എങ്ങനെ ആൻഡ്രോയിഡ് ഫോണിൽ രണ്ടു ആപ്പുകൾ ഒരേ സ്‌ക്രീനിൽ പ്രവർത്തിപ്പിക്കാം?

By Shafik
|

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സവിശേഷതകൾ എത്ര പറഞ്ഞാലും തീരാത്തതാണ്. അതിലെ ഏറ്റവും നല്ലൊരു സവിശേഷതയാണ് സ്ലപിറ്റ് സ്‌ക്രീന്‍. ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്നതാണ് സ്പ്ലിറ്റ് സ്‌ക്രീന്‍ എന്നു പറയുന്നത്. ആന്‍ഡ്രോയിഡ്അ നൗഗട്ടും അതിനു ശേഷവുമുളള ഉപകരണങ്ങളിലാണ് ഈ സവിശേഷതയുളളത്. ഈ ഓപ്ഷന്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നു നോക്കാം.

എങ്ങനെ ആൻഡ്രോയിഡ് ഫോണിൽ രണ്ടു ആപ്പുകൾ ഒരേ സ്‌ക്രീനിൽ പ്രവർത്തിപ്പിക്കാ

ആദ്യം കപ്പാസിറ്റീവ് ടച്ച് ബട്ടണുകള്‍ ഉപയോഗിച്ച് അവസാനം കാണുന്ന് സ്‌ക്വയര്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. അവിടെ നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് തുറന്നു വരും.

ഇനി ലിസ്റ്റിലൂടെ സ്‌ക്രോള്‍ ചെയ്ത് മുകളില്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന ആപ്ലിക്കേഷനെ കണ്ടെത്തുക. അത് ഡ്രാഗ് ചെയ്ത് സ്‌ക്രീനിന്റെ മുകളിലേക്ക് കൊണ്ടു പോകുക. 'Drag here to split screen' എന്നൊരു ചെറിയ സന്ദേശം അപ്പോള്‍ നിങ്ങള്‍ കാണും.

ഇപ്പോള്‍ നിങ്ങള്‍ അത് സ്ഥാപിച്ചു കഴിഞ്ഞു. ഇനി ചുവടെ സ്ഥാപിക്കാനുളള ആപ്പ് തിരഞ്ഞെടുക്കുക. നിങ്ങളുടെ ആവശ്യാനുസരണം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.

നിങ്ങള്‍ ഇതിനകം ആപ്പ് തുറന്നിട്ടുണ്ടെങ്കില്‍ അതില്‍ ടാപ്പ് ചെയ്ത് ആപ്പ് സ്വിച്ചറില്‍ ഹോള്‍ഡ് ചെയ്യാം. ഇനി സ്‌ക്രീനിന്റെ ചുവടെ വയ്ക്കാനായി ആപ്പ് കണ്ടെത്തുക. ഒരു നേര്‍ത്ത കറുത്ത സ്ട്രിപ്പ് ഉപയോഗിച്ച് മുകളിലത്തേയും ചുവടെയുളള ആപ്പിനേയും വേര്‍തിരിക്കും.

ഇനി നിങ്ങള്‍ തുറന്ന സ്‌ക്രീന്‍ ഒളിപ്പിക്കുകയോ അല്ലെങ്കില്‍ അതില്‍ നിന്നും എക്‌സിറ്റ് ചെയ്യുകയോ ചെയ്യാം. സ്പ്ലിറ്റ് സ്‌ക്രീനിലാണെങ്കില്‍ തല്‍കാലം മറയ്ക്കാനായി ഹോം ബട്ടണ്‍ ഉപയോഗിക്കാം. സ്‌ക്രീന്‍ ഹോം പേജിലേക്ക് തിരികെ വരുകയും കറുത്ത സ്ട്രിപ്പ് മുകളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആപ്പ് സ്വിച്ചറില്‍ ടാപ്പു ചെയ്താല്‍ സ്പിറ്റ് സ്‌ക്രീനില്‍ തിരികെ എത്തിക്കുന്നു. എന്നാല്‍ നിങ്ങളിവിടെ രണ്ടാമത്തെ ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കേണ്ടി വരുന്നതാണ്.

മുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനില്‍ കുറച്ചു നേരം അമര്‍ത്തിപ്പിടിച്ച ശേഷം സ്‌ക്രീനിന്റെ കീഴിലുളള നടുവിലത്തെ കറുത്ത സ്ട്രിപ്പ് വലിച്ചിടുക. രണ്ടാമത്തെ ആപ്പ് നിലനിര്‍ത്തണമെങ്കില്‍ സ്ട്രിപ്പ് മുകളിലേക്ക് വലിച്ചിടുക. അങ്ങനെ നിങ്ങൾക്ക് ഈ മോഡിൽ നിന്നും പുറത്തുകടക്കാനും സാധിക്കും.

<strong>നിങ്ങളുടെ കമ്പ്യൂട്ടറിൽ ഹാക്കിങ് നടന്നെന്ന് തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ</strong>നിങ്ങളുടെ കമ്പ്യൂട്ടറിൽ ഹാക്കിങ് നടന്നെന്ന് തോന്നിയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

Best Mobiles in India

Read more about:
English summary
Using Split Screen Feature in Android.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X