ആൻഡ്രോയിഡ് 12വിലെ ലൈവ് ക്യാപ്ഷൻ ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലെ ലൈവ് ക്യാപ്ഷൻ ഫീച്ചറിനെക്കുറിച്ച് അറിയോമോ? യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ ഓട്ടോമാറ്റിക്കായി ക്യാപ്ഷനുകൾ വരാറില്ലേ. ഏറെക്കാലമായി യൂട്യൂബിൽ ഈ ഫീച്ചർ ലഭ്യമാണ്. ആൻഡ്രോയിഡ് 10 മുതലുള്ള വേർഷനുകളിൽ സെലക്റ്റഡ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്കും ഗൂഗിൾ ഈ ഫീച്ചർ കൊണ്ട് വന്നിരുന്നു. ലൈവ് ക്യാപ്ഷൻ ഫീച്ചർ ഉപയോഗിച്ച്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് അവർ കാണുന്ന എല്ലാ വീഡിയോകളിലും ലൈവ് ക്യാപ്ഷനുകൾ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും.

 

ലൈവ്

ലൈവ് ക്യാപ്ഷൻ ഫീച്ചർ ഓട്ടോമാറ്റിക്കായി തന്നെ ആൻഡ്രോയിഡ് ഡിവൈസിലെ വീഡിയോകൾക്കും ഓഡിയോകൾക്കും ക്യാപ്ഷനുകൾ നൽകുന്നു. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ നിങ്ങൾ തന്നെ റെക്കോർഡ് ചെയ്യുന്ന വീഡിയോകൾക്കും നിങ്ങളുടെ ഉപകരണങ്ങളിലെ വിവിധ ആപ്പുകളിൽ കാണുന്ന വീഡിയോകൾക്കും ഈ ഫീച്ചർ ഉപയോഗിച്ച് ക്യാപ്ഷനുകൾ നൽകാൻ കഴിയും. ലൈവ് ക്യാപ്ഷൻ ഫീച്ചർ വഴി വീഡിയോകൾക്ക് ലൈവ് ആയും ഡിവൈസിലും ക്യാപ്ഷനുകൾ നൽകാൻ സാധിക്കും.

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ മാർച്ച് 8ന് ഇന്ത്യൻ വിപണിയിലെത്തുംസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ മാർച്ച് 8ന് ഇന്ത്യൻ വിപണിയിലെത്തും

ക്യാപ്ഷനുകൾ

സെൽഫോൺ ഡാറ്റയോ വൈഫൈയോ ഇല്ലെങ്കിലും ലൈവ് ക്യാപ്ഷൻ ഫീച്ചർ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. ക്യാപ്ഷനുകൾ എല്ലായ്പ്പോഴും സ്വകാര്യം ആയിരിക്കുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ സ്മാർട്ട്ഫോണിന് പുറത്തേക്ക് ഈ ക്യാപ്ഷനുകൾ പോകുകയും ചെയ്യില്ല. ഫോൺ കോളുകളിലും വീഡിയോ കോളുകളിലും മാത്രമാണ് ലൈവ് ക്യാപ്ഷൻ ഫീച്ചർ പ്രവർത്തിക്കാത്തത്. ശബ്ദമില്ലാതെ വീഡിയോകൾ കാണുന്ന സമയങ്ങൾ ഉണ്ടാവും. പ്രത്യേകിച്ചും യാത്രയിലും മറ്റും. അത്തരം സാഹചര്യങ്ങളിൽ ഉപയോഗപ്രദമാകുന്ന ഫീച്ചർ ആണ് ലൈവ് ക്യാപ്ഷനുകൾ.

ലൈവ് ക്യാപ്ഷൻ ഫീച്ചർ
 

ലൈവ് ക്യാപ്ഷൻ ഫീച്ചർ ഓട്ടോമാറ്റിക്കായി തന്നെ ആൻഡ്രോയിഡ് ഡിവൈസിലെ വീഡിയോകൾക്കും ഓഡിയോകൾക്കും ക്യാപ്ഷനുകൾ നൽകുന്നു എന്ന് പറഞ്ഞല്ലോ. ഈ ഫീച്ചറിനേക്കുറിച്ച് ഇതിന് മുമ്പ് തന്നെ അറിയാവുന്ന നിരവധിയാളുകൾ ഉണ്ടാവാം. അത് പോലെ തന്നെ ഈ ഫീച്ചറിനെക്കുറിച്ച് അറിയാത്തവരും നിരവധിയുണ്ടാകും. അത്തരം ആളുകളെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം. ലൈവ് ക്യാപ്ഷൻ ഫീച്ചർ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാമെന്നും ഇതിനുള്ള രീതികൾ എന്തെന്നും വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്നതെങ്ങനെ?വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലേക്ക് ഷെയർ ചെയ്യുന്നതെങ്ങനെ?

ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ആക്റ്റിവേറ്റ് ചെയ്യാം

ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ആക്റ്റിവേറ്റ് ചെയ്യാം

നിങ്ങളുടെ ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ താഴെപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

 • ലൈവ് ക്യാപ്ഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം വോളിയം ബട്ടൺ അമർത്തുക.
 • വോളിയം കൺട്രോൾസിന് താഴെയായി ലൈവ് ക്യാപ്ഷൻ ബട്ടൺ കാണാം.
 • ഇതിൽ ടാപ്പ് ചെയ്യുക.
 • ഇത്രയും ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ ലൈവ് ക്യാപ്ഷനുകൾ ഓൺ ആകും. ഈ ഫീച്ചർ ഓണായിരിക്കുമ്പോൾ, നിങ്ങളുടെ ഡിവൈസിൽ പ്ലേ ചെയ്യുന്ന മീഡിയകളിലെ സംഭാഷണങ്ങൾക്ക് അടിക്കുറിപ്പുകൾ ദൃശ്യമാകും.
 • ലൈവ് ക്യാപ്ഷൻ ആക്റ്റിവേറ്റ് ചെയ്യാനുള്ള ഇതര മാർഗം

  ലൈവ് ക്യാപ്ഷൻ ആക്റ്റിവേറ്റ് ചെയ്യാനുള്ള ഇതര മാർഗം

  നിങ്ങളുടെ ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാനുള്ള മറ്റൊരു മാർഗം മനസിലാക്കാൻ താഴേക്ക് വായിക്കുക

  • ലൈവ് ക്യാപ്ഷൻ ഫീച്ചർ ഓൺ ചെയ്യാനായി ആദ്യം സെറ്റിങ്സ് ആപ്പ് തുറക്കുക.
  • താഴേക്ക് സ്ക്രോൾ ചെയ്‌ത് അക്സസബിലിറ്റി ഓപ്ഷൻ ടാപ്പ് ചെയ്യുക.
  • തുടർന്ന് ഹിയറിങ് എൻഹാൻസ്മെന്റ്സ് ബട്ടണിൽ ടാപ്പ് ചെയ്യുക.
  • ലൈവ് ക്യാപ്ഷൻ ബട്ടണിൽ ടാപ്പ് ചെയ്‌ത് അത് ഓൺ ചെയ്യുക.
  • ഇപ്പോൾ, ലൈവ് ക്യാപ്ഷൻ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമാകുന്നത്. കൂടുതൽ ഭാഷകളിലും ലൈവ് ക്യാപ്ഷൻ ഫീച്ചർ ലഭ്യമാക്കുമെന്നാണ് ഗൂഗിൾ പറയുന്നത്.
  • രാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായിരാജ്യം മുഴുവൻ ബിഎസ്എൻഎൽ 4ജി; കോർ നെറ്റ്വർക്ക് ട്രയൽസ് പൂർത്തിയായി

   ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ഡിസേബിൾ ചെയ്യാം

   ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ഡിസേബിൾ ചെയ്യാം


   നിങ്ങളുടെ ആൻഡ്രോയിഡ് 12 സ്മാർട്ട്‌ഫോണിൽ ലൈവ് ക്യാപ്ഷൻ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ താഴെപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക.

   • ഇതിനായി ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണിലെ വോളിയം ബട്ടൺ അമർത്തുക.
   • വോളിയം കൺട്രോൾസിന് താഴെയായി ലൈവ് ക്യാപ്ഷൻ ബട്ടൺ കാണാം.
   • ഇതിൽ ടാപ്പ് ചെയ്ത് തന്നെ ലൈവ് ക്യാപ്ഷൻ ഫീച്ചർ ഡിസേബിൾ ചെയ്യാം.

Best Mobiles in India

English summary
Captions will appear automatically when watching videos on YouTube. This feature has been available on YouTube for a long time. Google has come up with this feature for select Android smartphones in versions starting from Android 10 on wards. With the live caption feature, Android users can activate live captions on all the videos they watch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X