നഷ്ടമായ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണ്ടെത്താൻ ഉള്ള എളുപ്പ വഴി

|

നിലവിൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗാഡ്ജറ്റ് ആണ് സ്മാർട്ട്ഫോണുകൾ. വ്യക്തി വിവരങ്ങൾ മുതൽ ബാങ്കിങും ജോലിയുമായി ബന്ധപ്പെട്ട ഡാറ്റയും അടക്കം ഏറ്റവും സെൻസിറ്റീവായ വിവരങ്ങൾ നമ്മുടെ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകും. അത് കൊണ്ട് തന്നെ സ്മാർട്ട്ഫോണുകൾ നഷ്ടപ്പെടുന്നത് അത്യധികം ആശങ്ക സൃഷ്ടിക്കുന്ന വിഷയമാണ്. പ്രത്യേകിച്ചും അതിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തി വിവരങ്ങൾ അടക്കം നഷ്ടപ്പെടുമ്പോൾ. എന്നാൽ പണ്ടത്തെ പോലെ ഒരിക്കൽ കൈവിട്ട് പോയാൽ പിന്നീടൊരിക്കലും ആ ഡിവൈസ് തിരിച്ച് കിട്ടില്ലെന്ന സ്ഥിതിയില്ല ഇന്ന്. കഴിഞ്ഞ എതാനും വർഷങ്ങൾക്കിടയിൽ വലിയ രീതിയിൽ സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ വളർന്നിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വളരെ ആയാസരഹിതമായി നിങ്ങളുടെ നഷ്ടപ്പെട്ട ഡിവൈസ് കണ്ടെത്താൻ കഴിയും.

 

സ്മാർട്ട്ഫോൺ

സാങ്കേതികവിദ്യയുടെ സഹായമുണ്ടെങ്കിലും നഷ്ടപ്പെട്ട സ്മാർട്ട്ഫോൺ കണ്ടെത്തുന്നതിലെ ഏറ്റവും പ്രധാന ഘടകം സമയമാണ്. ഡിവൈസ് നഷ്ടപ്പെട്ടുവെന്ന് ഉറപ്പായാൽ ഉടൻ അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കണം. കാരണം ഒരു സ്മാർട്ട്ഫോൺ കളഞ്ഞ് കിട്ടിയാൽ അത് സ്വന്തമാക്കാനും അതിലെ വിവരങ്ങൾ മനസിലാക്കാനും ആണ് എല്ലാവരും ആഗ്രഹിക്കുക. അത്തരക്കാർക്ക് നമ്മുടെ ഡിവൈസിലെ സ്വകാര്യ വിവരങ്ങൾ മനസിലാക്കാൻ കഴിയുന്നതിന് മുമ്പ് ഡിവൈസുകൾ കണ്ടെത്താൻ സാധിക്കണം. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെവാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ

ആൻഡ്രോയിഡ് ഫോൺ

ഇന്നത്തെ ഗൈഡിൽ, നിങ്ങളുടെ നഷ്‌ടപ്പെട്ട ആൻഡ്രോയിഡ് ഫോൺ കണ്ടെത്താൻ ഉള്ള രീതികളെക്കുറിച്ച് മാത്രമല്ല പറയുന്നത്. ചില സാഹചര്യങ്ങളിൽ നഷ്ടപ്പെട്ട ഡിവൈസ് കണ്ടെത്താൻ കഴിയാതെ വരാറുണ്ട്. ഇത്തരം സമയങ്ങളിൽ സ്മാർട്ട്ഫോൺ വിദൂരത്തിരുന്ന് തന്നെ ലോക്ക് ചെയ്യാനും അതിലെ ഡാറ്റ ഇറേസ് ചെയ്യാനും സാധിക്കും. ഇത് വഴി നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കാനും കഴിയും. ഇത് ചെയ്യുന്നത് എങ്ങനെയെന്നും വിശദമായി മനസിലാക്കാം.

ഗൂഗിൾ
 

എല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ കണ്ടെത്താനാകുമെന്ന് ഉറപ്പാക്കാൻ നേരത്തെ തന്നെ നിങ്ങൾ ചെയ്യേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. നഷ്ടപ്പെട്ട സ്മാർട്ട്ഫോൺ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഘടകങ്ങൾ ആണിവ. നഷ്‌ടപ്പെട്ട ഫോണിന്റെ കൂടുതൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ അടക്കം ഇവ നിങ്ങളെ സഹായിക്കും. ഗൂഗിൾ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന ഈ ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാൻ തുടർന്ന് വായിക്കുക.

നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പംനിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പം

മൊബൈൽ ഡാറ്റ
 • നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഓൺ ആയിരിക്കണം.
 • സ്മാർട്ട്ഫോണിൽ നിന്നും ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്‌തിരിക്കണം.
 • നിങ്ങളുടെ ഫോൺ മൊബൈൽ ഡാറ്റയുമായോ വൈഫൈയുമായോ കണക്റ്റ് ചെയ്തിരിക്കണം.
 • നിങ്ങളുടെ ഫോൺ ഗൂഗിൾ പ്ലേയിൽ വിസിബിൾ ആയിരിക്കണം.
 • നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ ലൊക്കേഷൻ ഓണാക്കിയിരിക്കണം.
 • നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലെ ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറും ഓൺ ചെയ്തിരിക്കണം.
 • ഡിവൈസ്

  ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ നഷ്ടമായ ഡിവൈസ് കണ്ടെത്താൻ എളുപ്പമായിരിയ്ക്കും. ഇനി നഷ്ടമായ സ്മാർട്ട്ഫോണുകൾ എങ്ങനെ കണ്ടെത്താം എന്നറിയാൻ തുടർന്ന് വായിക്കുക.

  • ആദ്യം android.com/find എന്ന അഡ്രസിലേക്ക് പോയി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  • നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഫോണുകൾ ഉണ്ടെങ്കിൽ, സ്‌ക്രീനിന്റെ മുകളിലുള്ള നഷ്‌ടമായ ഫോണിൽ ക്ലിക്ക് ചെയ്യുക.
  • കാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾകാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾ

   യൂസർ പ്രൊഫൈലുകൾ
   • നിങ്ങളുടെ നഷ്ടപ്പെട്ട ഫോണിൽ ഒന്നിൽ കൂടുതൽ യൂസർ പ്രൊഫൈലുകൾ ഉണ്ടെങ്കിൽ, മെയിൻ പ്രൊഫൈലിൽ ഉള്ള ഒരു ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം.
   • നഷ്ടപ്പെട്ട ഫോണിൽ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. ഫോൺ എവിടെയാണെന്ന് ഗൂഗിൾ മാപ്പിൽ കാണാൻ കഴിയും. എകദേശ ലൊക്കേഷൻ മാത്രമായിരിയ്ക്കും ഇത്.
   • ബാറ്ററി തീരുന്നത് കൊണ്ടും മറ്റും ഗൂഗിൾ മാപ്പിൽ ചിലപ്പോൾ ഫോൺ ലൊക്കേഷൻ കാണാൻ ആയില്ലെന്ന് വരാം. ഇത്തരം സമയങ്ങളിൽ അതിന്റെ ലാസ്റ്റ് നോൺ ലൊക്കേഷൻ എങ്കിലും മനസിലാക്കാൻ സാധിക്കും.
   • ഇനി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില ഓപ്ഷനുകൾ നോക്കാം

    ഇനി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില ഓപ്ഷനുകൾ നോക്കാം

    ഫോൺ ഫുൾ വോളിയത്തിൽ റിങ് ചെയ്യാം - ഫൈൻഡ് മൈ ഡിവൈസ് ഓപ്ഷൻ ഉപയോഗിച്ച് 5 മിനിറ്റ് നേരം നിങ്ങളുടെ ഫോൺ ഫുൾ വോളിയത്തിൽ റിങ് ചെയ്യാൻ കഴിയും. ഫോണിന്റെ ഏകദേശ ലൊക്കേഷൻ മനസിലാക്കി അവിടെയെത്തിയ ശേഷം റിങ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. സൈലന്റ്, വൈബ്രേറ്റ് മോഡിൽ ഉള്ള സ്മാർട്ട്ഫോണുകൾ ആണെങ്കിലും ഇങ്ങനെ റിങ് ചെയ്യാൻ കഴിയും.

    നിങ്ങളുടെ സ്മാർട്ട്‌ഫോണിലും ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യാംനിങ്ങളുടെ സ്മാർട്ട്‌ഫോണിലും ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യാം

    ഡിവൈസ് സെക്യുർ ചെയ്യാം

    ഡിവൈസ് സെക്യുർ ചെയ്യാം - നിങ്ങളുടെ പിൻ, പാറ്റേൺ, പാസ്വേഡ് എന്നിവ ഉപയോഗിച്ച് സ്മാർട്ട്ഫോൺ ലോക്ക് ചെയ്യാം. ഇനി ലോക്ക് നേരത്തെ സെറ്റ് ചെയ്തിട്ടില്ലെങ്കിലും പ്രശ്നം ഇല്ല. റിമോട്ട് ആയി തന്നെ നഷ്ടമായ സ്മാർട്ട്ഫോണിന് ലോക്ക് ഇടാൻ കഴിയും. ലോക്ക് സ്ക്രീനിലേക്ക്, ഇത് നഷ്ടപ്പെട്ട ഫോൺ ആണെന്ന നിലയിൽ മെസേജും അയയ്ക്കാൻ കഴിയും.

    ഡിവൈസ് ഇറേസ് ചെയ്യാം

    ഡിവൈസ് ഇറേസ് ചെയ്യാം - സ്മാർട്ട്ഫോണിലെ എല്ലാ ഡാറ്റയും പെർമെനന്റ് ആയി ഡിലീറ്റ് ചെയ്യാം. എസ്ഡി കാർഡിലെ ഡാറ്റ ഇല്ലാതായേക്കില്ല എന്നൊരു പോരായ്മ ഉണ്ട്. ഇങ്ങനെ ഡാറ്റ ശാശ്വതമായി ഇല്ലാതാക്കിയാൽ ഫൈൻഡ് മൈ ഡിവൈസ് പോലെയുള്ള ഫീച്ചറുകൾ പ്രവർത്തിച്ചേക്കില്ല.
    ഡാറ്റ ഇറേസ് ചെയ്തതിന് ശേഷം നിങ്ങളുടെ ഫോൺ കണ്ടെത്തുകയാണെങ്കിൽ, അത് വീണ്ടും ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് പാസ്‌വേഡ് ആവശ്യമായി വന്നേക്കാം.

    ഫൈൻഡ് മൈ ഡിവൈസ്

    നിങ്ങൾക്ക് ഗൂഗിൾ ക്രോമിൽ 'ഫൈൻഡ് മൈ ഫോൺ' എന്ന് സെർച്ച് ചെയ്തും നഷ്ടമായ ഡിവൈസ് കണ്ടെത്താവുന്നതാണ്. ഇതിന് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഉപയോഗിച്ച അതേ ഗൂഗിൾ അക്കൗണ്ടിൽ തന്നെയാണ് ലോഗിൻ ചെയ്‌തിരിക്കുന്നതെന്ന് ഉറപ്പാക്കുക. ഇവിടെ നിന്നും നിങ്ങൾക്ക് ഫൈൻഡ് മൈ ഡിവൈസ് മാപ്പിലേക്ക് പോകാൻ കഴിയും. മാപ്പിൽ പച്ച നിറത്തിൽ നിങ്ങളുടെ നഷ്ടമായ ഡിവൈസ് കാണാൻ കഴിയും. ഇവിടെ നിന്നും നിങ്ങളുടെ സ്മാർട്ട്ഫോൺ റിങ് ചെയ്യിക്കാൻ കഴിയും. നിങ്ങളുടെ ഫോണിലെ എല്ലാ ഡാറ്റയും നിങ്ങൾക്ക് വിദൂരമായി മായ്‌ക്കാനും സാധിക്കും.

Best Mobiles in India

English summary
Smartphones are currently the most important gadget in our lives. Our smartphones carry the most sensitive information, from personal information to banking and work-related data. Therefore, the loss of smartphones is a matter of great concern.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X