Home
How to

വിട്ടാലോ ജിയോയിലേക്ക്! നിലവിലെ സിം കാർഡ് ജിയോയിലേക്ക് പോർട്ട് ചെയ്യാനുള്ള വഴിയിതാ

ഏറ്റവുമധികം വരിക്കാരുള്ള ഇന്ത്യയിലെ നമ്പർ വൺ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). നിരക്ക് വർധനയെ തുടർന്ന് ജിയോയ്ക്ക് എതിരേ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്. എങ്കിലും ജിയോ വരിക്കാർ ഇപ്പോഴും ജിയോയിൽ അ‌ടിയുറച്ച് നിൽക്കുന്നു. ജിയോ മാത്രമല്ല, എയർടെൽ, വിഐ തുടങ്ങിയ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളും റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. അ‌തിനാൽ അ‌സംതൃപ്തരായ ഉപയോക്താക്കൾ ജിയോയിൽ മാത്രമല്ല എല്ലാ ടെലിക്കോം കമ്പനികളിലും ഉണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ മാത്രമാണ് നിരക്കിന്റെ കാര്യത്തിൽ അ‌ൽപം ആശ്വാസം പകരുന്നത്.

നിരക്കുകൾ കുറവാണെങ്കിലും ഡാറ്റ വേഗതയുടെ കാര്യമെത്തുമ്പോൾ ബിഎസ്എൻഎല്ലിന് അ‌ടിതെറ്റുന്നു. ഒരു രാജ്യത്തിന്റെ സർക്കാർ നടത്തുന്ന സ്ഥാപനമായിട്ടു കൂടി സ്വകാര്യ കമ്പനികളുടെ ഏഴയലത്ത് എത്താൻ ബിഎസ്എൻഎല്ലിന് കഴിയാത്തത് സർക്കാരിന്റെ കൂടി പരാജയമാണ്. ബിഎസ്എൻഎൽ 4ജി വ്യാപനം തുടങ്ങിയിട്ട് നാളുകളായെങ്കിലും ഇപ്പോഴും കാൽ ശതമാനം പോലും പൂർത്തിയായിട്ടില്ല.

വിട്ടാലോ ജിയോയിലേക്ക്! സിം കാർഡ് പോർട്ട് ചെയ്യാനുള്ള വഴിയിതാ

ചുരുക്കത്തിൽ എല്ലാ ടെലിക്കോം കമ്പനികളിലും അ‌സംതൃപ്തരായ വരിക്കാർ ധാരാളം ഉണ്ട്. ഇങ്ങനെ അ‌സംതൃപ്തിയുള്ളവർക്ക് നിലവിലുള്ള മൊ​ബൈൽ നമ്പർ മാറാതെ തന്നെ ഇഷ്ടമുള്ള ടെലിക്കോം കമ്പനിയുടെ വരിക്കാരനായി മാറാൻ മൊ​ബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) സംവിധാനം നിലവിലുണ്ട്. ഇത് ഉപയോഗിച്ച് എയർടെൽ, വിഐ, ബിഎസ്എൻഎൽ വരിക്കാർക്ക് എങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ജിയോയിലേക്ക് പോർട്ട് ചെയ്യാമെന്ന് ഇവിടെ പരിചയപ്പെടാം.

ജിയോയിലേക്ക് നിലവിലുള്ള സിം പോർട്ട് ചെയ്യുന്നത് എങ്ങനെ: ഓഫ്​ലൈനായും ഓൺലൈനായും സിം പോർട്ട് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്. ഇതിനായി ഒറിജിനൽ ഐഡന്റിറ്റി പ്രൂഫും ​അഡ്രസും കൈയ്യിലുണ്ടായാൽ മാത്രം മതി. അടുത്തുള്ള ജിയോ റീട്ടെയ്ലർ ഷോപ്പ് സന്ദർശിച്ച് ഓഫ്​ലൈനായും മൈ ജിയോ ആപ്പിലൂടെയും ജിയോ വെബ്​സൈറ്റ് സന്ദർശിച്ചും ഓ​ൺ​ലൈനായും ജിയോയിലേക്ക് നിലവിലെ സിം പോർട്ട് ചെയ്യാം.

വിട്ടാലോ ജിയോയിലേക്ക്! സിം കാർഡ് പോർട്ട് ചെയ്യാനുള്ള വഴിയിതാ

വെബ്സൈറ്റ് വഴി ജിയോയിലേക്ക് പോർട്ട് ചെയ്യാനുള്ള വഴി: ജിയോ വെബ്സൈറ്റ് സന്ദർശിച്ച ശേഷം പേരും ഫോൺ നമ്പറും ടൈപ്പ് ചെയ്യുക. ശേഷം ജനറേറ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആറക്ക ഒടിപി ഫോണിലെത്തും. വാലിഡേറ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്ത് ഒടിപി വാലിഡേറ്റ് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ കൃത്യം അഡ്രസ് നൽകുക.

സിം ഡെലിവറി റിക്വസ്റ്റ് പൂർത്തീകരിക്കാനായി കൺഫേം ബട്ടൺ അമർത്തണം. പിന്നീട് ജിയോ എക്സിക്യൂട്ടീവ് ഉപയോക്താവിനെ ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യും. ഈസമയത്ത് അഡ്രസ്, ഐഡി പ്രൂഫുകളോടൊപ്പം യുണീക് പോർട്ടിംഗ് കോഡും നൽകേണ്ടതുണ്ട്. ഇതിനായി ഫോണിൽനിന്ന് "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാനുള്ള പത്തക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം.

ഇതേ രീതിയിൽ യുപിസി കോഡ് (യുണീക് പോർട്ടിംഗ് കോഡ്) സ്വന്തമാക്കിയ ശേഷം തൊട്ടടുത്ത ജിയോ സ്റ്റോറോ ജിയോ റീട്ടെയ്ലർ സ്റ്റോറോ സന്ദർശിച്ച് ഓഫ്​ലൈനായും മൊ​ബൈൽ നമ്പർ ജിയോയിലേക്ക് പോർട്ട് ചെയ്യാം. അ‌ല്ലെങ്കിൽ ജിയോ ആപ്പിലെത്തി ഗെറ്റ് എ ജിയോ സിം എന്ന ഓപ്ഷൻ പിന്തുടർന്നും നിലവിലെ മൊ​ബൈൽ നമ്പർ ജിയോയിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കും.

വിട്ടാലോ ജിയോയിലേക്ക്! സിം കാർഡ് പോർട്ട് ചെയ്യാനുള്ള വഴിയിതാ

5ജി സേവനങ്ങൾ ആസ്വദിക്കാനായി നിരവധി പേർ ജിയോയിലേക്ക് സിം പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഇതുവരെ 239 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും ജിയോ അ‌ൺലിമിറ്റഡ് 5ജി നൽകിയിരുന്നു. ഇപ്പോൾ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന പ്ലാനുകളിൽ മാത്രമാണ് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
How to Port Airtel, VI and BSNL Subscribers to India's Largest Company Jio There are options for offline and online sim porting. For this, original identity proof and address is enough. To port, type "Port" from the phone and send a message to 1900 along with the port number.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X