പഴയ ഗാഡ്ജറ്റുകള്‍ റീസൈക്കിള്‍ ചെയ്യാം; ചെലവില്ലാതെ

Posted By:

ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകളോ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളോ പലപ്പോഴും നമ്മുടെ വീട്ടില്‍ സ്ഥലം മുടക്കി കിടക്കുന്നുണ്ടാവും. വിറ്റാല്‍ കാര്യമായ നേട്ടമൊന്നുമില്ലാത്തതുകൊണ്ടും നശിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ അറിയാത്തതുകൊണ്ടും ഇവ കാലങ്ങളോളം അങ്ങനെ കിടക്കും. എന്നാല്‍ ഇവ റീസൈക്കിള്‍ ചെയ്യുകയാണെങ്കിലോ?. ഒരു രൂപ പോലും ചെലവില്ലാതെ പഴയ ഗാഡ്‌ജെറ്റുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Use Tech Company Recycling Programs

പല ടെക് കമ്പനികള്‍ക്കും അവരുടേതായ റീസൈക്കഌംഗ് പ്രോഗ്രാമുകളുണ്ട്. അവര്‍ക്് ഗാഡ്ജറ്റ് അയച്ചുകൊടുത്താല്‍ മാത്രം മതി. ചില കമ്പനികള്‍ സ്വന്തം ഉത്പന്നങ്ങള്‍ മാത്രമെ എടുക്കൂവെങ്കിലും ഏതു കമ്പനിയൂടേയും ഏതു ഗാഡ്ജറ്റും സ്വീകരിക്കുന്ന കമ്പനികളുമുണ്ട്. അയച്ചുകൊടുക്കുന്ന ഗാഡ്ജറ്റിന് സാമ്പത്തിക മൂല്യമുണ്ടെങ്കില്‍ അത് ലഭിക്കുകയും ചെയ്യും. ആപ്പിള്‍, സാംസങ്ങ്, സോണി, കാനന്‍, ഡെല്‍, ലെനോവൊ, എല്‍.ജി., മോട്ടൊറോള തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്ക് റീസൈക്ലിംഗ് പ്രോഗ്രാമുകള്‍ ഉണ്ട്.

Donate to Non-Profits and Refurbishing Programs

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുക എന്നതാണ് മറ്റൊരു മാര്‍ഗം. പഴയ മൊബൈല്‍ ഫോണുകള്‍ നിരവധി സംഘടനകള്‍ അവരുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഗാര്‍ഹിക പീഡനത്തിനും മറ്റും ഇരയായവര്‍ക്കും സൈനിക സേവനത്തിലേര്‍പ്പെട്ടവര്‍ക്കും ഉപയോഗിക്കാന്‍ ഇത്തരം ഫോണുകള്‍ നല്‍കുന്നുണ്ട്‌.

Sell or Trade In Your Gadgets

പഴയ ഗാഡ്ജറ്റുകള്‍ വില്‍ക്കാനും സൗകര്യമുണ്ട്. ഗാസിലെ, ഗ്ലൈഡ്, ആമസോണ്‍ ട്രേഡ് ഇന്‍ പ്രോഗ്രാം എന്നിവ ഇത്തരത്തില്‍ സാമ്പത്തിക ലാഭം നേടിത്തരുന്ന സംവിധാനങ്ങളാണ്.

Repurpose Gadgets

പഴയ ഉപകരണങ്ങള്‍കൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കുകയും ചെയ്യാം. ഉദാഹരണത്തിന് കേടായ ടാബ്ലറ്റിനെ നല്ലൊരു ഫോട്ടോ ഫ്രെയിമായും കമ്പ്യൂട്ടറിന്റെ സര്‍ക്യൂട്ട് ബോര്‍ഡ് ഉപയോഗിച്ച് ടേബിള്‍ ലാമ്പ് നിര്‍മിക്കുകയും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
പഴയ ഗാഡ്ജറ്റുകള്‍ റീസൈക്കിള്‍ ചെയ്യാം; ചെലവില്ലാതെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot