കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

|

കൊറോണ വൈറസിനെ നിയന്ത്രിക്കുവാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നമ്മൾ. ഈ വർഷം ജനുവരിയിൽ ആരംഭിച്ച വാക്‌സിനേഷൻ ദൗത്യം ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിക്ക് ആദ്യ ഡോസ് ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യ്ത് മറ്റുള്ള ആവശ്യങ്ങൾക്കായി സമർപ്പിക്കാവുന്നതാണ്. വാക്‌സിൻ എടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് ഇനി മുതൽ പല കാര്യങ്ങൾക്കുമായുള്ള ഒരു ആവശ്യകതയായി മാറും. ഓരോ പുതിയ കോവിഡ് തരംഗവും മുമ്പത്തേതിനേക്കാൾ ശക്തമാണെന്ന നിഗമനവുമുണ്ട്.

 

വ്യാജ സർട്ടിഫിക്കറ്റ്

അതിനാൽ, മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകുകയാണ് മാസ് വാക്സിനേഷൻ പ്രോഗ്രാം ലക്ഷ്യമിടുന്നത്. നിലവിൽ മൂന്ന് വാക്സിനുകൾ ആളുകൾക്ക് ലഭ്യമാണ്. അവയിലൊന്ന് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച കോവിഡ്ഷീൽഡ്, മറ്റൊന്ന് ജോൺസൺ & ജോൺസൺ സ്പുട്നിക്-വി സിംഗിൾ-ഷോട്ട് ഡോസ് എന്നിവയാണ്. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പേര്, പ്രായം, ഐഡി, വാക്സിനേഷൻ വിശദാംശങ്ങൾ, ക്യുആർ കോഡ് എന്നിവയാണ് നൽകിയിട്ടുള്ളത്. ഇതിൽ നൽകിയിട്ടുള്ള ക്യുആർ കോഡ് ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്.

കോവിഡ് -19 വാക്‌സിനേഷൻ വ്യാജ സർട്ടിഫിക്കറ്റ് എങ്ങനെ നിങ്ങൾക്ക് തിരിച്ചറിയാം?

കോവിഡ് -19 വാക്‌സിനേഷൻ വ്യാജ സർട്ടിഫിക്കറ്റ് എങ്ങനെ നിങ്ങൾക്ക് തിരിച്ചറിയാം?

 • ആദ്യമായി നിങ്ങളുടെ കമ്പ്യൂട്ടറിൽ Https://verify.cowin.gov.in എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
 • വെബ്‌സൈറ്റിലെ "സ്‌കാൻ ക്യുആർ കോഡ്" ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ലാപ്ടോപ്പിൻറെ അല്ലെങ്കിൽ സ്മാർട്ഫോണിൻറെ ക്യാമറ ഓൺ ചെയ്യുവാൻ ആവശ്യപ്പെടുന്ന ഒരു പോപ്പ്-അപ്പ് കാണുവാൻ സാധിക്കും.
 • പരിശോധിക്കേണ്ട സർട്ടിഫിക്കറ്റിലെ ക്യുആർ കോഡ് ക്യാമറയിലേക്ക് കാണിക്കുക. അപ്പോൾ നിങ്ങൾക്ക് സ്‌ക്രീനിൽ ലോഡിങ് ആകുന്നത് കാണുവാൻ സാധിക്കും.
 • സർട്ടിഫിക്കറ്റ് ഒറിജിനലാണെങ്കിൽ 'CERTIFICATE SUCCESSFULLY VERIFIED' എന്ന് കാണിക്കുന്നതിനോടപ്പം പേര്, പ്രായം, ലിംഗഭേദം, റഫറൻസ് ഐഡി, വാക്‌സിനേഷൻ സ്വീകരിച്ച തിയതി തുടങ്ങിയ വിവരങ്ങളും പ്രത്യക്ഷപ്പെടുന്നതായി കാണാം.
 • നിങ്ങളുടെ വാക്സിനേഷൻ സർ‌ട്ടിഫിക്കറ്റ് വ്യാജനാണെങ്കിൽ 'CERTIFICATE INVALID' എന്ന് കാണിക്കും. ഇതിനർത്ഥം നിങ്ങളുടെ സർട്ടിഫിക്കറ്റ് വ്യാജനാണ് എന്നാണ്.
 • കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യാജനെ എങ്ങനെ തിരിച്ചറിയാം?
   

  കോവിഡ് -19 വാക്സിനേഷൻ പൂർത്തിയായാൽ വാക്സിനേഷൻറെ തെളിവായി പൗരന്മാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ വ്യാജവൽക്കരണത്തിൽ നിന്ന് സുരക്ഷിതമാക്കുവാൻ ഒരു സുരക്ഷിത ക്യുആർ കോഡ് ഉണ്ട്. കോവിഡ് -19 യുടെ രണ്ടാം തരംഗത്തിൻറെ കുതിപ്പ് രാജ്യത്ത് കേസുകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു. അതിനാൽ ഈ വൈറസ് കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള ഒരേയൊരു മാർഗ്ഗം വാക്സിനേഷനാണ്. രാജ്യത്ത് പൂർണമായി വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടത് മൂന്നാം തരംഗം ഒഴിവാക്കുവാൻ സഹായിക്കും. വ്യാജ സർ‌ട്ടിഫിക്കറ്റ് ഒരുപക്ഷെ ഈ സംവിധാനത്തിൻറെ താളം തന്നെ തെറ്റിച്ചേക്കും. അതിനാൽ വ്യാജ സർ‌ട്ടിഫിക്കറ്റിൻറെ വ്യാപനം തടയേണ്ടത് അത്യന്താപേക്ഷിതമാണ്.

  പേടിഎം വഴി കോവിഡ്-19 വാക്സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?

  പേടിഎം വഴി കോവിഡ്-19 വാക്സിൻ സ്ലോട്ട് എങ്ങനെ ബുക്ക് ചെയ്യാം ?

  • ഘട്ടം 1: പേടിഎം അപ്ലിക്കേഷൻ തുറക്കുക.
  • ഘട്ടം 2: പേടിഎം ആപ്പിൽ 'ഫീച്ചേർഡ്' വിഭാഗം താഴേക്ക് സ്ക്രോൾ ചെയ്ത് 'വാക്സിൻ ഫൈൻഡർ' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • ഘട്ടം 3: പിൻ കോഡോ, അല്ലെങ്കിൽ ഏത് സംസ്ഥാനമോ, ജില്ലയോ നൽകി നിങ്ങൾക്ക് ലഭ്യമായ സ്ലോട്ടുകൾക്കായി തിരയാൻ സാധിക്കുന്നതാണ്. കൂടാതെ, നിങ്ങളുടെ പ്രായപരിധി തിരഞ്ഞെടുക്കുകയും വേണം. വാക്സിനേഷൻറെ ആദ്യ ഡോസ് അല്ലെങ്കിൽ രണ്ടാമത്തെ ഡോസിനായി നിങ്ങൾ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നുണ്ടോ എന്നും തിരഞ്ഞെടുത്ത് 'ചെക്ക് അവൈലബിലിറ്റി' ക്ലിക്ക് ചെയ്യുക.
  • ഘട്ടം 4: വാക്സിൻ അപ്പോയിന്റ്മെന്റിനായി നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൽ കീ ചെയ്യാൻ ഇത് നിങ്ങളോട് ആവശ്യപ്പെടും. മൊബൈൽ‌ നമ്പർ‌ നൽ‌കുമ്പോൾ‌, നിങ്ങൾ‌ക്ക് നമ്പറിലേക്ക് ഒരു ഒ‌ടി‌പി ലഭിക്കും. ബോക്സിൽ ഒ‌ടി‌പി നൽകി 'സബ്‌മിറ്റ്' ക്ലിക്ക് ചെയ്യുക.
  • ഘട്ടം 5: ലഭ്യമായ കോവിഡ്-19 വാക്സിനേഷൻ സ്ലോട്ടുകളുടെ പട്ടിക പേടിഎം അപ്ലിക്കേഷൻ ഇപ്പോൾ കാണിക്കും. ഈ സ്ലോട്ടിൽ നിന്നും ഒരു ആശുപത്രി അല്ലെങ്കിൽ കോവിഡ് സെന്റർ തിരഞ്ഞെടുത്ത് സൗകര്യമുള്ള ഒരു തീയതിയും നൽകുക.
  • ഘട്ടം 6: ലഭ്യമായിട്ടുള്ള ടൈം സ്ലോട്ടുകൾ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഒറ്റത്തവണ സ്ലോട്ട് തിരഞ്ഞെടുക്കുക.
  • ഘട്ടം 7: ടൈം സ്ലോട്ട് വിഭാഗത്തിന് മുകളിൽ നിങ്ങൾ രജിസ്റ്റർ ചെയ്ത ആളുകളുടെ പട്ടിക നിങ്ങൾ കാണും. വാക്സിനേഷൻ സ്ലോട്ടിനായി നിങ്ങൾ ബുക്ക് ചെയ്യുന്ന പട്ടികയിൽ നിന്ന് ഒരു ബെനിഫിഷറിയെ തിരഞ്ഞെടുക്കുക. എന്നിട്ട്, 'ഷെഡ്യൂൾ നൗ' ക്ലിക്ക് ചെയ്യുക.

Most Read Articles
Best Mobiles in India

English summary
After receiving both doses, you can download the original certificate and submit it for other purposes. The certificate for those who have been vaccinated will no longer be a requirement for many things.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X