ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വെബ്‌സൈറ്റുകള്‍!

വെബ്‌സൈറ്റിനെ കുറിച്ച് നിങ്ങള്‍ ഈ കാര്യങ്ങള്‍ അറിയുക.

|

ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുമ്പോഴാണ് അതില്‍ നിന്നും നമ്മള്‍ പല കാര്യങ്ങളും മനസ്സിലാക്കുന്നത്. ഇന്റര്‍നെറ്റ് കൂടുതല്‍ എളുപ്പമാക്കാന്‍ വേണ്ടി പല വെബ്‌സൈറ്റുകളും നമ്മെ സഹായിക്കാറുണ്ട്.

 

ഇനി സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം!ഇനി സെക്കന്‍ഡുകള്‍ക്കുളളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജു ചെയ്യാം!

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍  അറിഞ്ഞിരിക്കേണ്ട വെബ്‌സൈറ്റുകള്‍!

എന്നാല്‍ ചില വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് സംശയവും പ്രശ്‌നങ്ങളും ഉയര്‍ത്താറുണ്ട്. എന്നാല്‍ ആ വെബ്‌സൈറ്റുകള്‍ക്കുളള പ്രതിവിധികള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ നല്‍കാം..

നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാം

നിങ്ങളുടെ രഹസ്യ വിവരങ്ങള്‍ സുരക്ഷിതമായി കൈമാറാം

പലപ്പോഴും നിങ്ങള്‍ക്ക് ആവശ്യമുളള വിവരങ്ങള്‍ മെയില്‍ വഴിയോ വാട്ട്‌സാപ്പ് വഴിയോ ആണ് സാധാരണ അയക്കാറുളളത്, അതായത് പാസ്‌വേഡുകള്‍, അക്കൗണ്ട് നമ്പര്‍ എന്നിവയെല്ലാം.

എന്നാല്‍ പിന്നൊരിക്കല്‍ പാസ്വേഡുകള്‍ ദുരുപയോഗം ചെയ്യാനുളള സാധ്യത ഏറെയാണ്. ഇതിനെ കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ ഇതിനൊരു പോവഴി ഉണ്ട്. നിങ്ങള്‍ PrivateNote.comല്‍ ഷെയര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോട്ടുകള്‍ ആയി ടൈപ്പ് ചെയ്യാം. അതിനു ശേഷം 'Create note' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു ലിങ്ക് ലഭ്യമാകും. ഈ ലിങ്ക് ഒരു തവണ മാത്രേമേ സ്‌ക്രീനില്‍ തെളിഞ്ഞു വരുകയുളളൂ. കൂടാതെ ഈ ലിങ്ക് എത്ര സമയത്തേക്ക് ലഭ്യമാകണം എന്ന് സെലക്ട് ചെയ്യാനുളള സൗകര്യവും വെബ്‌സെറ്റ് നല്‍കുന്നുണ്ട്.

 

ഈമെയില്‍ ഐഡി ഇല്ലാതെ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം!
 

ഈമെയില്‍ ഐഡി ഇല്ലാതെ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം!

നമുക്ക് പല വെബ്‌സൈറ്റുകളും സന്ദര്‍ശിക്കണം എങ്കില്‍ മെയില്‍ ഐഡി കൊടുക്കണം. എന്നാല്‍ അതിനു ശേഷം അനേകം സ്പാം മെയിലുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.

എന്നാല്‍ നിങ്ങള്‍ mailinator.com വെബ്‌സൈറ്റില്‍ '[email protected]' എന്ന ഫോര്‍മാറ്റില്‍ മെയില്‍ ഐഡി കൊടുത്താല്‍ പുതിയൊരു പേജില്‍ ഇന്‍ബോക്‌സ് തുറന്നു വരും. മുകളില്‍ പറഞ്ഞ മെയില്‍ ഐഡി ഉപയോഗിച്ച് നമുക്ക് ഏതു വെബ്‌സൈറ്റിലും സൈന്‍ അപ്പ് ചെയ്യാം. മെയില്‍ വേരിഫിക്കേഷന്‍ ലിങ്ക് മുകളില്‍ പറഞ്ഞ മെയില്‍ ഇന്‍ബോക്‌സില്‍ കാണുകയും ചെയ്യാം. ഇതു വഴി ഏതു വെബ്‌സൈറ്റ് വേണമെങ്കിലും സുരക്ഷിതമായി ഉപയോഗിക്കാം.

പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!പവര്‍ബാങ്ക് വാങ്ങുമ്പോള്‍ കുടുക്കില്‍ പെടാതിരിക്കാന്‍!

 

ഈ വെബ്‌സൈറ്റ് വഴി ഏതു യൂസര്‍ മാന്വലും കിട്ടുന്നു

ഈ വെബ്‌സൈറ്റ് വഴി ഏതു യൂസര്‍ മാന്വലും കിട്ടുന്നു

നാം വാങ്ങിയ ഉപകരണങ്ങളുടെ യൂസര്‍ മാന്വല്‍ നഷ്ടപ്പെട്ടു പോവുകയോ ആവശ്യമുളളപ്പോള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്നത് സാധാരണ ഒരു കാര്യമാണ്. എന്നാല്‍ ഉപകരണങ്ങള്‍ ഏതുമായിരിക്കട്ടേ നമുക്ക് ManualsLib.comല്‍ പോയാല്‍ മാന്വല്‍ സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ യാത്ര ചെയ്യുന്നെങ്കില്‍ കൂടിയും ഇത് ഒഴിവാക്കാം.

സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകള്‍ ഡിലീറ്റ് ചെയ്യുന്നത് കുറച്ച് ബുദ്ധിമുട്ടുളള കാര്യം തന്നെയാണ്. എന്നാല്‍ AccountKiller.com എന്നതു വഴി നിങ്ങള്‍ ഇത് ഡിലീറ്റ് ചെയ്യാം. ഈ വെബ്‌സൈറ്റുകളില്‍ പോയാല്‍ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളുടെ ലിങ്കുകളുടെ ഒരു ലിസ്റ്റ് കാണാം.

ഈ ലിങ്കുകള്‍ മൂന്നു നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. വെളളനിറമാണെങ്കില്‍ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. ഗ്രേ ആണെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ പ്രയാസമുളളവയും കറുപ്പു നിറമാണെങ്കില്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്തതുമാണ്. ഡിലീറ്റിനെ കുറിച്ചുളള എല്ലാ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ തന്നെ ലഭിക്കുന്നതാണ്.

 

Best Mobiles in India

English summary
EWhile you can never remove yourself completely from the internet, there are ways to minimize your online footprint.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X