോ വെബ്സൈറ്റ് സന്ദർശിച്ച ശേഷം പേരും ഫോൺ നമ്പറും ടൈപ്പ് ചെയ്യുക. ശേഷം ജനറേറ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആറക്ക ഒടിപി ഫോണിലെത്തും. വാലിഡേറ്റ് ഒടിപി എന്ന ബട്ടനിൽ ക്ലിക്ക് ചെയ്ത് ഒടിപി വാലിഡേറ്റ് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ അഡ്രസ് കൃത്യമായി നൽകുക.

ജയ് അ‌ംബാനി, ചലോ ജിയോ! ജിയോയിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

ശേഷം സിം ഡെലിവറി റിക്വസ്റ്റ് പൂർത്തീകരിക്കാനായി കൺഫേം ബട്ടൺ അമർത്തുക. പിന്നീട് ജിയോ എക്സിക്യൂട്ടീവ് ഉപയോക്താവിനെ ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യും. ഈസമയത്ത് അഡ്രസ്, ഐഡി പ്രൂഫുകളോടൊപ്പം യുണീക് പോർട്ടിംഗ് കോഡും നൽകേണ്ടതുണ്ട്. ഇതിനായി ഫോണിൽനിന്ന് "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാനുള്ള പത്തക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം.

ഇതേ രീതിയിൽ യുപിസി കോഡ് (യുണീക് പോർട്ടിംഗ് കോഡ്) സ്വന്തമാക്കിയ ശേഷം തൊട്ടടുത്ത ജിയോ സ്റ്റോറോ ജിയോ റീട്ടെയ്ലർ സ്റ്റോറോ സന്ദർശിച്ച് ഓഫ്​ലൈനായും മൊ​ബൈൽ നമ്പർ ജിയോയിലേക്ക് പോർട്ട് ചെയ്യാം. അ‌ല്ലെങ്കിൽ ജിയോ ആപ്പിലെത്തി ഗെറ്റ് എ ജിയോ സിം എന്ന ഓപ്ഷൻ പിന്തുടർന്നും നിലവിലെ നമ്പർ ജിയോയിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Airtel, VI and BSNL subscribers who are not satisfied with their current telecom services can port their existing mobile number to Jio using the mobile number portability facility. You can port to Jio through My Jio app and offline by visiting the nearest Jio retailer shop, by visiting Jio website and online and through Jio app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X