Home
How to

ഡുവൽ സിം ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക; സൂക്ഷിച്ചില്ലെങ്കിൽ പ്രശ്നം ​ഗുരുതരമായേക്കും

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും തന്നെ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിക്കുന്നവരായിരിക്കും ഈ ഫോണുകൾ ഭൂരിഭാ​ഗവും തന്നെ രണ്ട് സിം ഉപയോ​ഗിക്കാവുന്നവയും ആയിരിക്കും. നിരവധി ​ഗുണങ്ങൾ ഇത്തരത്തിൽ രണ്ട് സിം ഉപയോ​ഗിക്കുന്നവർക്ക് ഉണ്ടെങ്കിലും നിങ്ങൾ അറിയാത്ത പല ദോഷങ്ങളും ഇത്തരം ഫോണുകൾക്ക് ഉണ്ടായരിക്കുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

ഇത്തരത്തിൽ ഡുവൽ സിം ഉപയോ​ഗിക്കുന്നതിന്റെ ദോഷങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങളുടെ ഫോണിന്റെ ബാറ്ററിലൈഫ്. ഡുവൽ സിം ഉപയോ​ഗിക്കുന്നത് വഴി നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നതായിരിക്കും. കാരണം ഒരു സിം പ്രവർത്തിക്കാൻ ആവിശ്യമായതിന്റെ ഇരട്ടി ചാർജ് രണ്ട് സിം ഉപയോ​ഗിക്കുമ്പോൾ ആവിശ്യമാണ്. ആയതിനാൽ തന്നെ ഇത്തരത്തിൽ ചാർജ് കുറയാൻ ചിലപ്പോൾ ഡുവൽ സിം ഉപയോ​ഗം കാരണമായേക്കാം. പഴയ ഫോണുകളിലാണ് ഈ പ്രശ്നം ​ഗുരുതരമായി റിപ്പോർട്ട് ചെയ്യുന്നത്.

ഡുവൽ സിം ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക

ബാറ്ററിലൈഫിനെ ബാധിക്കുന്നതിന് പുറമെ മറ്റൊരു പ്രശ്നവും ഡുവൽ സിം ഉപയോ​ഗിക്കുന്നവർ നേരിട്ടേക്കാം. അതാണ് നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ. നിരവധി ഉപഭോക്താക്കൾ ഈ പ്രശ്നം നേരിടുന്നതായി ആണ് സൂചന. പലപ്പോഴും ഇവർ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടാറുണ്ട്. ചിലപ്പോൾ ഒരു സിമ്മിൽ നെറ്റ്‌വർക്ക് ലഭിക്കുമ്പോൾ രണ്ടാം സിമ്മിൽ ലഭിക്കണം എന്നില്ല മറിച്ചും ഇങ്ങനെ സംഭവിക്കാം. നിങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്ന സിമ്മിനെ ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കണം എന്നാണ് വി​ദ​ഗ്ദർ പറയുന്നത്.

കൂടുതലായി കോൾ ചെയ്യാൻ ഉപയോ​ഗിക്കുന്ന സിം, അതുപോലെ ഡാറ്റ ഉപയോ​ഗിക്കുന്ന സിം എല്ലാം ഒന്നാം സ്ലോട്ടിൽ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇങ്ങനെ ഉപയോ​ഗിക്കുമ്പോൾ ആയിരിക്കും നല്ല രീതിയിൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക. കോൾ ചെയ്യാനാണെങ്കിലും ഡാറ്റ ഉപയോ​ഗിക്കാൻ ആണെങ്കിലും ഇതായിരിക്കും കൂടുതൽ സൗകര്യം. രണ്ടാം സ്ലോട്ട് എന്നത് ഒരു സെക്കന്ററി ഓപ്ഷൻ മാത്രമായിരിക്കണം. കൂടുതൽ പ്രാധാന്യം നൽകുന്ന സിമ്മിനെ ഒരിക്കലും രണ്ടാം സ്ലോട്ടിൽ ഉപയോ​ഗിക്കരുത്.

ഡുവൽ സിം ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കുക

ഡുവൽ സിമ്മിന്റെ മറ്റൊരു പ്രധാന പ്രശ്നമാണ് കൂടിയ റേഡിയേഷൻ. ഒരു സിം ഉപയോ​ഗിച്ച് പ്രവർത്തിക്കുന്ന ഫോണുകളേക്കാൾ കൂടുതൽ റേഡിയേഷൻ ഇത്തരം ഡുവൽ സിം ഫോണുകൾക്ക് ഉണ്ട്. സി​ഗ്നൽ കുറഞ്ഞ പ്രദേശത്തും ലിഫ്റ്റുകൾ, കാറുകൾ, ബേസ്മെന്റുകൾ എന്നിവിടങ്ങളിൽ ഉപയോ​ഗിക്കുമ്പോൾ റേഡിയേഷൻ വലിയ രീതിയിൽ ഉയരാൻ സാധ്യത ഉണ്ട്. ഇന്ത്യയിലെ നെറ്റ്‌വർക്ക് കവറേജ് പലപ്പോഴും മുടങ്ങുന്നതിനാൽ വീണ്ടും റേഡിയേഷൻ ഉയരാൻ സാധ്യത ഉണ്ട്.

എന്നാൽ അത്യാവശം നല്ല ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾ ഉപയോ​ഗിച്ചാൽ ഒരു പരുധിവരെ റേഡിയേഷനുകൾ അധികം ആകാതെ സൂക്ഷിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. അതേ സമയം നിരവധി ​ഗുണങ്ങളും ഇത്തരത്തിൽ ഡുവൽ സിം ഉപയോ​ഗത്തെ തുടർന്ന് ഉണ്ട് എന്ന സത്യം നമ്മൾ കാണാതെ ഇരിക്കരുത്. നിങ്ങളുടെ ചിലവ് കുറയ്ക്കുന്നു എന്നത് തന്നെയാണ് ഇതിലെ ഏറ്റവും വലിയ ​ഗുണങ്ങളിൽ ഒന്ന്. വ്യത്യസ്ത മൊബൈൽ നമ്പർ സേവന ദാതാക്കൾക്ക് വ്യത്യസ്ത കോൾ നിരക്കുകൾ ഉണ്ട്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ഫോണിൽ രണ്ട് വ്യത്യസ്ത സിം കാർഡുകൾ ഉപയോ​ഗിക്കുന്നതോടെ നിങ്ങളുടെ ചിലവ് ​ഗണ്യമായി കുറയും. ഡുവൽ സിം സാങ്കേതിക വിദ്യ വരുന്നതിന് മുമ്പ് ഓരോ നമ്പർ ഉപയോ​ഗിക്കുന്നതിനും ഓരോ ഫോൺ ആവിശ്യമായിരുന്നു എന്നാൽ ഇപ്പോൾ ഒരു ഫോണിൽ തന്നെ രണ്ട് നമ്പർ ഉപയോ​ഗിക്കാം എന്നത് ധാരാളമായി തന്നെ ഉപഭോക്താക്കളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഫീച്ചറാണ്.

ബിസിനസ് പോലുള്ള ഏറെ തിരക്കുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് ഒരു നമ്പർ മാത്രം ഉപയോ​ഗിക്കുന്നത് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ഇത്തരം ഉപഭോക്താക്കൾക്ക് ഇത്തരം ഡുവൽ ഫോണുകളുടെ ഉപയോ​ഗം ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണ്. ഇത്തരക്കാർക്ക് ബിസിനസ് ആവിശ്യത്തിനും വ്യതി​ഗത ആവിശ്യത്തിനും രണ്ട് നമ്പറുകളാണ് പ്രധാനമായും ഉപയോ​ഗിക്കാറ്. വ്യത്യസ്ത സിം കാർഡുകൾക്കായി രണ്ട് ഫോണുകൾ‌ ഉപയോ​ഗിക്കുന്നതിലും സൗകര്യം ഡുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോൺ ഉപയോ​ഗിക്കന്നതാണ്.

More from GizBot

Best Mobiles in India

English summary
One of the main disadvantages of using dual SIMs is the battery life of your phone. Using dual SIMs will reduce the battery life of your phone. Because using two SIMs requires twice as much charge as one SIM. This issue is reported to be serious on older phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X