എസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ

|

വേനൽ കാലമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണ തരംഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുന്നുണ്ടെങ്കിലും ഉയർന്ന ചൂടുള്ള ദിവസങ്ങൾക്കും സാധ്യത നില നിൽക്കുന്നു. ഉയർന്ന താപനിലയുള്ള സമയത്ത് എയർ കണ്ടീഷണറുകൾ (എസി) നമ്മുടെ രക്ഷയ്ക്കെത്തുന്നു. എസിയുടെ മികച്ച പ്രവർത്തനത്തിനും നല്ല കൂളിങിനുമായി ചില ടിപ്പുകൾ ലഭ്യമാണ്. ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

എസി 'കൂൾ മോഡിൽ' പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക

എസി 'കൂൾ മോഡിൽ' പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക

ആധുനിക എസികളിൽ ഒന്നിലധികം കൂളിങ് മോഡുകൾ ഉണ്ട്. കൂൾ, ഡ്രൈ, ഹോട്ട്, ഫാൻ എന്നിങ്ങനെയാണ് ഇപ്പോഴത്തെ എസികളിലെ കൂളിങ് മോഡലുകൾ.. മികച്ച തണുപ്പ് ലഭിക്കാൻ എസി 'കൂൾ മോഡിൽ' സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.


ബ്ലോക്ക് ആയ ഫിൽട്ടറുകൾ കൂളിങ് എഫിഷ്യൻസിയെ ബാധിക്കും

എസി ഫിൽട്ടറുകൾ വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. മികച്ച എയർ ഫ്ലോയും തണുപ്പും ഉറപ്പാക്കാൻ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഫിൽട്ടറുകൾ വൃത്തിയാക്കുന്നതാണ് നല്ലത്. ശുപാർശ ചെയ്യുന്നു. സ്ഥിരമായ എയർ ഫ്ലോ നിലനിർത്താൻ സഹായിക്കുന്നതിന് ഫിൽട്ടർ വെന്റുകളിൽ പൊടിയോ അവശിഷ്ടങ്ങളോ ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഉണ്ട്.

വിൻഡോസ് 11 യൂസേഴ്സിന് ലഭിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുകൾവിൻഡോസ് 11 യൂസേഴ്സിന് ലഭിക്കുന്ന ഏറ്റവും പുതിയ ഫീച്ചറുകൾ

തണുത്ത വായു മുറിക്ക് വെളിയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കുക.
 

തണുത്ത വായു മുറിക്ക് വെളിയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കുക

എസി ഉപയോഗിച്ച് തണുപ്പിച്ച വായു മുറിയിൽ തങ്ങി നിൽക്കുന്നു എന്ന് ഉറപ്പിക്കണം. വാതിലുകളും ജനലുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, അവ ആവർത്തിച്ച് തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുകയും വേണം.


നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് കൂളിങിനെ ബാധിക്കും

നിങ്ങളുടെ മുറിയിലേക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ, എസി ഉപയോഗിച്ചാലും മുറി തണുക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും. മികച്ച കൂളിങ് ലഭിക്കുന്നതിന് മുറിയിലേക്ക് നേരിട്ട് സൂര്യപ്രകാശം കടക്കുന്നില്ല എന്ന് ഉറപ്പിക്കണം. ഇതിനായി വിൻഡോകളിൽ കർട്ടനുകൾ ഇട്ട് മൂടുകയും വേണം.

റൂം വലുപ്പവും എസിയുടെ ശേഷിയും

റൂം വലുപ്പവും എസിയുടെ ശേഷിയും

റൂം വലുപ്പവും എസിയുടെ ശേഷിയും നിർണായക ഘടകങ്ങൾ ആണ്. തണുപ്പ് കുറയാൻ പലപ്പോഴും കാരണം ആകുന്നത് എസിയുടെ ശേഷിക്കുറവ് ആണ്. മുറിയുടെ വലിപ്പം എസി കപ്പാസിറ്റിയേക്കാൾ കൂടുതൽ ആണെങ്കിൽ കൂളിങ് ഫലപ്രദമാകില്ല എന്നതാണ് വസ്തുത. മുറിയുടെ വലുപ്പത്തെ അടിസ്ഥാനമാക്കിയായിരിക്കണം ഏത്ര ശേഷിയുള്ള എസി വാങ്ങണം എന്ന് തീരുമാനിക്കുന്നത്. റൂം വലിപ്പവും അനുയോജ്യമായ എസി കപ്പാസിറ്റിയും നോക്കാം. 100 ചതുരശ്ര അടി = 1 ടൺ; 150 ചതുരശ്ര അടി = 1.5 ടൺ, 200 ചതുരശ്ര അടി: 2 ടൺ എന്നിങ്ങനെയാണ് എസിയുടെ ശേഷി തീരുമാനിക്കേണ്ടത്.

ഇൻഫിനിക്സ് ഹോട്ട് 11 ഏപ്രിൽ 15ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും ഫീച്ചറുകളുംഇൻഫിനിക്സ് ഹോട്ട് 11 ഏപ്രിൽ 15ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും ഫീച്ചറുകളും

മുറിയിലെ ആളുകളുടെ എണ്ണവും കൂളിങിനെ ബാധിക്കും

മുറിയിലെ ആളുകളുടെ എണ്ണവും കൂളിങിനെ ബാധിക്കും

എസിയുടെ കൂളിങ് എഫിഷ്യൻസി മുറിയുടെ വലിപ്പത്തെയും അത് തണുപ്പിക്കേണ്ട ഏരിയയെയും ആശ്രയിച്ചിരിക്കുന്നു. ഇതേ പോലെ തന്നെ ബാധിക്കുന്ന മറ്റൊരു ഘടകം ആണ് മുറിയിലുള്ള ആളുകളുടെ എണ്ണം. ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂളിങും കുറയും.


ഔട്ട്ഡോർ യൂണിറ്റിൽ നേരിട്ട് സൂര്യപ്രകാശം വീഴാതെ നോക്കുക

ഇത് സ്പ്ലിറ്റ് എസികൾക്കുള്ളതാണ്. കൊടും വേനലിൽ, ഔട്ട്ഡോർ യൂണിറ്റിൽ നേരിട്ട് സൂര്യപ്രകാശം വീഴുന്നത് കൂളിങിനെ ബാധിക്കും. അതിനാൽ, ഔട്ട്ഡോർ യൂണിറ്റ് ഷേഡുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള എയർ ഫ്ലോയും തടസപ്പെടരുത്

ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള എയർ ഫ്ലോയും തടസപ്പെടരുത്

എസിയുടെ ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള എയർ ഫ്ലോ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ഔട്ട്ഡോർ യൂണിറ്റിന് ചുറ്റും വലിയ തടസങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തണം. എയർഫ്ലോയ്ക്ക് തടസം സൃഷ്ടിക്കുന്ന വലിയ വസ്തുക്കളൊന്നും ഔട്ട്ഡോർ യൂണിറ്റിന് സമീപം സൂക്ഷിക്കാതിരിക്കുന്നതാണ് ഉചിതം.


എസി ഇടയ്ക്ക് സർവീസ് ചെയ്യുക

ഫലപ്രദമായ കൂളിങിന് എസി പതിവായി സർവീസ് ചെയ്യുക തന്നെ വേണം. സർവീസ് ചെയ്യുമ്പോൾ എസിയുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഇത് എസി ഏറ്റവും മികച്ച കൂളിങ് തരും എന്ന് ഉറപ്പിക്കാൻ കഴിയും.

റിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടംറിയൽമി ജിടി 2 പ്രോ vs സാംസങ് ഗാലക്സി എസ്22 vs വൺപ്ലസ് 10 പ്രോ 5ജി; ഫ്ലാഗ്ഷിപ്പ് സെഗ്മെന്റിലെ സൂപ്പർ പോരാട്ടം

Best Mobiles in India

English summary
Air conditioners (AC) come to our rescue during high temperatures. Some tips are available for better performance of AC and better cooling. Read on to know more about these.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X