വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...

|

നമ്മൾ വിവിധ തിരക്കുകളിലോ, ചടങ്ങുകളിലോ, മീറ്റിങ്ങിലോ ഒക്കെ പങ്കെടുക്കുന്നതിനി​ടെയിലും അ‌ല്ലാത്തപ്പോഴും ഒക്കെ ശല്യമായി തോന്നുന്ന ചില കോളുകളും മെസേജുകളും നോട്ടിഫിക്കേഷനും വരാറുണ്ട്. പലപ്പോഴും ഇത്തരം ശല്യം ഒഴിവാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടും ഉണ്ടാകും. എന്നാൽ അ‌തിന് എന്തു ചെയ്യണം എന്ന് അ‌റിയാത്തതിനാൽ തുടരുന്നവരാണ് അ‌ധികം പേരും.

 

നിരവധി മാർഗങ്ങൾ

ഇത്തരം ​ശല്യങ്ങൾ നിരന്തരമായോ താൽക്കാലികമായോ പരിഹരിക്കാനുള്ള വഴികളും നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ ഉണ്ട്, എന്നാൽ അ‌വ പ്രയോജനപ്പെടുത്താൻ നാം തയാറാകണം എന്നുമാത്രം. അ‌നാവശ്യമായി എത്തുന്ന കോളുകളാണ് പലപ്പോഴും കൂടുതൽ ശല്യം സൃഷ്ടിക്കുക. ഇവ ഒഴിവാക്കാൻ നിരവധി മാർഗങ്ങൾ ലഭ്യമാണ്. അ‌വ എന്തൊക്കെയാണ് എന്നു നോക്കാം.

ഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴിഇന്റർനെറ്റ് ഇല്ലാ​​തെയും ബാങ്ക് ബാലൻസ് അ‌റിയാം, ഇതാ ആ പുതിയ എളുപ്പവഴി

ഡുനോട്ട് ഡിസ്റ്റർബ് മോഡ്

ഡുനോട്ട് ഡിസ്റ്റർബ് മോഡ്

2015 -ൽ ആൻഡ്രോയിഡ് മാർഷ്മെല്ലോ ഇറങ്ങിയപ്പോൾ മുതൽ ലഭ്യമായ സൗകര്യമാണ് ഡുനോട്ട് ഡിസ്റ്റർബ് മോഡ് ( Do Not Disturb mode) എന്നത്. നിങ്ങളുടെ ഫോണിൽ നിരന്തമായാ നോട്ടിഫിക്കേഷനുകളും കോളുകളും എത്തുന്ന ഘട്ടത്തിൽ ഏറ്റവും ഉചിതമായും എളുപ്പത്തിലും തടയാൻ കഴിയുന്ന മാർഗമാണ് ഡുനോട്ട് ഡിസ്റ്റർബ് മോഡ്. നിങ്ങളുടെ ​ഫോൺ ഒരു ​സൈലന്റ് മോഡിൽ കിടക്കുന്ന പ്രതീതിയാണ് ഈ ​മോഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ ലഭിക്കുക.

ഡിഎൻഡി മോഡ് ആക്ടിവേറ്റ്
 

നോട്ടിഫിക്കേഷൻ ബാർ താഴേക്ക് വലിച്ചശേഷം ഡിഎൻഡി മോഡ് ആക്ടിവേറ്റ് ചെയ്യാം. അ‌വിടെ നിങ്ങൾക്ക് ഡിഎൻഡി മോഡ് കാണാൻ സാധിക്കുന്നില്ല എങ്കിൽ അ‌വിടെ കാണുന്ന പെൻസിൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. അ‌പ്പോൾ കാണുന്ന ഓപ്ഷനുകളിൽ ഡിഎൻഡി മോഡ് ഓപ്ഷൻ ഉണ്ടാകും. അ‌തിൽ ക്ലിക്ക് ചെയ്ത് ആക്ടിവേറ്റ് ചെയ്യാം.

Android: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾAndroid: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കോൾ ബാറിങ്

കോൾ ബാറിങ്

കോളുകൾ തടയുന്നതിനുള്ള മറ്റൊരു മികച്ച മാർഗമാണ് കോൾ ബാറിങ് ( Call Barring). നിങ്ങളുടെ ഫോണിലേക്കുള്ള ഇൻ കമിങ് കോളുകൾ തടയാൻ ഇതുവഴി സാധിക്കും. അ‌തേപോലെ നിങ്ങളുടെ ഫോണിൽനിന്ന് പുറത്തേക്ക് കോൾ പോകുന്നതാണ് തടയേണ്ടതെങ്കിൽ അ‌തിനും ഓപ്ഷനുണ്ട്. ഇതിനായി സെറ്റിങ്സ് എടുത്ത​ ശേഷം ​കോൾ സെറ്റിങ്സ് എടുക്കുക. അ‌തിനു ശേഷം കോൾ ബാറിങ് ഓപ്ഷൻ എടുക്കുക.

പാസ്വേഡ് എന്റർ

ഇവിടെ ഏത് കോൾ ആണോ തടയേണ്ടത് അ‌തിന്റെ ഓപ്ഷൻ നൽകുക. ഈ ഘട്ടത്തിൽ പാസ്വേഡ് എന്റർ ചെയ്യാനുള്ള ഒരു ഓപ്ഷൻ വരും. കൂടുതൽ കേസുകളിലും പാസ്വേഡ് 0000 എന്നതോ 1234 എന്നതോ ആയിരിക്കും. ഇതിനു ശേഷം ടേൺ ഓൺ എന്ന ഓപ്ഷൻ നൽകുന്നതോടുകൂടി കോൾ ബാറിങ് ആക്ടിവേറ്റ് ആകുന്നതായിരിക്കും.

തയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാതയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാ

ആപ്പുകളുടെ സേവനം

ഫോണിൽ ഉള്ള ഓപ്ഷനുകളെക്കാൾ മെച്ചപ്പെട്ട സേവനമാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അ‌തിനായും നിരവധി മാർഗങ്ങളുണ്ട്. സൗജന്യമായും അ‌ല്ലാതെയും ലഭ്യമാകുന്ന ആപ്പുകളാണ് അ‌വയിൽ പ്രധാനപ്പെട്ടവ. അ‌നാവശ്യ നമ്പരുകളിൽ നിന്നുള്ള കോളുകൾ, താൽപര്യമില്ലാത്ത ആളുകളിൽനിന്നുള്ള കോളുകൾ എന്നിവ തടയാൻ കൂടുതൽ പേരും ആശ്രയിക്കുക ഇത്തരം ആപ്പുകളെ ആണ്.

അ‌നാവശ്യ കോളുകൾ

നിങ്ങളുടെ അ‌നുമതിയോടെ അ‌നാവശ്യ കോളുകൾ തടയാൻ ഈ ആപ്പുകൾക്ക് കഴിയും. വരുന്ന എല്ലാ കോളുകളും തടയാതെ നിങ്ങൾ സെലക്ട് ചെയ്തിരിക്കുന്നതും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതുമായ നമ്പരുകളിൽ നിന്നുള്ള കോളുകൾ തടയാൻ ആപ്പുകൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാണ്. അ‌തിനാൽത്തന്നെ കൂടുതൽ പേരും ആശ്രയിക്കുന്നത് തേർഡ് പാർട്ടി ആപ്പുകളെയാണ്.

പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്പോക്കറ്റിൽ വാട്സാപ്പുണ്ടേൽ വഴിയിൽ ഭയം വേണ്ട; ഫാസ്ടാഗ് റീച്ചാർജ് സേവനം ഒരുക്കി വാട്സാപ്പ്

പരസ്യകോളുകൾ

നേരത്തെ പരസ്യകോളുകൾ വ്യാപകമായി ആളുകളുടെ ഫോണുകളിലേക്ക് എത്തിയിരുന്നു. എന്നാൽ ട്രായിയുടെ ഇടപെടലോടു കൂടിയാണ് ഇതിന് ഒരു ശമനമുണ്ടായത്. അ‌നാവശ്യ പരസ്യകോളുകൾ തടയാൻ ട്രായ് നിർദേശപ്രകാരം പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. ഉപ​ഭോക്താവിന്റെ ഫോൺ നമ്പർ നാഷണൽ ഡുനോട്ട് കോൾ ലിസ്റ്റിൽ രജിസ്റ്റർ ചെയ്ത് പരസ്യ കോളുകൾ തടയാം. നിങ്ങൾക്ക് ഏതു നമ്പരിൽ ആണോ അ‌നാവശ്യ കോളുകൾ തടയേണ്ടത് ആ നമ്പരിൽനിന്ന് വേണം രജിസ്റ്റർ ചെയ്യാൻ. വെബ്​സൈറ്റ് വഴിയും ഫോണിൽ വിളിച്ചും നമ്പർ രജിസ്റ്റർ ചെയ്യാം. അ‌തിനായി www.nccptrai.gov.in എന്ന ​വെബ് വിലാസത്തിൽ കയറി രജിസ്റ്റർ ​ചെയ്താൽ മതിയാകും.

Best Mobiles in India

English summary
Some calls, messages, and notifications come when we are participating in various activities, functions, meetings, and even when we are not. Oftentimes, you want to avoid such distractions. But most people continue because they don't know what to do about it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X