വോഡാഫോണ്‍ ഓഫര്‍: SMS വഴി സൗജന്യ 1 ജിബി 4ജി ഡാറ്റ എങ്ങനെ ലഭിക്കും?
വോഡാഫോണ്‍ വന്‍ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഈയിടെയാണ് 10 ജിബി 4ജി ഡാറ്റ 1 ജിബി യുടെ വിലയില്‍ അതായത് ഏകദേശം 250 രൂപയില്‍ , ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
ഇപ്പോള്‍ വോഡാഫോണ്‍ മറ്റൊരു ഓഫറുമായാണ് വന്നിരിക്കുന്നത്, അതായത് 1ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ്, അതും ഒരു എസ്എംഎസ് വഴി.

എന്നാല്‍ ഈ പ്ലാനില്‍ കുറച്ചു നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. ഇത് ഇപ്പോള്‍ പരീക്ഷമ ഘട്ടത്തിലാണ്. തിരഞ്ഞെടുത്ത കുറച്ചു സര്‍ക്കിളുകളില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.
ഈ ഓഫറിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയെന്നു നോക്കാം....

ഒരു എസ്എംഎസ് അയയ്ക്കുക
നിങ്ങള്‍ 4ജി സര്‍ക്കിളിലുളള വോഡാഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ ഓഫറിന് യോഗ്യരാണ്. അതിനായി നിങ്ങള്‍ നിങ്ങളുടെ വോഡാഫോണ്‍ 4ജി സിമ്മില്‍ നിന്നും 'GET 4G' എന്ന് എസ്എംഎസ് 144 ലേയ്ക്ക് ആദ്യം അയയ്ക്കുക.

നിങ്ങളുടെ നമ്പറില്‍ 1 ജിബി ഡാറ്റ ലഭിക്കുന്നതാണ്
തല്‍ക്ഷണം തന്നെ വോഡാഫോണ്‍ സേവനത്തില്‍ നിന്നും നിങ്ങള്‍ക്ക് 1 ജിബി 4ജി ഡാറ്റ ലഭിച്ചതായി മെസേജ് ലഭിക്കുന്നതാണ്. എന്നിരുന്നാലും ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണും വോഡാഫോണ്‍ 4ജി സിം കാര്‍ഡിന്റേയും യോഗ്യത അനുസരിച്ചിരിക്കും.

മൂന്നു ദിവസം മാത്രമാണ് ഇതിന്റെ വാലിഡിറ്റി
വോഡാഫോണിന്റെ 1 ജിബി 4ജി ഫ്രീ ഡാറ്റ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ വാലിഡിറ്റി മൂന്നു ദിവസം നല്‍കുന്നു.

ഇത് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ്
മറ്റൊരു ശ്രദ്ധിക്കേണ്ട കാര്യമാണ്, വോഡാഫോണിന്റെ ഈ ഓഫര്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ് എന്നുളളത്. നിങ്ങള്‍ പോസ്റ്റ്‌പെയ്ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ ഓഫര്‍ ലഭ്യമല്ല.

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഓഫര്‍ കൂടിയുണ്ട്!
4ജി ആസ്വദിക്കാന്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഓഫര്‍ കൂടി ഉണ്ട്. അതായ് 250 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1 ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്, കൂടാതെ 9 ജിബി 4ജി ഡാറ്റയും ഇതിനോടൊപ്പം സൗജന്യമായി ലഭിക്കുന്നു. എന്നാല്‍ ഈ സൗജന്യ ഡാറ്റ 12am മുതല്‍ 6am വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.



Click it and Unblock the Notifications








