അഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗം

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ഇംഗ്ലീഷ് മാത്രമല്ല, മറ്റ് ധാരാളം ഭാഷകളും സെറ്റ് ചെയ്യാനും ഉപയോഗിക്കാനും കഴിയും. നിരവധി ഇന്ത്യൻ ഭാഷകൾക്കും ഇത്തരത്തിൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സപ്പോർട്ട് നൽകുന്നുണ്ട്. ആൻഡ്രോയിഡ് ഡിവൈസിൽ ഒരു ഭാഷ സെറ്റ് ചെയ്യുമ്പോൾ ഡിവൈസിലെ സിസ്റ്റം ലാംഗ്വേജായി തന്നെ അത് മാറാറുണ്ട്. സ്മാർട്ട്ഫോണിലെ എല്ലാ ആപ്പുകളിലും നിങ്ങൾ സെലക്റ്റ് ചെയ്ത സിസ്റ്റം ലാംഗ്വേജ് ഡിഫോൾട്ടായി വരികയും ചെയ്യും. എന്നാൽ ചിലപ്പോഴെങ്കിലും ഇതൊരു അസൌകര്യം ആയി മാറാറുണ്ട്.

ആപ്പുകൾ

ചില ആപ്പുകൾ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ ഉപയോഗിക്കാൻ നമ്മുക്ക് തോന്നാറുണ്ട്. എന്നാൽ ഇതോടൊപ്പം സിസ്റ്റം ലാംഗ്വേജ് ആയി ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്നും കരുതുക. ഇങ്ങനെ ഒരു ആപ്ലിക്കേഷനിൽ മാത്രമായി നിങ്ങളുടെ സ്വന്തം ഭാഷ സെറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? ആൻഡ്രോയിഡ് 13 ഒഎസ് ഉള്ള ഡിവൈസുകളിൽ ഒരു ആപ്പിന് മാത്രമായി പ്രത്യേകം ഭാഷ സെറ്റ് ചെയ്യാൻ കഴിയും. ഇത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആൻഡ്രോയിഡ് 13

ആൻഡ്രോയിഡ് 13 സ്മാർട്ട്ഫോണുകളിലെ ആപ്പ് ലാംഗ്വേജ് മാറ്റുന്നത് എങ്ങനെയെന്ന് വിശദീകരിക്കാൻ വേണ്ടിയാണ് ഈ ലേഖനം. സാംസങ് പിക്സൽ സ്മാർട്ട്ഫോണുകളിലെ പ്രോസസുകളാണ് ഇവിടെ നൽകുന്നത്. ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്ന മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകളിലും ഏകദേശം സമാനമായ രീതിയിൽ ആപ്പ് ലാംഗ്വേജ് മാറ്റാവുന്നതാണ്.

UPI തട്ടിപ്പിലൂടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാംUPI തട്ടിപ്പിലൂടെ പണം നഷ്ടപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സാംസങ് സ്മാർട്ട്ഫോണുകൾ

സാംസങ് സ്മാർട്ട്ഫോണുകൾ

  • ഇതിനായി ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ സെറ്റ്ങ്സ് ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക
    • താഴേക്ക് സ്ക്രോൾ ചെയ്ത് ജനറൽ മാനേജ്മെന്റ് ഓപ്ഷൻ കണ്ടെത്തുക
      • തുടർന്ന് ജനറൽ മാനേജ്മെന്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
        • ഇതിന് ശേഷം ആപ്പ് ലാംഗ്വേജസ് ഓപ്ഷനിൽ ടാപ്പ് ചെയ്യേണ്ടതുണ്ട്
          • തുടർന്ന് ഏത് ആപ്പിലെ ഭാഷയാണോ മാറ്റേണ്ടത് ആ ആപ്പ് സെലക്റ്റ് ചെയ്യുക
            • ആപ്പ് സെലക്റ്റ് ചെയ്ത് കഴിഞ്ഞാൽ വളരെ എളുപ്പം ഭാഷ മാറ്റാൻ കഴിയും
            • പിക്സൽ സ്മാർട്ട്ഫോണുകൾ

              പിക്സൽ സ്മാർട്ട്ഫോണുകൾ

              • ഇതിനായി ആദ്യം നിങ്ങളുടെ പിക്സൽ സ്മാ‍ർട്ട്ഫോൺ കാണണം
                • തുട‍ർന്ന് സ്ക്രീനീന്റെ മുകളിൽ നിന്ന് രണ്ട് തവണ താഴേക്ക് സ്ക്രോൾ ചെയ്യുക
                  • നിങ്ങൾക്ക് ക്വിക്ക് സെറ്റിങ്സ് പാനൽ കാണാൻ കഴിയും
                    • തുടർന്ന് സെറ്റിങ്സ് ഐക്കണിൽ ടാപ്പ് ചെയ്യുക
                      • തുറന്ന് വരുന്ന മെനുവിൽ താഴേക്ക് സ്ക്രോൾ ചെയ്യുക
                      • സിസ്റ്റം ഓപ്ഷൻ
                        • സിസ്റ്റം ഓപ്ഷൻ കാണാൻ കഴിയും
                          • തുടർന്ന് സിസ്റ്റം ഓപ്ഷനിൽ ടാപ്പ് ചെയ്യുക
                            • അടുത്ത പേജിൽ ലാംഗ്വേജസ് ആൻഡ് ഇൻപുട്ട് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
                              • ആപ്പ് ലാംഗ്വേജസിൽ ടാപ്പ് ചെയ്ത് ഭാഷ മാറ്റേണ്ട ആപ്ലിക്കേഷൻ സെലക്റ്റ് ചെയ്യുക
                                • തുടർന്ന് താത്പര്യമുള്ള ലാംഗ്വേജ് സെലക്റ്റ് ചെയ്യുക
                                • മൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാംമൊബൈൽ നമ്പർ മാറാതെ Vodafone Idea നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

                                  ലാംഗ്വേജ്

                                  ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ സെലക്റ്റ് ചെയ്ത ആപ്പിൽ ആഗ്രഹിച്ച ലാംഗ്വേജ് വരും. അതേ സമയം തന്നെ സിസ്റ്റം ഡിഫോൾട്ട് ലാംഗ്വേജിൽ തുടരും. ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്ന ഡിവൈസുകളുടെ കാര്യമാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.

                                  സാംസങ് ഡിവൈസുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാം

                                  സാംസങ് ഡിവൈസുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യാം

                                  • മുകളിൽ വലത് കോണിൽ ഉള്ള ഹാംബർഗർ ഐക്കണിൽ ( മൂന്ന് ലംബ ഡോട്ടുകൾ ) ടാപ്പ് ചെയ്യുക
                                    • തുടർന്ന് സെറ്റിങ്സ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
                                      • ഹൈഡ് ആപ്പ്സ് ഓപ്ഷൻ കണ്ടെത്തി ടാപ്പ് ചെയ്യുക
                                        • തുടർന്ന് ആപ്പുകളുടെ ഒരു ലിസ്റ്റ് തന്നെ സ്ക്രീനിൽ പോപ്പ് അപ്പ് ചെയ്യും
                                          • ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ സെലക്റ്റ് ചെയ്യുക
                                            • തുടർന്ന് ഡൺ ഓപ്ഷനിലും ടാപ്പ് ചെയ്യുക.
                                            • സാംസങ് ഫോണുകളിലെ സെക്യുർ ഫോൾഡർ ഫീച്ചർ

                                              സാംസങ് ഫോണുകളിലെ സെക്യുർ ഫോൾഡർ ഫീച്ചർ

                                              ഫോട്ടോകളും ഫയലുകളും ഹൈഡ് ചെയ്യാൻ ഈ ഫീച്ചർ യൂസേഴ്സിനെ ഹെൽപ്പ് ചെയ്യും. ആപ്പ് നിങ്ങളുടെ ഡിവൈസിൽ പ്രീ ഇൻസ്റ്റാൾഡ് ആയിരിക്കണം. ഊ ഫീച്ചർ ഉപയോഗിക്കാൻ യൂസേഴ്സിന് ഒരു സാംസങ് അക്കൌണ്ടും ആവശ്യമാണ്. ഈ ഫീച്ചർ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് അറിയാം.

                                              നിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാംനിങ്ങളുടെ നമ്പർ മാറാതെ തന്നെ സിം കാർഡ് Airtel നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാം

                                              സെക്യുർ ഫോൾഡർ
                                              • ഇതിനായി ആദ്യം സെക്യുർ ഫോൾഡർ ആപ്പ് ലോഞ്ച് ചെയ്യുക
                                                • തുടർന്ന് ത്രീ ഡോട്ട് മെനു ബട്ടണിൽ ടാപ്പ് ചെയ്യുകയും വേണം
                                                  • അതിന് ശേഷം ആഡ് ഫയൽസ് ഓപ്ഷൻ സെലക്റ്റ് ചെയ്യണം
                                                    • ശേഷം സെക്യുർ ഫോൾഡറിലേക്ക് മാറ്റേണ്ട ഫയലുകൾ സെലക്റ്റ് ചെയ്യുക
                                                      • തുടർന്ന് ഡൺ ഓപ്ഷനിൽ ടാപ്പ് ചെയ്ത ശേഷം മൂവ് ഓപ്ഷനും ടാപ്പ് ചെയ്യണം

Best Mobiles in India

English summary
Android smartphones support many Indian languages. When a language is set on an Android device, it becomes the system language on the device itself. All apps on the smartphone will default to the system language you select. But sometimes this becomes inconvenient.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X