ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാ

|

ഇന്ത്യൻ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ് നമ്മുടെ ഇന്ത്യൻ റെയിൽവേ. ദിവസവും ലക്ഷക്കണക്കിന് ആളുകൾ യാത്രയ്ക്കായി റെയിൽവേയെ ആശ്രയിക്കുന്നു. സംസ്ഥാനത്തിനകത്ത് യാത്ര നടത്തുന്ന സ്ഥിരം യാത്രക്കാർ മുതൽ സംസ്ഥാനാന്തര യാത്ര നടത്തുന്ന ആളുകൾക്കു വരെ കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കാൻ ഇന്ത്യൻ റെയിൽവേ ഏറെ സഹായകമാകാറുണ്ട്.

ദീർഘദൂര യാത്രകൾ

ദീർഘദൂര യാത്രകൾക്ക് നമ്മൾ കൂടുതലായും ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. യാത്രയുടെ സൗകര്യാർഥം പരമാവധി നേരത്തെ നാം ടിക്കറ്റുകൾ ബുക്ക് ചെയ്യാറുമുണ്ട്. കുടുംബത്തോ​ടൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ ഒക്കെ യാത്ര ചെയ്യാനായി ചിലപ്പോൾ നാം മൂന്ന്, നാല് ടിക്കറ്റുകൾ ഒന്നിച്ച് ബുക്ക് ചെയ്യും. എന്നാൽ ഇതിന് ശേഷം അ‌വിചാരിതമായ കാരണങ്ങളാൽ ഇതിൽ ആർക്കെങ്കിലും യാത്ര മാറ്റിവയ്​ക്കേണ്ടി വന്നേക്കാം.

ടിക്കറ്റ് ക്യാൻസൽ

ബാക്കിയുള്ളവർക്ക് യാത്ര ചെയ്യുകയും വേണം. ഇങ്ങനെ ഉള്ള അ‌വസ്ഥ പലർക്കും പല ഘട്ടങ്ങളിലും വന്നിട്ടുണ്ടാകാം. യാത്ര മുടങ്ങിയ ആളുകളുടെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാണ് ഈ ഘട്ടത്തിൽ നാം ശ്രമിക്കുക. എന്നാൽ അ‌ത് എങ്ങനെയാണ്, ഒന്നോ രണ്ടോ ആളുകളുടെ ടിക്കറ്റുകൾ മാത്രമായി ക്യാൻസൽ ചെയ്യാൻ സാധിക്കുമോ തുടങ്ങി പല സംശയങ്ങളും ഈ ഘട്ടത്തിൽ ഉയരുകയും ചെയ്യും. എന്നാൽ ആശങ്ക വേണ്ട. എല്ലാം നമുക്ക് നിസാരമായി പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങൾ മാത്രമാണ്.

നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ? എങ്കിൽ എയർടെൽ 5ജി ആക്ടിവേഷൻ നിസാരം!

ഐആർസിടിസി

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ അ‌ഥവാ ഐആർസിടിസി ( IRCTC ) ആണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റിന്റെ റദ്ദാക്കൽ നയം സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐആർസിടിസിയെയാണ് നാം ആശ്രയിക്കുന്നത്. ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യവും ഇവിടെത്തന്നെ ലഭ്യമാണ്. അ‌തിനായി ഐആർസിടിസി ഇ-ടിക്കറ്റിങ് വെബ്​സൈറ്റിൽ ലോഗിൻ ചെയ്ത് നിർദേശങ്ങൾ പ്രകാരം പ്രവർത്തിച്ചാൽ മതിയാകും.

ഉറപ്പായ ടിക്കറ്റ്

എന്നാൽ ഉറപ്പായ ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ചാർട്ട് തയാറാകുന്നതിന് മുമ്പ് വരെ മാത്രമാണ് ഐആർസിടിസിയുടെ വെബ്​സൈറ്റിൽ ലഭ്യമാകുക. ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടറിൽ നേരിട്ടെത്തി ഇ- ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാൻ സാധിക്കില്ല എന്നുള്ള കാര്യവും പ്രത്യേകം ശ്രദ്ധി​ക്കേണ്ടതുണ്ട്. മുൻ കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ ഒന്ന് നിങ്ങൾക്ക് ക്യാൻസൽ ചെയ്യണമെങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് ഘട്ടം ഘട്ടമായി നമുക്ക് നോക്കാം.

മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാമറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

ഇ- ടിക്കറ്റിങ്

ഠ ഐആർസിടിസിയുടെ ഇ- ടിക്കറ്റിങ് (IRCTC e-Ticketing) വെബ്​സൈറ്റ് ഓപ്പൺ ചെയ്യുക. തുടർന്ന് ശരിയായ യൂസർ നെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക.
ഠ തുടർന്ന് ഒരു ടിക്കറ്റ് മാത്രമാണ് ക്യാൻസൽ ചെയ്യേണ്ടത് എങ്കിൽ ​മൈ ട്രാൻസാക്ഷൻസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി

ഠ തുടർന്ന് ​മൈ അ‌ക്കൗണ്ട് മെനുവിന് താഴെയുള്ള '' ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി '' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഠ ഇവിടെ നിങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകളുടെ സെക്ഷൻ കാണാൻ സാധിക്കും. ഇപ്പോൾ ക്യാൻസൽ ചെയ്യേണ്ട ടിക്കറ്റ് സെലക്ട് ചെയ്തശേഷം ക്യാൻസൽ ടിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂനിങ്ങൾ ഉപയോഗിക്കുന്നത് 2022 ലെ ഏറ്റവും അ‌പകടസാധ്യതയുള്ള ബ്രൗസർ ആണോ? ഈ കണക്കുകൾ പരിശോധിക്കൂ

ആരുടെ ടിക്കറ്റ് ആണോ റദ്ദാക്കേണ്ടത് അ‌വരുടെ ടിക്കറ്റ്


ഠ ആരുടെ ടിക്കറ്റ് ആണോ റദ്ദാക്കേണ്ടത് അ‌വരുടെ ടിക്കറ്റ് മാത്രം സെലക്ട് ചെയ്താണ് ക്യാൻസൽ ഓപ്ഷൻ നൽകേണ്ടത്.
ഠ യാത്രക്കാരന്റെ പേരിന് നേരേയുള്ള ചെക് ബോക്സ് സെലക്ട് ചെയ്തശേഷം ക്യാൻസൽ ടിക്കറ്റ് ബട്ടനിൽ ക്ലിക്ക് ചെയ്യുക.
ഠ തുടർന്ന് ഓക്കെ നൽകി ടിക്കറ്റ് ക്യാൻസലേഷൻ ഉറപ്പിക്കുക.

വിജയകരമായി പൂർത്തിയായാൽ

ഠ ടിക്കറ്റ് ക്യാൻസലേഷൻ വിജയകരമായി പൂർത്തിയായാൽ ക്യാൻസലേഷൻ ചാർജ് ടിക്കറ്റിന്റെ തുകയിൽ നിന്ന് കുറച്ച ശേഷം ബാക്കിയുള്ള തുക നിങ്ങളുടെ അ‌ക്കൗണ്ടിലേക്ക് എത്തും.
ഠ ഇതോടൊപ്പം ടിക്കറ്റ് ക്യാൻസൽ ചെയ്തതിന്റെ കൺഫർമേഷൻ എസ്എംഎസും വഴിയും ഇ-മെയിൽ വഴിയും നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊ​ബൈൽ നമ്പരിലേക്കും ഇ-മെയിൽ വിലാസത്തിലേക്കും എത്തും.

ഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിഞ്ജയുമായി റോബോട്ട് കമ്പനികൾഇല്ല, എന്റെ റോബോ കുഞ്ഞുങ്ങൾ ആയുധമെടുക്കില്ല, ഇത് സത്യം സത്യം സത്യം! പ്രതിഞ്ജയുമായി റോബോട്ട് കമ്പനികൾ

പല നിരക്കിലാണ് ഈടാക്കുക

എസി, സ്ലീപ്പർ, സെക്കൻഡ് ക്ലാസ് എന്നിവയ്ക്ക് അ‌നുസരിച്ച് ക്യാൻസലേഷൻ ചാർജും പല നിരക്കിലാണ് ഈടാക്കുക. ബുക്ക് ചെയ്ത ടിക്കറ്റ് ഭാഗികമായി റദ്ദാക്കുമ്പോൾ യാത്ര തുടരുന്ന മറ്റ് യാത്രക്കാർക്കായി പുതിയൊരു ഇആർഎസ് (ഇലക്ട്രോണിക് റിസർവേഷൻ സ്ലിപ് ) പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നത് നന്നായിരിക്കും.

Best Mobiles in India

English summary
Indian Railway Catering and Tourism Corporation or IRCTC takes the decisions regarding cancellation policy of Indian Railways tickets. Ticket booking and cancellation facility is available here. For that, just log on to the IRCTC e-ticketing website and follow the instructions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X