സ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾ

|

വീട്ടിൽ വൈഫൈ റൂട്ടറുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ദുർബലമായ വൈഫൈ സിഗ്നൽ. റൌട്ടറിൽ നിന്നും നമ്മുടെ സ്മാർട്ട്ഫോണിൽ കണക്ട് ചെയ്തിരിക്കുന്ന വൈഫൈ സിഗ്നൽ പലപ്പോഴും കട്ട് ആകുകയും ചെയ്യാറുണ്ട്. പലവിധമായ കാരണങ്ങളാൽ ഇങ്ങനെ സംഭവിക്കാവുന്നതാണ്. വൈഫൈ സിഗ്നലുകൾ ദുർബലമാകാനുള്ള വിവിധ തരം കാരണങ്ങളും പരിഹാര മാർഗങ്ങളും നാം പലപ്പോഴായി ചർച്ച ചെയ്തിട്ടുണ്ട്. ഇവയിൽപ്പെടാത്ത, നിങ്ങളുടെ വൈഫൈ പ്രവർത്തനം മികച്ചതാക്കാൻ ഉള്ള ചില ടിപ്സ് മനസിലാക്കാൻ താഴേക്ക് വായിക്കുക.

നിങ്ങളുടെ സ്മാർട്ട്ഫോൺ റീസ്റ്റാർട്ട് ചെയ്യുക

നിങ്ങളുടെ സ്മാർട്ട്ഫോൺ റീസ്റ്റാർട്ട് ചെയ്യുക

സ്മാർട്ട്ഫോണിൽ കിട്ടുന്ന വൈഫൈ ദുർബലമാണെങ്കിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിൽ ഒന്ന് നിങ്ങളുടെ സ്മാർട്ട്ഫോൺ റീസ്റ്റാർട്ട് ചെയ്യുക എന്നതാണ്. ചിലപ്പോൾ ഒരു തവണ ഫോൺ റീസ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ വൈഫെ കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം. രാത്രി ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ സ്മാർട്ട്ഫോൺ ചെയ്‌ത് വച്ച് രാവിലെ സ്വിച്ച് ഓൺ ചെയ്യാനും കഴിയും.

ഡിസ്നി+ ഹോട്ട്സ്റ്റാർ വില കുറഞ്ഞ പുതിയ പ്ലാൻ പുറത്തിറക്കുന്നുഡിസ്നി+ ഹോട്ട്സ്റ്റാർ വില കുറഞ്ഞ പുതിയ പ്ലാൻ പുറത്തിറക്കുന്നു

നിങ്ങളുടെ വൈഫൈ റൂട്ടർ റീസ്റ്റാർട്ട് ചെയ്യുക

നിങ്ങളുടെ വൈഫൈ റൂട്ടർ റീസ്റ്റാർട്ട് ചെയ്യുക

നിങ്ങളുടെ വൈഫൈ റൂട്ടർ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്യുക. 10 മുതൽ 15 മിനിറ്റ് നേരത്തേക്കെങ്കിലും വൈഫൈ റൂട്ടർ അൺപ്ലഗ് ചെയ്ത് ഇട്ടിരിക്കുക. കുറച്ച് മണിക്കൂറുകൾ ഇങ്ങനെ വൈഫൈ റൂട്ടർ അൺപ്ലഗ് ചെയ്ത് ഇടുന്നതും നല്ലതാണ്. ശേഷം നിങ്ങളുടെ വൈഫൈ റൂട്ടർ റീസ്റ്റാർട്ട് ചെയ്യുക. ഒരേ സമയം സ്മാർട്ട്ഫോണും വൈഫൈ റൂട്ടറും റീസ്റ്റാർട്ട് ചെയ്യുന്നതും നല്ലതാണ്.

ഡിവൈസിനും റൂട്ടറിനും ഇടയിൽ അധികം തടസങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക
 

ഡിവൈസിനും റൂട്ടറിനും ഇടയിൽ അധികം തടസങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക

വീട്ടിലെ ചുവരുകൾ ഒന്നും പൊളിക്കുന്നത് പ്രാക്ടിക്കൽ ആയ കാര്യമല്ല. പക്ഷേ സിഗ്നൽ തടസം കുറയ്ക്കുന്നതിന് നിങ്ങൾക്ക് റൂട്ടറിനും സ്മാർട്ട്ഫോണിനും ഇടയിൽ നിന്ന് കുറച്ച് ഫർണിച്ചറോ വീട്ടുപകരണങ്ങളോ മാറ്റാൻ കഴിയും. നിങ്ങൾക്ക് റൂട്ടറിനടുത്തേക്ക് നീങ്ങാനോ നിങ്ങൾ സാധാരണയായി ഫോൺ ഉപയോഗിക്കുന്ന സ്ഥലത്തിന് അടുത്ത് റൂട്ടർ സ്ഥാപിക്കാനോ ശ്രമിക്കാവുന്നതാണ്. മികച്ച സിഗ്നൽ സ്ട്രെങ്തിനായി റൂട്ടർ അൽപ്പം ഉയരത്തിൽ സ്ഥാപിക്കാനും കഴിയും.

ടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലുംടെലഗ്രാമിലെ ഈ അടിപൊളി ഫീച്ചർ ഇനി വാട്സ്ആപ്പിലും

സ്‌മാർട്ട്‌ഫോണിലെ കട്ടി കൂടിയ കേസ് നീക്കം ചെയ്യുക

സ്‌മാർട്ട്‌ഫോണിലെ കട്ടി കൂടിയ കേസ് നീക്കം ചെയ്യുക

കട്ടി കൂടിയ ഫോൺ കവർ ചിലപ്പോൾ നിങ്ങളുടെ ഡിവൈസിലെ വൈഫൈ സിഗ്നലിനെ ദുർബലമാക്കും. നിങ്ങൾക്ക് അത് നീക്കം ചെയ്‌ത് ഫോൺ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫോൺ കയ്യിൽ നിന്നും താഴെ വീഴാൻ സാധ്യത കുറവായ സാഹചര്യത്തിൽ മാത്രം ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്. അത് പോലെ കട്ടി കുറഞ്ഞ സ്മാർട്ട്ഫോൺ കേസുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. നിങ്ങളുടെ ഫോണിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും കൂടുതൽ ശക്തമായ വൈഫൈ കണക്ഷൻ കിട്ടുകയും ചെയ്യും.

സ്മാർട്ട്ഫോണിലെ എല്ലാ സെറ്റിങ്സും റീസെറ്റ് ചെയ്യുക

സ്മാർട്ട്ഫോണിലെ എല്ലാ സെറ്റിങ്സും റീസെറ്റ് ചെയ്യുക

നിങ്ങളുടെ സ്മാർട്ട്ഫോണിലെ സെറ്റിങ്സുകൾ റീസെറ്റ് ചെയ്യുന്നതും വൈഫൈ സ്ട്രെങ്ത് കൂട്ടാൻ സഹായിക്കും. എല്ലാ ക്രമീകരണങ്ങളും റീസെറ്റ് ചെയ്യുന്നത്, വെഫൈ നെറ്റ്‌വർക്കുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഹോം സ്‌ക്രീൻ ലേഔട്ട് മുതലായവ പോലുള്ള എല്ലാ കസ്റ്റം ക്രമീകരണങ്ങളും ഡിഫോൾട്ടാക്കി മാറ്റും. ഇത് വൈഫൈ കണക്ഷന്റെ ശക്തി കൂട്ടാൻ സഹായിക്കും. അത് പോലെ വൈഫ് നെറ്റ്വർക്ക് സ്മാർട്ട്ഫോണിൽ നിന്നും നീക്കം ചെയ്ത് വീണ്ടും ചേർക്കുന്നതും നല്ലതാണ്.

ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽ

വൈഫൈ ഫ്രീക്വൻസി ബാൻഡ്

വൈഫൈ ഫ്രീക്വൻസി ബാൻഡ്

പുതിയ റൂട്ടറുകൾ പ്രധാനമായും രണ്ട് റേഡിയോ ഫ്രീക്വൻസി ബാൻഡുകളിലാണ് പ്രവർത്തിക്കുന്നത്. 2.4 ഗിഗാ ഹെർട്സ്, 5 ഗിഗാ ഹെർട്സ്. നിങ്ങൾ ഏത് ഫ്രീക്വൻസി ബാൻഡിലാണെങ്കിലും ചില താൽക്കാലിക തടസങ്ങൾ അനുഭവപ്പെടാം. അത് കൊണ്ട് മറ്റൊരു ബാൻഡിലേക്ക് മാറാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ ഡിവൈസിൽ മറ്റൊരു വൈഫൈ നെറ്റ്‌വർക്കായി തന്നെ കാണിക്കും. സാധാരണയായി നെറ്റ്‌വർക്ക് നെയിമിലുള്ള ഒരു ലേബൽ ഉപയോഗിച്ച് നെറ്റ്‌വർക്ക് 2.4 ഗിഗാ ഹെർട്സ് ആണോ 5 ഗിഗാ ഹെർട്സ് ആണോ എന്ന് തിരിച്ചറിയാൻ കഴിയും.

നല്ല റൂട്ടർ വാങ്ങുക

നല്ല റൂട്ടർ വാങ്ങുക

ഇത്രയും കാര്യങ്ങൾ ചെയ്തിട്ടും ഒന്നും ശരിയകുന്നില്ലെങ്കിൽ കുറച്ച് പണം ചിലവഴിച്ച് അൽപ്പം ശേഷി കൂടിയ വൈഫൈ റൂട്ടർ വാങ്ങുന്നതാവും നല്ലത്. നിങ്ങളുടെ നിലവിലെ മോഡലിനേക്കാൾ കൂടുതൽ റേഞ്ച് നൽകുന്നതും കൂടുതൽ ഫീച്ചറുകൾഉള്ളതുമായ വൈഫൈ റൂട്ടർ സെലക്ട് ചെയ്യുന്നതാവും നല്ലത്. ഓൺലൈനിൽ അൽപ്പം ഗവേഷണം നടത്തിയും മറ്റുള്ളവരോട് സംസാരിച്ചുമൊക്കെ ഇത് ചെയ്യാവുന്നതാണ്. നിങ്ങളുടെ റൂട്ടറിന്റെ ബ്രാൻഡിന്റെ ഉപഭോക്തൃ പിന്തുണയുമായി ബന്ധപ്പെടുന്നതിലൂടെയോ ബ്രാൻഡ് വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെയോ നിങ്ങൾക്ക് ഫേംവെയർ അപ്‌ഡേറ്റുകൾ പരിശോധിക്കാവുന്നതുമാണ്.

ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Weak Wi-Fi signal is one of the biggest problems faced by Wi-Fi routers users. The Wi-Fi signal connected to our smartphone from the router is often cut off. This can happen for a variety of reasons. We have often discussed the different types of causes and solutions for weakening WiFi signals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X