സ്മാര്‍ട്ട് ഫോണാണ് താരം

By Arathy M K
|

സ്മാര്‍ട്ട് ഫോണ്‍ തരംഗം അലയടിക്കുകയാണ് ലോകത്ത്. പോട്ടെ ഇന്ത്യയിലെ സ്ഥിതിയോ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് അമ്മാനം ആടുകയാണ്‌. സ്മാര്‍ട്ട് ഫോണുകളുടെ ഫാന്‍സ് അസോസിയേഷന്‍ ഒന്ന് തുടങ്ങിയാല്ലോ ? ഫാന്‍സ് അസോസിയേഷന്‍ ഉള്ള പലതാരങ്ങളേയും സ്മാര്‍ട്ട് ഫോണ്‍ പിന്നിലാക്കും. വേണ്ട എന്തിനാ അവരുടെ കഞ്ഞിയില്‍ വെറുതെ മണ്ണുവാരിയിടുന്നത്.

 

ഫാന്‍സ് ആസോസിയേഷന്‍ ഇല്ലാതെ തന്നെ സ്മാര്‍ട്ട് ഫോണ്‍ താരമായി കഴിഞ്ഞിരിക്കുകയാണ്. ഇതാ അതിനുള്ള തെളിവുകള്‍. അതും ഓരോ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന്റെ രസകരമായ വിവരങ്ങള്‍.

കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യ

ഇന്ത്യ

70 കോടി ആളുകള്‍ ഇന്ത്യയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 4.4 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നു. സ്മാര്‍ട്ട് ഫോണുകളിലൂടെ ഇന്റര്‍ നെറ്റ് ഉപയോഗിക്കാനും, ഓണ്‍ ലൈന്‍ ചാറ്റിങ്ങുമാണ് ഇന്ത്യന്‍ ജനങ്ങള്‍ക്ക് ഏറെ ഇഷ്ടം. ആണുങ്ങള്‍ ആപ്ലികേഷനുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍, സ്ത്രികള്‍ ഓണ്‍ ലൈനിലൂടെ സംസാരിക്കാന്‍ താല്‍പര്യം കാണിക്കുന്നു.

ചൈന

ചൈന

0.12 കോടി ആളുകള്‍ ചൈനയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ 24.6 കോടി ജനങ്ങളാണ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. രസകരമുള്ള കാര്യമെന്തെന്നാല്‍ ഇവര്‍ക്ക് ഒളിഞ്ഞുമറിഞ്ഞുള്ള ഉപയോഗമാണ് ഏറെ ഇഷ്ടം. 52 ശതമാനം ആളുകളാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. പിന്നെ 27 ശതമാനം ആളുകള്‍ സ്മാര്‍ട്ട് ഫോണുകളുടെ ആപ്ലികേഷനുകള്‍ ഇഷ്ടപ്പെടുന്നു. 21 തരം ആപ്ലികേഷനുകളാണ് ഇവരുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഉള്ളത്

അമേരിക്ക
 

അമേരിക്ക

33.3 കോടി ആളുകള്‍ അമേരിക്കയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ 23 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നത്. 18 ഉം 54 വയസിലുള്ള വരാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. 65,40 ശതമാനം ഉപയോഗ്താക്കളും ധനികരാണ്‌

 

 

 ജപ്പാന്‍

ജപ്പാന്‍

12.8കോടി ആളുകള്‍ ജപ്പാനില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 7.8കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നു. ജപ്പാനിലുള്ളവര്‍ക്ക് സ്മാര്‍ട്ട് ഉപയോഗിക്കാന്‍ കാരണം ഫോണ്‍ ആപ്ലകേഷനുകളാണ്. സോഷ്യല്‍ നൈറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കാന്‍ അത്രയിഷ്ടമല്ല. അതിലും കൂടുതല്‍ അവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു

 ബ്രസീല്‍

ബ്രസീല്‍

25.9 കോടി ആളുകള്‍ ബ്രസീലില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 5.5 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുവരുന്നത്. സ്മാര്‍ട്ട് ഫോണുകളിലൂടെ സോഷ്യല്‍ നൈറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കാനാണ് ഇവര്‍ക്ക് ഏറ്റവും ഇഷ്ടം. ഇതിലൂടെ 18 ശതമാനം ആപ്ലകേഷനുകള്‍ ആളുകള്‍ ഡൗണ്‍ ലോര്‍ഡ് ചെയ്യുന്നു.

 

 

യു.കെ

യു.കെ

7.6 കോടി ആളുകള്‍ യു.കെയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 4.8 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നത്. യു.കെയിലെ യുവജനങ്ങള്‍ ദിവസവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് അവകാശപ്പെടുന്നു. രസകരമായ കാര്യമെന്തെന്നാല്‍ 22 ശതമാനം ആളുകള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് ബാത്ത് റൂമുകളിലാണ്.

ജര്‍മ്മനി

ജര്‍മ്മനി

10.7 കോടി ആളുകള്‍ജര്‍മ്മനിയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 2.7 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജര്‍മ്മനിയിലുള്ളവരാണ്. 39 ശതമാനം ആളുകള്‍ ബാങ്ക് ആകൗണ്ടുകള്‍ നോക്കാനും, 30 ശതമാനം ആളുകള്‍ ഇന്റര്‍ നെറ്റിനും വേണ്ടി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നു

 

 

ഫ്രാന്‍സ്

ഫ്രാന്‍സ്

7.8 കോടി ആളുകള്‍ ഫ്രാന്‍സില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 2.6 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നത്. എത് ഉപകരണം ഉപയോഗിക്കാനും ഒരു ശതമാനം കള്‍ച്ചറല്‍ ടാക്‌സ് ഇവര്‍ക്ക് അടയ്ക്കണം. അതുകൊണ്ട് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഈ അടക്കുന്ന പണമെല്ലാം സിനിമയ്ക്കും, സംഗീതത്തിനും,പുസ്തകങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതാണ്

റഷ്യ

റഷ്യ

25.6 കോടി ആളുകള്‍ റഷ്യയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 2.2 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് മെസേജുകള്‍ അയക്കുവാനും സ്വന്തമായി ഫോട്ടോകള്‍ എടുക്കുവാനുമാണ് ഇവര്‍ക്ക് ഏറ്റവും ഇഷ്ടം.

 

 

സൗത്ത് കൊറിയ

സൗത്ത് കൊറിയ

5.6 കോടി ആളുകള്‍ സൗത്ത് കൊറിയയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നു. അതില്‍ അതില്‍ 3.2 കോടി ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു വരുന്നത്. ചെറിയകടക്കളില്‍ കയറി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് സാധനങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അവശേഖരിച്ചു വയ്ക്കുന്നു. എന്നിട്ട് പിന്നീട് ആ ചിത്രങ്ങളുടെ സഹായത്തോടെ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X