വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ

|

വിമാനയാത്രകൾ പണമുള്ളവർക്ക് മാത്രമാണെന്ന് കരുതരുത്. നിയന്ത്രിത ബജറ്റിൽ ജീവിക്കുന്നവർക്കും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് എടുക്കാൻ കഴിയും. ഇതിന് കൃത്യമായ പ്ലാനിങ് വേണമെന്ന് മാത്രം. എമർജൻസിയായി ഉണ്ടാകുന്ന യാത്രകൾക്ക് പക്ഷെ ഇതൊന്നും സാധിക്കില്ലെന്നും മനസിലാക്കണം. കഴിഞ്ഞ കുറച്ച് നാളുകളായി വിമാന ടിക്കറ്റുകളുടെ നിരക്ക് അൽപ്പം കൂടി നിൽക്കുകയുമാണ് ( Cheaper Flight Tickets Online ).

 

വിമാന ടിക്കറ്റ്

ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളാണ് കുതിച്ചുയർന്നിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ വില കൂടിയതാണ് പ്രൈസ് ഹൈക്കിന്റെ പ്രധാന കാരണം. ഇതിൽ നമ്മുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വിമാന ടിക്കറ്റ് നിരക്കുകൾ കുറഞ്ഞ് വരുമെന്നും പ്രതീക്ഷിക്കാം. എന്നാൽ എയർ ടിക്കറ്റുകളിൽ ഡീലുകളും ഡിസ്കൌണ്ടുകളും നേടാനും പണം ലാഭിക്കാനും ചില വഴികൾ ഉണ്ട്. വിലകുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റുകൾ ഓൺലൈനിൽ നേടാൻ ഉള്ള വഴികൾ എന്തൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഗൂഗിൾ എക്സ്പ്ലോർ

ഗൂഗിൾ എക്സ്പ്ലോർ

യാത്രകളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റ പ്ലാറ്റ്ഫോം ആണ് ഗൂഗിൾ എക്സ്പ്ലോർ. ഹോട്ടലുകൾ, ഫ്ലൈറ്റ് ബുക്കിങ്, ചെയ്യേണ്ട മറ്റ് കാര്യങ്ങൾ എന്നിവയൊക്കെ നിർവഹിക്കാൻ ഗൂഗിൾ എക്സ്പ്ലോർ ടൂൾ യൂസേഴ്സിനെ സഹായിക്കും. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഗൂഗിൾ എക്സ്പ്ലോർ ടൂൾ സഹായകമാകും.

ഫ്ലൈറ്റ്
 

ഫ്ലൈറ്റ് നിരക്ക് ഏത് നിലവാരത്തിൽ നിൽക്കുന്നു. ഇത് കുറഞ്ഞ റേറ്റാണോ? അതോ നോർമൽ ആണോ? ഇനി റേറ്റ് കൂടി നിൽക്കുകയാണോ തുടങ്ങിയ നിങ്ങളുടെ എല്ലാ വിധ സംശയങ്ങൾക്കുമുള്ള പരിഹാരം ഗൂഗിൾ എക്സ്പ്ലോർ ടൂൾ നൽകുന്നു. മാത്രമല്ല, പതിവിലും കുറഞ്ഞ നിരക്കിൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഗൂഗിൾ എക്സ്പ്ലോർ പ്ലാറ്റ്ഫോമിന് നിങ്ങളെ സഹായിക്കാൻ കഴിയും.

Data Privacy: നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾData Privacy: നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

പ്രൈസ് ഡ്രോപ്പ് ക്രോം പ്ലഗിനുകൾ

പ്രൈസ് ഡ്രോപ്പ് ക്രോം പ്ലഗിനുകൾ

ക്രോമിലും മറ്റും പല തരം പ്ലഗിനുകൾ കണ്ടിട്ടില്ലേ? ഇവയ്ക്ക് പലവിധമായ ഉപയോഗങ്ങൾ ഉണ്ടെന്നും അറിയാമല്ലോ. ഇത്തരത്തിൽ വിമാന യാത്ര നിരക്കുകൾ ട്രാക്ക് ചെയ്യാനുള്ള തേർഡ് പാർട്ടി പ്ലഗിനുകൾ ലഭ്യമാണ്. വിമാന യാത്ര ടിക്കറ്റുകളുടെ നിരക്ക് കുറയുന്നത് ഈ പ്ലഗിനുകൾ നിങ്ങളെ അറിയിക്കുകയും ചെയ്യും. ഫ്ലൈറ്റ് ഫെയർ കമ്പാരിസൺ, ചീപ്പർദെയർ അങ്ങനെയുള്ള ഓപ്ഷനുകളും ഇത്തരം പ്ലഗിനുകൾ ഓഫർ ചെയ്യുന്നു.

പകൽ സമയത്ത് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കാം

പകൽ സമയത്ത് ഫ്ലൈറ്റുകൾ തിരഞ്ഞെടുക്കാം

ഇന്ന സമയത്ത് തന്നെ യാത്ര ചെയ്യണം എന്നുള്ള നിർബന്ധങ്ങൾ ഇല്ലാത്തവർ കുറച്ച് മെനക്കെട്ടാൽ നിരക്ക് കുറഞ്ഞ ഫ്ലൈറ്റുകൾ കണ്ടെത്താൻ കഴിയും. മുഴുവൻ ദിവസത്തെയും ഫ്ലൈറ്റ് നിരക്കുകൾ പരിശോധിക്കുക. ഇത് എങ്ങനെ ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞ് തരാൻ സാധിക്കുന്ന കാര്യം അല്ല. ദിവസം മുഴുവൻ ഉള്ള യാത്ര നിരക്ക് പരിശോധിച്ചാൽ മാത്രമാണ് വില കുറഞ്ഞ ഫ്ലൈറ്റ് കണ്ടെത്താൻ സാധിക്കുക.

36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?

പല ദിവസങ്ങളിലെ ഫ്ലൈറ്റ് റേറ്റുകൾ പരിശോധിക്കുക

പല ദിവസങ്ങളിലെ ഫ്ലൈറ്റ് റേറ്റുകൾ പരിശോധിക്കുക

യൂസേഴ്സ് ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി സെർച്ച് ചെയ്യുമ്പോൾ, അടുത്ത ഒരാഴ്ചയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് വെബ്സൈറ്റുകൾ പ്രദർശിപ്പിക്കുന്നത്. യാത്ര തീയതികളിൽ മാറ്റം വരുത്താൻ കഴിയുന്നവരാണെങ്കിൽ ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ഒരു ദിവസം കഴിഞ്ഞോ ഉള്ള തീയതികളിലെ ഫ്ലൈറ്റുകളും നോക്കുക. നിങ്ങൾക്ക് താരതമ്യേനെ കുറഞ്ഞ നിരക്കിൽ ഉള്ള ഫ്ലൈറ്റുകൾ കാണാൻ കഴിയും.

ട്രാവൽ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ

ട്രാവൽ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ

ഡെഡിക്കേറ്റഡ് ട്രാവൽ കാർഡുകൾ ഓഫർ ചെയ്യുന്ന ധാരാളം ബാങ്കുകൾ ഉണ്ട്. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് അധിക ഡിസ്കൌണ്ടുകൾ ഓഫർ ചെയ്താണ് ഇത്തരം കാർഡുകൾ വരുന്നത് തന്നെ. നിങ്ങളൂടെ കയ്യിൽ ട്രാവൽ കാർഡുകൾ ഇല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് ഒരു ട്രാവൽ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് കരസ്ഥമാക്കുക. അത് ഉപയോഗിട്ട് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ കാശ് ലാഭിക്കുകയും ചെയ്യാം.

UPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാംUPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

ലോയൽറ്റി പോയിന്റുകൾ ഉപയോഗിക്കാം

ലോയൽറ്റി പോയിന്റുകൾ ഉപയോഗിക്കാം

ഇന്നത്തെ കാലത്ത് മിക്ക ബ്രാൻഡുകളും ലോയൽറ്റി പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ലോയൽറ്റി പോയിന്റുകൾ ഓഫർ ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ ഉദ്ധരിക്കാൻ ഒന്നുമല്ല കമ്പനികൾ ഇതൊക്കെ നടത്തുന്നത്. അവരുടെ യൂസർ ബേസ് വർധിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. ഇതിനായി ഫ്ലൈറ്റ് ബുക്കിങിൽ ഡിസ്കൌണ്ടുകളും ഡീലുകളും കമ്പനികൾ ഓഫർ ചെയ്യും. ചില എയർലൈൻ കമ്പനികൾ റിഡീം ചെയ്യാവുന്ന ലോയൽറ്റി പോയിന്റുകളും ഓഫർ ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയ ഓഫറുകൾ

സോഷ്യൽ മീഡിയ ഓഫറുകൾ

ഡീലുകളും ഓഫറുകളും പെരുമഴ പെയ്തിറങ്ങുന്ന സ്ഥലങ്ങളാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ. എയർലൈൻ കമ്പനികളും മറ്റ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മാർക്കറ്റിങിനായി ഉപയോഗിക്കും. അതിനാൽ തന്നെ മികച്ച ഓഫറുകളും കമ്പനികൾ സോഷ്യൽ മീഡിയയിൽ വയ്ക്കാറുണ്ട്. അവ കൃത്യമായി പിന്തുടർന്നാൽ മികച്ച ഡീലുകളും ഡിസ്കൌണ്ട് ഓഫറുകളും മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കും.

UPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാംUPI: യുപിഐ ആപ്പുകൾ ഏതുമായിക്കൊള്ളട്ടെ; സുരക്ഷിതമായ ബാങ്കിങിന് അറിയേണ്ടതെല്ലാം

ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുക

ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുക

വെബിലെ എല്ലാ അക്ടിവിറ്റികളും ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. എയർലൈനുകളുടെയും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമുകളുടെയും വെബ്സൈറ്റുകളും ഇത് ചെയ്യാറുണ്ട്. കുക്കികളിലൂടെയാണ് നമ്മുടെ സെർച്ച് പാറ്റേണുകൾ പ്രധാനമായും ട്രാക്ക് ചെയ്യപ്പെടുന്നത്. നിങ്ങൾ ഏതെങ്കിലും ഒരു ട്രാവലിങ് പ്ലാൻ, അല്ലെങ്കിൽ റൂട്ട്, വിമാനം എന്നിവ സെർച്ച് ചെയ്ത് കുറച്ച് സമയത്തിന് ശേഷം തിരികെ വന്ന് ബുക്കിങിന് ശ്രമിച്ചാൽ അത് ഉയർന്ന പ്രൈസിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ഇതൊഴിവാക്കാൻ എല്ലായ്പ്പോഴും ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുക. അല്ലെങ്കിൽ കുക്കികൾ ക്ലിയർ ചെയ്യുക.

Best Mobiles in India

English summary
Don't assume that only wealthy people can fly. Cheap flight tickets are available for those who have limited funds but yet wish to travel. It just needs to be planned out properly. However, it should be noted that none of these is practical for last-minute travel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X