കാണുമ്പോൾ വലുതായി തന്നെ കാണാം; നിങ്ങളുടെ മൊബൈൽ സ്ക്രീൻ ടിവിയിൽ കാണാനുള്ള വഴി ഇതാ
നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ടാബ്‌ലെറ്റ് മാന്യമായ വലിപ്പമുള്ള സ്‌ക്രീൻ ആയിരിക്കാം. എന്നാൽ വീഡിയോകൾ കാണാനോ ഗെയിമുകൾ കളിക്കാനോ മറ്റ് ആപ്പുകൾക്കൊപ്പം പ്രവർത്തിക്കാനോ കൂടുതൽ റിയലായി തോന്നാൻ ഒരു വലിയ സ്‌ക്രീൻ ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചേക്കാം. ആ ആഗ്രഹം സാധിക്കാൻ വലിയ ബുദ്ധിമുട്ടുകളൊന്നും ഇല്ല.
ആ ആഗ്രഹം സാധിക്കാൻ ഒരു ട്രിക്ക് ഉണ്ട്. നിങ്ങളുടെ ഡിവൈസ് നിങ്ങളുടെ ടിവിയിലേക്ക് മിറർ ചെയ്യുക എന്നതാണ് ട്രിക്ക്. ഇതുവഴി നിങ്ങളുടെ ഫോണിൽ നിന്നുള്ള പ്രവർത്തനം കൺട്രോൾ ചെയ്ത് നിങ്ങളുടെ വൈഡ്‌സ്‌ക്രീൻ ഉള്ള ടെലിവിഷനിൽ പൂർണ്ണമായി ഫോണിലെ പ്രവർത്തനങ്ങൾ കാണുവാൻ സാധിക്കും. പക്ഷെ എങ്ങനെയാണ് മിറർ ചെയ്യുക?

നിങ്ങളുടെ ഫോണിൻ്റെയും ടെലിവിഷൻ്റെയും ഫീച്ചറുകളും കേപ്പബിലിറ്റീസും അനുസരിച്ച് നിങ്ങളുടെ ഉപകരണം നിങ്ങളുടെ ടിവിയിലേക്ക് മിറർ ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. മൂന്ന് വ്യത്യസ്ത ഓപ്‌ഷനുകൾ എന്തൊക്കെ എന്ന് നോക്കാം. അതിൽ നിങ്ങളുടെ ഡിവൈസിനെ കൊണ്ട് സാധിക്കുന്നതും നിങ്ങളുടെ സാഹചര്യത്തിന് മികച്ചതുമായ മാർഗം നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
നിങ്ങളുടെ ടിവിയുടെ സ്‌ക്രീൻ മിററിംഗിന് ഉപയോഗിക്കുക: പല ടിവികളും ബിൽറ്റ്-ഇൻ സ്‌ക്രീൻ മിററിംഗ് ഫീച്ചറോടെയാണ് ഇപ്പോൾ വരുന്നത്. ഇതിനായി, സാധാരണയായി ബ്ലൂടൂത്ത് ഉപയോഗിച്ച് ഒരു എക്സ്ടെർണൽ ഉപകരണത്തിലേക്ക് കണക്ട് ചെയ്യുന്നതിന് നിങ്ങളുടെ ടിവിയിലെ സെറ്റിംഗ്‌സിൽ ഈ ഫീച്ചർ ഉണ്ടോ എന്ന് പരിശോധിക്കുക.
കൂടാതെ, സപ്പോർട്ട് ചെയുന്ന ടിവിയിലേക്ക് കണക്ട് ചെയ്യുന്നതിന് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന് ഒരു പ്രത്യേക സെറ്റിംഗ്സ് ഉണ്ടായിരിക്കാം. സാംസങ് ഫോണുകളിൽ ഇതിന് സ്മാർട്ട് വ്യൂ എന്ന ഫീച്ചർ ആണ് ഉള്ളത്. ഈ സാഹചര്യത്തിൽ, ഒരു സാംസങ് ഫോൺ ഒരു സാംസങ് ടിവിയിലേക്ക് മിറർ ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ.
മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ, ഈ ഫീച്ചർ മറ്റൊരു പേരിൽ ആയിരിക്കും ഉണ്ടാകുക. ക്വിക്ക് സെറ്റിംഗ്സ് മെനു ഡിസ്പ്ലേ ചെയ്യുന്നതിനും ഉചിതമായ കാസ്‌റ്റിംഗ് അല്ലെങ്കിൽ സ്‌ക്രീൻ ഷെയറിങ് ഓപ്ഷനായി സെർച്ച് ചെയ്യുന്നതിനും സ്‌ക്രീനിൻ്റെ മുകളിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക എന്നതാണ് ഇത് കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം.
ഇനി സ്‌ക്രീൻ കണക്ട് ചെയ്യുന്നതെങ്ങനെ എന്ന് നോക്കാം. നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണം ടിവിക്ക് സമീപം തന്നെ വെക്കാൻ ശ്രദ്ധിക്കുക. ശേഷം സാംസങ് ഫോണിലെ സ്മാർട്ട് വ്യൂ സെറ്റിംഗ്സ് അല്ലെങ്കിൽ മറ്റൊരു ഫോണിലെ സമാനമായ സെറ്റിംഗ്സ് ടാപ്പ് ചെയ്യുക. അപ്പോൾ നിങ്ങൾ ചില സെറ്റപ്പ് സ്‌ക്രീനുകളിലൂടെ പോകും.
തുടർന്ന് സ്‌ക്രീൻ മിററിംഗിനെ സപ്പോർട്ട് ചെയുന്ന സമീപത്തുള്ള ടിവികളുടെ ഒരു ലിസ്റ്റ് കാണാൻ സാധിക്കും. നിങ്ങൾ കണക്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ടിവിയിൽ ടാപ്പ് ചെയ്യുക, തുടർന്ന് കണക്ട് ചെയ്യാനും നിങ്ങളുടെ സ്‌ക്രീൻ മിറർ ചെയ്യാനും സ്റ്റാർട്ട് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
മിററിംഗ് കൺട്രോൾ: ഉപയോഗിക്കുന്ന ഫോണിനെ ആശ്രയിച്ച്, ഒരു മിററിംഗ് കൺട്രോൾ സ്ക്രീനിൽ ദൃശ്യമാകും. ഈ മെനുവിൽ നിന്ന്, നിങ്ങൾക്ക് വേണ്ട ആപ്പ് ഫുൾ സ്‌ക്രീൻ കാസ്‌റ്റ് ചെയ്യാനും സ്‌മാർട്ട് വ്യൂ താൽക്കാലികമായി നിർത്താനും സ്‌ക്രീൻ ഇരുണ്ടതാക്കാനും ഒരു സെൽഫി വീഡിയോ എടുക്കാനും അല്ലെങ്കിൽ നിങ്ങളുടെ ഉപകരണം ഡിസ്കണക്ട് ചെയ്യുവാനുമെല്ലാം കഴിയും.
ഒരു വയർലെസ് ഓപ്ഷൻ വഴി നിങ്ങളുടെ ഫോൺ ടിവിയിലേക്ക് മിറർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, വയർഡ് ഓപ്‌ഷൻ ട്രൈ ചെയ്യാവുന്നതാണ്. ഇതിനായി, നിങ്ങൾക്ക് ഒരു എച്ച്ഡിഎംഐ കേബിളും യുഎസ്ബി-സി, എച്ച്ഡിഎംഐ അഡാപ്റ്ററും ആവശ്യമാണ്.നിങ്ങളുടെ ഫോണിലേക്ക് യുഎസ്ബി-സി എൻഡ് പ്ലഗ് ചെയ്യുക, തുടർന്ന് അഡാപ്റ്ററിനും ടിവിക്കും ഇടയിൽ ഒരു എച്ച്ഡിഎംഐ കേബിൾ ബന്ധിപ്പിക്കുക. അഡാപ്റ്ററും കേബിളും കണക്ട് ചെയ്‌ത ശേഷം, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ സ്‌ക്രീൻ നിങ്ങളുടെ ടിവിയിൽ ഓട്ടോമാറ്റിക് ആയി ദൃശ്യമാകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








