വീഡിയോ ഇഷ്ട​പ്പെട്ടോ, ബാക്കിക്കാര്യം സിംപിൾ; ഇന്റർനെറ്റിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പവഴി

|

ഇന്റർനെറ്റിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാൻ ഒരുപാട് മാർഗങ്ങളുണ്ട്. ഇത് അറിയുന്നവരും അറിയാത്തവരും നിരവധിയാണ്. ഇന്റർനെറ്റിൽ നിന്നും വീഡിയോകൾ ഡൌൺലോഡ് ചെയ്യാനുള്ള മാർഗങ്ങൾ എന്ന് പറയുമ്പോൾ ഏതാനും വെബ് ആപ്പുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, എക്സ്റ്റൻഷനുകൾ എന്നിവയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇക്കൂട്ടത്തിൽ നിങ്ങൾക്ക് തിരെഞ്ഞെടുക്കാവുന്ന ഏതാനും മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം (download videos).

കീപ്പ് വിഡ് - KeepVid

കീപ്പ് വിഡ് - KeepVid

മികച്ച ഓൺലൈൻ ഡൌൺലോഡറുകളിൽ ഒന്ന്. യൂട്യൂബ്, ട്വിറ്റർ, ട്വിച്ച്, ഇൻസ്റ്റാഗ്രാം, ഡെയിലിമോഷൻ തുടങ്ങിയ സൈറ്റുകളിൽ നിന്ന് വീഡിയോകൾ ഡൌൺലോഡ് ചെയ്യാം. സുരക്ഷിതവും വേഗതയേറിയതുമായ ഡൌൺലോഡ് പ്ലാറ്റ്ഫോം എന്നതിൽ ഉപരി ഒരു ഓൾ ഇൻ വൺ വീഡിയോ പ്ലാറ്റ്ഫോം എന്ന നിലയിലാണ് കീപ്പ് വിഡ് പ്രവർത്തിക്കുന്നത്. വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്. വീഡിയോ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്താൽ മാത്രം മതിയാകും.

വീഡിയോ ഡൌൺലോഡ് ഹെൽപ്പർ - VideoDownloadHelper

വീഡിയോ ഡൌൺലോഡ് ഹെൽപ്പർ - VideoDownloadHelper

വീഡിയോ ഡൌൺലോഡർ എക്സ്റ്റൻഷൻ വേണമെന്നുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ചോയിസുകളിൽ ഒന്ന്. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ടിക്ടോക്ക് മുതായ പ്ലാറ്റ്ഫോമുകൾക്ക് സപ്പോർട്ട് ലഭിക്കും. എക്സ്റ്റൻഷൻ ആയതിനാൽ തന്നെ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ടൂൾബാറിലെ എക്സ്റ്റൻഷൻ ഐക്കണിൽ നിന്നും വീഡിയോ ഡൌൺലോഡ് ഓപ്ഷൻ ആക്സസ് ചെയ്യാം. ഫയർഫോക്സിൽ യൂസ് ചെയ്യുമ്പോൾ കൂടുതൽ നന്നായി പെർഫോം ചെയ്യും.

ഡൌൺലോഡ് ട്വിറ്റർ വീഡിയോ - DownloadTwitterVideo
 

ഡൌൺലോഡ് ട്വിറ്റർ വീഡിയോ - DownloadTwitterVideo

ട്വിറ്ററിൽ നിന്നും വീഡിയോ ഡൌൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ ആണ് ഡൌൺലോഡ് ട്വിറ്റർ വീഡിയോ. ട്വീറ്റുകൾക്കൊപ്പം അറ്റാച്ച്ഡ് ആയിട്ടുള്ള വീഡിയോകൾ ഡൌൺലോഡ് ചെയ്യാനാണ് ഈ വെബ്ബ് ആപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൌൺലോഡ് ചെയ്യുന്ന വീഡിയോയുടെ റെസല്യൂഷൻ സെറ്റ് ചെയ്യാനും ഓപ്ഷനുണ്ട്.

ഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാഇനി 'അ‌ത്' കാണേണ്ട; മറയ്ക്കാൻ പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്: നിങ്ങൾക്ക് ലഭ്യമായോ എന്നറിയാനുള്ള വഴിയിതാ

ഫാസ്റ്റസ്റ്റ്ട്യൂബ് - FastestTube

ഫാസ്റ്റസ്റ്റ്ട്യൂബ് - FastestTube

മറ്റൊരു യൂട്യൂബ് വീഡിയോ ഡൌൺലോഡർ എക്സ്റ്റൻഷനാണ് ഫാസ്റ്റസ്റ്റ്ട്യൂബ്. (( ഗൂഗിൾ ക്രോം "ഡെഞ്ചറസ് വെബ്സൈറ്റ്" വാർണിങ് നൽകുന്ന എക്സ്റ്റൻഷൻ ആണെന്ന് ആദ്യമേ അറിഞ്ഞിരിക്കുക )). ക്രോം, ഫയർഫോക്സ്, ഏഡ്ജ് തുടങ്ങിയ വിവിധ ബ്രൌസറുകളിൽ ഈ എക്സ്റ്റൻഷൻ സപ്പോർട്ട് ചെയ്യും. ബ്രൌസറിൽ ഒരു ഡൌൺലോഡ് ബട്ടൺ ഫാസ്റ്റസ്റ്റ്ട്യബ് പ്രൊവൈഡ് ചെയ്യുന്നു. ഈ ബട്ടൺ ഉപയോഗിച്ച് യൂട്യൂബിലെ ഏത് വീഡിയോയും നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ കഴിയും. റെസല്യൂഷൻ സെറ്റ് ചെയ്യാനും ഫോർമാറ്റ് സെറ്റ് ചെയ്യാനുമെല്ലാം ഇതിൽ ഓപ്ഷനുണ്ട്.

ഫ്രീമേക്ക് - Freemake

ഫ്രീമേക്ക് - Freemake

ഫ്രീമേക്ക് വീഡിയോ ഡൌൺലോഡർ യൂട്യൂബ്, ഫ്ലിക്കർ, ഫേസ്ബുക്ക് തുടങ്ങി പതിനായിരത്തിൽ അധികം വെബ്സൈറ്റുകളിൽ നിന്നും വീഡിയോകൾ ഡൌൺലോഡ് ചെയ്യാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിൻഡോസ്, മാക്ഒഎസ് സിസ്റ്റങ്ങൾക്കായി ഡൌൺലോഡ് ചെയ്യാൻ കഴിയും. എച്ച്ഡി, എംപി4, എവിഐ, 3ജിപി, എഫ്എൽവി തുടങ്ങിയ ഫയൽ ഫോർമാറ്റുകളിൽ വീഡിയോ ഡൌൺലോഡ് ചെയ്യാമെന്നതും പ്രത്യേകതയാണ്.

ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

യൂഡൌൺലോഡ് - YooDownload

യൂഡൌൺലോഡ് - YooDownload

ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെല്ലാം വേണ്ടി ഈസിയായി യൂസ് ചെയ്യാൻ കഴിയുന്നൊരു വീഡിയോ ഡൌൺലോഡർ ഓപ്ഷനാണ് യൂഡൌൺലോഡ്. ട്വിറ്റർ, വിമിയോ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സൌണ്ട്ക്ലൌഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നെല്ലാം വീഡിയോ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ക്രോം, എഡ്ജ്, വാട്ടർഫോക്സ് തുടങ്ങിയ ബ്രൌസറുകളിൽ എക്സ്റ്റൻഷൻ സപ്പോർട്ടും യൂഡൌൺലോഡ് വീഡിയോ ഡൌൺലോഡർ ഓഫർ ചെയ്യുന്നു.

ക്ലിപ്പ്കൺവർട്ടർ - ClipConverter

ക്ലിപ്പ്കൺവർട്ടർ - ClipConverter

വൻഡർഷെയർ ലോഞ്ച് ചെയ്ത വളരെ സിംപിളായിട്ടുള്ള ഒരു വീഡിയോ ഡൌൺലോഡർ ടൂൾ ആണ് ക്ലിപ്പ്കൺവർട്ടർ. വീഡിയോ കൺവർട്ടർ എന്ന നിലയിലും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും. വിവിധ ഫയൽ സൈസുകളിലേക്ക് നിങ്ങൾക്ക് വീഡിയോ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഡൌൺലോഡ് ചെയ്ത വീഡിയോ വിവിധ വീഡിയോ ഫോർമാറ്റുകളിലേക്കും ഓഡിയോ ഫോർമാറ്റുകളിലേക്കും കൺവേർട്ട് ചെയ്യാനും ക്ലിപ്പ് കൺവർട്ടറിൽ ഓപ്ഷനുണ്ട്.

സ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളംസ്ക്രൂവിൽ മുതൽ കണ്ണാടിയിൽ വരെ ഒളിക്യാമറ; കൈയ്യോടെ പൊക്കാൻ നിങ്ങളുടെ സ്മാർട്ട്ഫോൺ ധാരാളം

സേവ് ഫ്രം നെറ്റ് - SaveFrom.net

സേവ് ഫ്രം നെറ്റ് - SaveFrom.net

അറിയപ്പെടുന്ന വീഡിയോ ഡൌൺലോഡേഴ്സിൽ ഒന്നാണ് സേവ് ഫ്രം നെറ്റ്. പ്രധാനമായും യൂട്യൂബ് വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ആണെങ്കിലും ട്വിറ്റർ, ടിക്ടോക്ക്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ഡെയിലിമോഷൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്നും ഈ ഡൌൺലോഡർ ഉപയോഗിച്ച് വീഡിയോ ഡൌൺലോഡ് ചെയ്യാം.

4കെ വീഡിയോ ഡൌൺലോഡർ - 4K Video Downloader

4കെ വീഡിയോ ഡൌൺലോഡർ - 4K Video Downloader

നിരവധി സൈറ്റുകൾക്ക് സപ്പോർട്ട് നൽകുന്ന വീഡിയോ ഡൌൺലോഡർ ഓപ്ഷനാണ് 4കെ വീഡിയോ ഡൌൺലോഡർ. വളരെ സിംപിളായിട്ടും അതേ സമയം ഓർഗണൈസ്ഡ് ആയിട്ടും ഡൌൺലോഡിങ് സാധ്യമാകുന്നുവെന്നതാണ് പ്രത്യേകത. പ്ലേലിസ്റ്റുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്നും ഒക്കെ ബൾക്കായി വീഡിയോകൾ ഡൌൺലോഡ് ചെയ്യാമെന്നതും 4കെ വീഡിയോ ഡൌൺലോഡറിനെ ആകർഷകമാക്കുന്നു.

Best Mobiles in India

English summary
There are many ways to download videos from the Internet. There are many who know this and many who do not. When we talk about ways to download videos from the Internet, we are talking about some web apps, mobile applications, and extensions. Here are some of the best options you can choose from.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X