Home
How to

VI വരിക്കാർക്ക് വാട്സാപ്പ് വഴിയും റീച്ചാർജ് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

വൊഡാഫോൺ ഐഡിയയുടെ ഉപഭോക്താക്കൾക്ക് ഇനി വാട്സാപ്പിലൂടെയും റീച്ചാർജ് ചെയ്യാം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള കമ്പനിയുടെ VIC എന്ന വെർച്ച്വൽ ഏജൻ്റ് വഴിയാണ് വാട്സാപ്പിലൂടെയും മറ്റ് മറ്റ് യുപിഐ ആപ്പുകളിലൂടെയും റീച്ചാർജ് ചെയ്യാൻ സാധിക്കുക. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകളിൽ സംവിധാനം ലഭിക്കും. വെർച്ച്വൽ ഏജൻ്റിൻ്റെ സഹായത്തോടെ രണ്ട് ക്ലിക്കുകളിലൂടെ ഏത് പാക്കുകളും വിഐ ഉപഭോക്താക്കൾക്ക് റീച്ചാർജ് ചെയ്യാനാകും. ഫോണിലേക്ക് മെസേജ് ആയി ലഭിക്കുന്ന ലിങ്കിൽ കയറിയാണ് VIC ഉപയോഗിച്ചുള്ള റീച്ചാർജ് ചെയ്യേണ്ടത്. ലിങ്ക് ലഭിക്കാനായി 96542 97000 എന്ന VIC നമ്പറിലേക്ക് Hi എന്ന് മെസേജ് അയക്കുകയും ചെയ്യാം.

വാട്സാപ്പിലൂടെ എങ്ങനെ പെയ്മെൻ്റ്

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ലളിതമായി റീച്ചാർജ് ചെയ്യാനും ഇടപാടുകൾ നടത്താനുമുള്ള ഫീച്ചാറാണ് വൊഡാഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. വാട്സാപ്പിലും കമ്പനിയുടെ മറ്റ് ഡിജിറ്റൽ അസ്റ്റുകളിലും ലഭ്യമായ VIC വെർച്ച്വൽ ഏജൻ്റ് റീച്ചാർജുകളും ഇടപാടുകളും സുഗമമാക്കും - കമ്പനി അറിയിച്ചു

 വിഐ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്

കഴിഞ്ഞ വർഷമാണ് വിഐ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് പുറത്തിറക്കിയത്. ഡിജിറ്റൽ കസ്റ്റമർ സർവ്വീസിനും, വെർച്ച്വൽ അസിസ്റ്റൻ്റിനും ഇത് സഹായിച്ചിരുന്നു. ബിൽ പെയ്മെൻ്റ്, റീച്ചാർജ്,പ്ലാൻ ആക്ടിവേഷൻ,ന്യൂ കണക്ഷൻ,ഡാറ്റാ ബാലൻസ്, എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും വളരെ വേഗത്തിൽ VIC വെർച്ച്വൽ അസിസ്റ്റൻ്റ് നൽകിയിരുന്നു.

വാട്സാപ്പിലൂടെ എങ്ങനെ പെയ്മെൻ്റ് നടത്താം

വാട്സാപ്പിലൂടെ എങ്ങനെ പെയ്മെൻ്റ് നടത്താം

  • VIC വെർച്ച്വൽ അസിസ്റ്റൻ്റുമായി വാട്സാപ്പിൽ ചാറ്റ് നടത്താനായി 9654297000 എന്ന കമ്പനി നമ്പറിലേക്ക് ആദ്യം Hi എന്ന് അയക്കാം
  • ശേഷം "how to recharge my number," എന്നോ "how to pay my bill "എന്നോ ടൈപ്പ് ചെയ്ത് അയക്കാം
  • വാട്സാപ്പിൽ ഉപയോഗിക്കുന്ന നമ്പറിൽ തന്നെയാണോ സേവനം വേണ്ടതെന്ന് ചോദിച്ചുള്ള സന്ദേശം എത്തും
  • യെസ് എന്നാണെങ്കിൽ 1 ഉം നോ എങ്കിൽ 2 ഉം മറുപടിയായി നൽകുക
  • പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾ ആണെങ്കിൽ പെയ്മെൻ്റ് ലിങ്ക് ഉടൻ എത്തും പ്രീ പെയ്ഡ് ആണെങ്കിൽ മറ്റു ചില നിർദേശങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്
  • പ്രീപെയ്ഡ് ഉപഭോക്താക്കൾ റീച്ചാർജ് ചെയ്യേണ്ട പ്ലാൻ തെരഞ്ഞെടുക്കുക
  • പ്ലാൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കുള്ള ലിങ്ക് അടങ്ങിയ മേസേജും ഫോണിൽ എത്തും
  • വൊഡാഫോൺ ഐഡിയ

    അതിനിടെ വപണിയിലും മികച്ച പ്രതികരണമാണ് വൊഡാഫോൺ ഐഡിയ കഴിഞ്ഞ മാസങ്ങളിൽ നടത്തിയത്. ട്രായ് പുറത്ത് വിട്ട കണക്ക് പ്രകാരം 1.7 മില്യണാണ് വിഐ യുടെ ജനുവരിയിലെ പുതിയ വരിക്കാർ. വൊഡാഫോൺ ഐഡിയ കമ്പനികളുടെ ലയനം കഴിഞ്ഞ് 15 മാസത്തിന് ശേഷമാണ് പോസിറ്റീവായ മാറ്റം കമ്പനിയെ സംബന്ധിച്ച് ഉണ്ടാകുന്നത്. ജനുവരിയിൽ എത്തിയ വരിക്കാരുടെ എണ്ണത്തിൽ 5.9 മില്യണുമായി എയർടെല്ലാണ് മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ജിയോയിൽ 1.95 മില്യൺ വരിക്കാരാണ് ഈ മാസത്തിൽ പുതുതായി എത്തിയത്. ഫെബ്രുവരിയിൽ ഉയർന്ന ശരാശരി അപ്ലോഡ് സ്പീഡും വിഐ ക്കായിരുന്നു

More from GizBot

Best Mobiles in India

English summary
Vodafone Idea customers can now recharge through WhatsApp. Recharge can be done through WhatsApp and other UPI apps through the company's virtual agent VIC using Artificial Intelligence. Available on postpaid and prepaid connections.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X