സ്മാർട്ട് ഹോം ഡിവൈസുകൾ സുരക്ഷിതമാക്കാം

|

സ്‌മാർട്ട് ഡിവൈസുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഐഒടി ഡിവൈസുകൾ ദിനംപ്രതിയെന്നോണമാണ് വ്യാപകമാകുന്നത്. ആളുകൾ ഉപയോഗിച്ച് കൊണ്ടിരുന്ന മിക്കവാറും ഇലക്ട്രോണിക്ക് ഉപകരണങ്ങളെല്ലാം ഇപ്പോൾ ഐഒടി ഉപകരണങ്ങളായി മാറിക്കഴിഞ്ഞു. പാട്ടുകൾ പ്ലേ ചെയ്യുന്നതിനൊപ്പം ഷോപ്പിങ് ലിസ്‌റ്റ് ക്യൂറേറ്റ് ചെയ്യുന്ന സ്‌മാർട്ട് സ്‌പീക്കറുകൾ, മൊബൈൽ ഫോണിലേക്ക് നേരിട്ട് ബന്ധിപ്പിക്കാവുന്ന ക്യാമറയുള്ള ഡോർ ബെല്ലുകൾ, സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഗെയ്‌സറുകൾ, എസികൾ, മറ്റ് വീട്ടുപകരണങ്ങൾ, അങ്ങനെ ഈ പട്ടിക നീണ്ട് പോകുന്നു.

 

സ്മാർട്ട് ഹോം ഡിവൈസുകൾ

സ്മാർട്ട് ഹോം ഡിവൈസുകൾ

സ്മാർട്ട് ഡിവൈസുകൾ നമ്മുടെ വീടിനെയും ഓഫീസിനെയും സ്മാർട്ട് ആക്കി മാറ്റുന്നുണ്ടെങ്കിലും ഒപ്പം അപകട സാധ്യതയും കൂടുന്നു. സൈബർ കുറ്റവാളികൾക്ക് നമ്മുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാനുള്ള ആക്സസ് പോയിന്റുകൾ കൂടിയാണ് വർധിക്കുന്നത്. വിവര ചോർച്ചയ്ക്ക് അപ്പുറത്തേക്ക് ജീവന്റെ സുരക്ഷിതത്വത്തെ വരെ ബാധിക്കാൻ സ്മാർട്ട് ഡിവൈസുകളുടെ ഹാക്കിങ് കാരണം ആകാം. എന്നാൽ സ്മാർട്ട് ഡിവൈസുകൾ കാരണം ഉണ്ടാകാനിടയുള്ള ഹാക്കിങ് തടയാനും സുരക്ഷ കൂട്ടാനും ചില മാർഗങ്ങൾ ഉണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാംഫേസ്ബുക്ക് അക്കൗണ്ട് ഹാക്കർ പ്രൂഫ് ആക്കാൻ ഇങ്ങനെ ചെയ്യാം

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക

നമ്മുടെ വീട്ടിലെ സ്മാർട്ട് ഡിവൈസുകളുടെ സുരക്ഷ കൂട്ടാൻ ഉള്ള ആദ്യ മാർഗം ആണിത്. സ്മാർട്ട് ഡിവൈസുകളുടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക. ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ മറ്റെല്ലാ ഗാഡ്ജറ്റുകളെയും പോലെയാണ് ഇക്കാര്യവും. സോഫ്റ്റ്വെയർ അപ്ഡേറ്റ് ആ ഡിവൈസിന് മാനുഫാക്ച്ചർ ലഭ്യമാക്കിയിട്ടുള്ള ഏറ്റവും പുതിയ സുരക്ഷാ ക്രമീകരണങ്ങളും പാച്ചുകളും അപ്ഡേറ്റ് ചെയ്യാൻ അവസരം ഉണ്ടാക്കും. ഇത് നിങ്ങളുടെ സ്മാർട്ട് ഹോം ഡിവൈസിനെ ഹാക്കിങ് ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കും.

റൂട്ടറിന് എൻക്രിപ്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക
 

റൂട്ടറിന് എൻക്രിപ്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക

നമ്മുടെ വീട്ടിലെ സ്മാർട്ട് ഡിവൈസുകളിലേക്ക് ഹാക്ക് ചെയ്ത് കയറാൻ സൈബർ ക്രിമിനലുകൾക്ക് ഉപയോഗിക്കാവുന്ന വഴികളിൽ ഒന്നാണ് വൈഫൈ കണക്ഷൻ. വൈഫൈ കണക്ഷന്റെ സുരക്ഷ ഉറപ്പാക്കുന്നത് വഴി വീട്ടിലെ സ്മാർട്ട് ഡിവൈസുകളുടെ സുരക്ഷയും കൂട്ടാൻ കഴിയും. നിങ്ങളുടെ വൈഫൈ റൂട്ടർ ഏറ്റവും ഉയർന്ന എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. വൈഫൈ എക്സ്റ്റെൻഡറുകൾക്കും പവർലൈൻ ഹോം നെറ്റ്‌വർക്കുകൾക്കും എൻക്രിപ്ഷൻ സപ്പോർട്ട് ലഭിക്കുമെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം. ഇത് നിങ്ങളുടെ റൂട്ടറിനൊപ്പം തന്നെ സ്മാർട്ട് ഡിവൈസുകൾക്കും അധിക സംരക്ഷണം നൽകുന്നു. വൈഫൈ റൂട്ടർ തിരഞ്ഞെടുക്കുമ്പോൾ എൻക്രിപ്ഷൻ ഉണ്ടെന്ന് ഉറപ്പാക്കുക.

ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ പുതിയ അസൂസ് സെൻബുക്ക് 14 ലാപ്ടോപ്പ്ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ പുതിയ അസൂസ് സെൻബുക്ക് 14 ലാപ്ടോപ്പ്

റൂട്ടറിലെ ഡിഫോൾട്ട് പാസ്‌വേഡ് മാറ്റുക

റൂട്ടറിലെ ഡിഫോൾട്ട് പാസ്‌വേഡ് മാറ്റുക

വൈഫൈ പാസ്വേഡിന്റെ കാര്യം അല്ല പറയുന്നത്. ആദ്യം ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് എളുപ്പത്തിൽ ഉള്ള സജ്ജീകരണത്തിന് വേണ്ടി മിക്ക വൈഫൈ റൂട്ടറുകളിലും ഡിഫോൾട്ടായി പാസ്‌വേഡ് നൽകിയിട്ടുണ്ടാവും. ഇത് സൈബർ ക്രിമിനലുകൾക്കും ഹാക്കർമാർക്കും ഊഹിക്കാനും കണ്ട് പിടിക്കാനും കഴിയുന്നതും ആവും. വാസ്തവത്തിൽ ഇത്തരം ഡിഫോൾട്ട് പാസ്‌വേഡുകളുടെ ലിസ്റ്റുകൾ പോലും ഓൺലൈനിൽ ലഭിക്കും. സുരക്ഷിതത്വം ഉറപ്പാക്കാൻ റൂട്ടറിലെ ഡിഫോൾട്ട് പാസ്‌വേഡ് മാറ്റേണ്ടതുണ്ട്. ഇൻസ്റ്റാളേഷൻ കഴിഞ്ഞാൽ ഉടൻ തന്നെ ഇത് ചെയ്യുന്നതാണ് നല്ലത്.

സ്റ്റാൻഡ്എലോൺ വൈഫൈ നെറ്റ്‌വർക്ക്

സ്റ്റാൻഡ്എലോൺ വൈഫൈ നെറ്റ്‌വർക്ക്

വീട്ടിലെത്തുന്ന എല്ലാവർക്കും നാം വൈഫൈ ഷെയർ ചെയ്യാറുണ്ട്. ഇത് നമ്മുടെ സ്മാർട്ട് ഡിവൈസുകളുടെ സുരക്ഷിതത്വം അപകടത്തിൽ ആക്കുന്ന കാര്യമാണ്. സ്മാർട്ട് ഹോം ഡിവൈസുകൾക്കായി പ്രത്യേക നെറ്റ്‌വർക്ക് സെറ്റ് ചെയ്യുന്നതാണ് ഇതിനൊരു പരിഹാരം. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങൾക്കുമായി വൈഫൈ നെറ്റ്വർക്കിൽ ഗസ്റ്റ് സെറ്റിങ്സ് സൃഷ്ടിക്കുകയും വേണം. ഇത് സ്മാർട്ട് ഡിവൈസുകളുടെ സുരക്ഷയും അതിഥികൾക്ക് കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു. സ്റ്റാൻഡ്എലോൺ വൈഫൈ നെറ്റ്‌വർക്ക് ഉപയോഗം ശീലമാക്കുക.

റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾറെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

മികച്ച പാസ്വേഡുകൾ

മികച്ച പാസ്വേഡുകൾ

നിങ്ങളുടെ സ്മാർട്ട് ഹോം ഡിവൈസുകൾക്കായി പാസ്‌വേഡുകൾ സൃഷ്‌ടിക്കുമ്പോൾ, അവ റാൻഡവും സങ്കീർണവുമാണെന്ന് ഉറപ്പാക്കുക. ഊഹിക്കാൻ കഴിയുന്ന വാക്കുകളും കോമ്പിനേഷനുകളും പാസ്‌വേഡുകൾ ആയി നൽകാതിരിക്കുക. പ്രത്യേകിച്ചും നിങ്ങളുടെ ബർത്ത്ഡേ, വാഹന നമ്പർ, ഏറ്റവും അടുത്ത ബന്ധുക്കളുടെ പേര്, മൊബൈൽ നമ്പർ ഇവയൊന്നും പാസ്വേഡുകളായി നൽകരുത്. ഇനി സങ്കീർണമായ പാസ്‌വേഡുകൾ ഓർമിച്ചെടുക്കാൻ പ്രയാസം ആണെങ്കിൽ ഡിവൈസുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത് പരിഗണിക്കുക.

ഡബിൾ ഓതന്റിക്കേഷൻ

ഡബിൾ ഓതന്റിക്കേഷൻ

ടു ഫാക്റ്റർ ഓതന്റിക്കേഷൻ അല്ലെങ്കിൽ 2എഫ്ഐ നിലവിൽ എല്ലാവർക്കും ലഭ്യമായ ഏറ്റവും വലിയ സുരക്ഷാ ക്രമീകരണങ്ങളിൽ ഒന്നാണ്. ഡിവൈസ് ആക്സസ് ചെയ്യുമ്പോൾ നിങ്ങളുടെ പ്രൈമറി ഡിവൈസ് വഴി ഓതന്റിക്കേഷൻ നൽകണം എന്നതാണ് ടു ഫാക്റ്റർ ഓതന്റിക്കേഷൻ്റെ പ്രത്യേകത. ചില സമയത്ത് അൽപ്പം അരോചകം ആകാമെങ്കിലും ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങളിൽ ഒന്നാണ് ടു ഫാക്റ്റർ ഓതന്റിക്കേഷൻ. നിങ്ങളുടെ സ്മാർട്ട് ഹോം ഡിവൈസിനെ കൂടുതൽ സുരക്ഷിതം ആക്കാൻ ടു ഫാക്റ്റർ ഓതന്റിക്കേഷൻ സഹായിക്കും.

ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളുംജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

വർക്ക് ഡിവൈസുകൾ സുരക്ഷിതമാക്കുക

വർക്ക് ഡിവൈസുകൾ സുരക്ഷിതമാക്കുക

വർക്ക് ഫ്രം ഹോം കൾച്ചർ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്ന കാലമാണ്. വീട്ടിലിരുന്ന് ജോലി എടുക്കുന്നവരിൽ ഭൂരിഭാഗവും കണക്റ്റിവിറ്റിയ്ക്കായി വൈഫൈയെ ആശ്രയിക്കുന്നു. നിങ്ങളുടെ സ്വകാര്യ ഡിവൈസുകൾ പോലെ തന്നെ നിങ്ങളുടെ ഔദ്യോഗിക ഉപകരണങ്ങളും പരിരക്ഷിക്കപ്പെടേണ്ടത് പ്രധാനമാണ്. ഏറ്റവും പുതിയ ആന്റി മാൽവെയർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസുകൾ അപ്റ്റുഡേറ്റ് ആണെന്ന് ഉറപ്പാക്കുകയാണ് ഇതിനുള്ള വഴി. വർക്ക് ഡിവൈസുകളുടെ സുരക്ഷ കൂട്ടുന്നത്, വീട്ടിലെ സ്മാർട്ട് ഡിവൈസുകളുടെ സുരക്ഷ വർധിപ്പിക്കാനും സഹായിക്കും. ഈ മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്മാർട്ട് ഹോം ഡിവൈസുകളുടെ സുരക്ഷ വർധിപ്പിക്കാം.

Best Mobiles in India

English summary
Smart devices have become an integral part of our lives. The list goes on and on, with smart speakers curating shopping lists, doorbells with cameras that can be connected directly to a mobile phone, geysers controlled by a smartphone, ACs and other home appliances, and so on.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X